Wednesday, January 20, 2010

" സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി "

അവന്‍ മിനിഞ്ഞാന്ന് വൈകുന്നേരം വരെ വിളിച്ചോര്‍മ്മിപ്പിച്ചിരുന്നു. സുഹൃത്താണ് ട്ടോ..

അവന്‍റെ കല്യാണത്തിന് ക്ഷണിച്ചു കൊണ്ടായിരുന്നു രണ്ടാഴ്ച മുന്‍പേ ഇന്‍വിറ്റെഷന്‍ കിട്ടിയിരുന്നെങ്കിലും ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതായിരുന്നു. ശ്രീകണ്ടാപുരത്തിലാണവന്‍റെ വീട്. വഴിയൊക്കെ വിശദമാക്കിയിരുന്നു. എന്നാലും...
ഒന്നുകൂടെ എന്നുണ്ടല്ലോ...

കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടു മണിയോടുകൂടി കണ്ണൂര്‍ ബസ്സ്‌സ്റ്റാന്റിലെത്തി. അപ്പോള്‍ത്തന്നെ ബസ്സും കിട്ടി. രാവിലെ ആയതിനാലോ അറീല തിരക്ക് കുറവായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടിക്കൂടി വന്നു. ധാരാളം സ്ത്രീകളും കുട്ടികളും ഇടയ്ക്കു വച്ച് ബസ്സില്‍ കയറി. അന്ന് ഞായറാഴ്ചയും ആയിരുന്നു. ഞായറാഴ്ച പൊതുവേ കല്യാണ ദിവസാണല്ലോ. അന്ന് മുഹൂര്‍ത്തവും കൂടി ഉണ്ടെങ്കില്‍ പറയാനേ ഇല്ല.

ഓരോന്ന് ആലോചിച്ചു കൊണ്ട് പോകുമ്പോഴായിരുന്നു ബസ്സില്‍ നിന്നും ഒരു സ്ത്രീ ഉറക്കെ നിലവിളിക്കുന്നു എന്‍റെ മാല കാണുന്നില്ല. ആകെ ഒച്ചപ്പാടും ഭാഹളവും തന്നെ. ഇത് കേട്ട് കണ്ടക്ടര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് കൊണ്ട് ഉറക്കെപ്പറഞ്ഞു " ആരും ഭഹളം വെക്കരുത് ബസ്സ് അടുത്ത പോലീസ് സ്റ്റെഷനിലോട്ടു പോകട്ടെ " അയാള്‍ ഉടനെ ഡ്രൈവറുടെ അടുത്തോട്ടു ഓടിച്ചെന്നു. കണ്ടക്ടര്‍ക്കാനെങ്കില്‍ ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരവും ആണല്ലോ. എനിക്കാണെങ്കില്‍ ദേഷ്യം പടിച്ചു വന്നു. ഇനി എപ്പോഴാണാവോ കല്യാണത്തിന് എത്തുക ഒരു ഇതും പിടിയും കിട്ടുന്നില്ല. ഉടനെ അവിടെ ഇറങ്ങണം എന്ന് പറഞ്ഞാല്‍ ആള്‍ക്കാര്‍ സംശയിക്കുകയും ചെയ്യും. ആള്‍ക്കാര്‍ അവരവരുടെ പോക്കറ്റ് നോക്കി ഉറപ്പു വരുത്തുന്നത് കാണാമായിരുന്നു കൂട്ടത്തില്‍ ഞാനും. അങ്ങിനെ ബസ്സ് പോലീസ് സ്റ്റെഷന്‍റെ കവാടത്തിനു അടുത്തു നിന്നു.

കണ്ടക്ടര്‍ ഓടിച്ചെന്നു വാതില്‍ക്കല്‍ നില്‍ക്കുന്ന പോലീസുകാരനെ വിവരം ധരിപ്പിച്ചു. ഉടന്‍ പോലീസുകാരന്‍ സ്റ്റെഷനുള്ളില്‍ ച്ചെന്നു രണ്ടു കോണ്‍സ്റ്റബിളെ കൂട്ടി കൊണ്ടുവന്നു. ബാസ്സിനുള്ളിലുള്ള എല്ലാവരെയും ക്യുവായിനിര്‍ത്തി പരിശോധന നടത്താന്‍ തുടങ്ങി. പുരുഷന്മാരെ പരിശോധിക്കാം സ്ത്രീകളെ എന്ത് ചെയ്യും. ഭാഗ്യത്തിന് വനിതാ പോലീസും ഉണ്ടായിരുന്നു. ഇ അവസരത്തില്‍ കണ്ടക്ടര്‍ ദൂരെ മാറി ഞാനൊന്നും അറീല ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ നില്‍പ്പുണ്ടായിരുന്നു.

എല്ലാവരെയും പരിശോധിച്ചു മാലപോയിട്ടു ഒരു വസ്തുവും കിട്ടീല. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു കണ്ടക്ടര്‍ ബാക്കി ഉണ്ടല്ലോ. ഇതുകേട്ട കണ്ടക്ടര്‍ ഉടനെ പോലീസിന്‍റെ അടുത്തുച്ചെന്നു. എന്നെ കൂടി നോക്കിക്കൊള്ളൂ... !!! അയാളുടെ സത്യസന്ധത കണ്ടു എല്ലാവര്ക്കും മതിപ്പുതോന്നി. പോലീസ് കണ്ടക്ടറുടെ പോക്കറ്റില്‍ കൈയ്യിട്ടു ഇതെന്താണെന്നു ചോദിച്ചു. ഒരു മാലയല്ല രണ്ടെണ്ണം, കണ്ടക്ടര്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി.

ആള്‍ക്കാര്‍ അന്യോന്യം നോക്കാന്‍ തുടങ്ങി. ഇതെന്തു കഥ. ഇതെങ്ങിനെ സംഭവിച്ചു. ഒരു സ്ത്രീ വിളിച്ചു പറഞ്ഞു എന്‍റെ മകളുടെ മാലയും കാണുന്നില്ല. കണ്ടക്ടര്‍ ഒന്നും മനസ്സിലാകാതെ തരിച്ചു നിന്നുപോയി. അദ്ദേഹം പോലീസിനോട് കേണപേക്ഷിച്ചു. ഇത് കണ്ടുനിന്ന പോലീസുകാരന്‍ പറഞ്ഞു ഇതെടുത്ത ആള്തന്നെയാവും നിങ്ങളുടെ പോക്കറ്റിലിട്ടതും. മോഷ്ടിക്കുന്ന അത്ര വിഷമമില്ലല്ലോ അത് വല്ലവന്‍റെയും പോക്കറ്റില്‍ ഇടാന്‍. മറ്റുവല്ലവരുടെയും ആയിരുന്നാല്‍ എന്താകുമായിരുന്നു. നിരപരാധിയാകും കള്ളന്‍.

ഒന്നൊന്നര മണിക്കൂര്‍ പോയി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഒരു നല്ല നാടകം നേരില്‍ കണ്ടു അത്ര തന്നെ. ബസ്സ് വിട്ടപ്പോള്‍ കണ്ടക്ടര്‍ " അണ്ടിതിന്ന അണ്ണാനെപ്പോലെ " ആയിരുന്നു. വരുമ്പോഴെന്തായിരുന്നു. എന്തോരോച്ചപ്പാടായിരുന്നു. പുലിയെപ്പോലെ വന്നവന്‍ പൂച്ചയെപ്പോലെ തിരിച്ചുപോയി. ആള്‍ക്കാരുടെയിടയില്‍ നിന്നും ഒരാള്‍ ഉറക്കെപ്പറഞ്ഞു " സത്യസന്ധനായ പാവം മോഷ്ടാവ് " ഇത് കേട്ട് എല്ലാവരും എന്നെനോക്കി ചിരിച്ചു. വേറെ ആരുമായിരുന്നില്ല ഞാന്‍ തന്നെയായിരുന്നു പറഞ്ഞത്. പിന്നീട് ഓരോരാള്‍ അവരവരുടെ സ്ഥലത്ത് ഇറങ്ങാന്‍ തുടങ്ങി.

കല്യാണ വീട്ടില്‍ എത്തിയപ്പോള്‍ താലികെട്ട് ചടങ്ങ് ആരംഭിച്ചിരുന്നു. ഇടയിലൂടെ സുഹൃത്ത്‌ എന്നെ കണ്ടെന്നു തോന്നുന്നു. പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു. കാരണം തലേന്നേ ചെല്ലാന്‍ പറഞ്ഞതാണേ..... ഒടുവില്‍ കണ്ടപ്പോള്‍ ഒരുപാടു ശകാരിച്ചു. കുറച്ചു കള്ളത്തരങ്ങള്‍ പറഞ്ഞു സമാധാനിപ്പിച്ചു. തിരക്കൊക്കെ കഴിഞ്ഞപ്പോള്‍ അവനോടും അവന്‍റെ നവവധുവോടും കഴിഞ്ഞ സംഭവങ്ങള്‍ വള്ളിപുള്ളിവിടാതെ പറഞ്ഞു. അതുവരെ നാണം കുണുങ്ങിയായിരുന്ന കല്യാണപ്പെണ്ണാണെങ്കില്‍ പൊട്ടിച്ചിരിച്ചുപോയി. നല്ല പരിചയപ്പെടല്‍ അല്ലേ..

ഞാന്‍ അവരോടു പറഞ്ഞു ടാ... നിനക്ക് ഞാന്‍ തരുന്ന സമ്മാനവും ഇതുതന്നെ നിന്‍റെ " ഭാര്യയുടെ പൊട്ടിച്ചിരി ".
ഇതുകേട്ട് രണ്ടുപേരും ചിരിച്ചു.



വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍...

തിരിച്ചു വരുന്ന വഴീലായിരുന്നു വല്യമ്മ യുടെ വീട് ആ വഴികയറിപോകാം എന്ന് കരുതി. ഇടയ്ക്കു ബന്ധുഗൃഹത്തില്‍ പോകുന്നത് ഒരുരസമാ അല്ലേ.. കൊച്ചു വര്‍ത്താനങ്ങളൊക്കെ പറയുകയും സുഖവിവരങ്ങളൊക്കെ അറിയുകയും ചെയ്യാം.

വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല ആ പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ ആ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. ഈ വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.

വല്യമ്മയോട് യാത്ര പറഞ്ഞു വീട്ടിലോട്ടു പോകുമ്പോള്‍ സന്തോഷമായിരുന്നു, മനസ്സില്‍ രണ്ടു സംഭവങ്ങള്‍ കിട്ടീലോ ...

Wednesday, January 13, 2010

"ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ താളപ്പെരുമഴ"

എന്‍റെ വീടിനു തൊട്ടടുത്തു ഒരു ക്ഷേത്രം ഉണ്ട്, എന്‍റെ ഓര്‍മ്മയില്‍ അവിടെ തെയ്യം ഉണ്ടായിരുന്നില്ല അവിടെ വളരെ പഴക്കം ചെന്ന ക്ഷേത്രം ഈ അടുത്ത കാലം മുതല്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങി. നൂറ്റൊന്നു തെയ്യമാണ്‌ ഉള്ളത്. എല്ലാം കെട്ടിയാടാന്‍ എളുപ്പമല്ലല്ലോ. സ്വര്‍ണ്ണ പ്രശ്നം വച്ചതിനു ശേഷം ഒഴിച്ചുകൂടാന്‍ പറ്റാത്ത തെയ്യങ്ങളെ കെട്ടിയാടി മറ്റുള്ളവയ്ക്ക് അവയുടെ ആരാധനയും കണ്ണൂരില്‍ കാലങ്ങളായി ഉണ്ടാകാറുള്ള ഇത്തരം തെയ്യങ്ങള്‍ക്ക് പെരുംകളിയാട്ടം എന്നാണു പറയാറ് അഞ്ചുനാള്‍ നീണ്ടു രാപ്പകലില്ലാതെ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കും ഈ നാളുകള്‍ ... ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല ട്ടോ ... കുറച്ചു തെയ്യങ്ങളുടെ ഫോട്ടോ താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്. വിഡിയോ കാണേണ്ടത് തന്നെയാ ... മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളത്. എന്‍റെ കാമറയില്‍ എടുത്ത ചെറിയ ക്ലിപ്പിങ്ങ്സ് ചേര്‍ക്കാന്‍ നോക്കാം..



രക്തേശ്വരിയുടെ പുറപ്പാട് ഒന്നു കാണൂ ...

































രക്തേശ്വരി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി,ഗുളികന്‍, ഭഗവതി, പരദേവത,...... അങ്ങിനെപോകുന്നു തെയ്യങ്ങളുടെ ഒരു നിര തന്നെ.


തെയ്യങ്ങളെക്കുറിച്ച്

ഉത്തരകേരളത്തിലെ അനുഷ്ഠാന കലയാണ്‌ തെയ്യം. നൃത്തം ചെയ്യുന്ന ദേവത സങ്കല്പമാണ്‌ തെയ്യങ്ങള്‍. തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനു മുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌.

കണ്ണൂര്‍ ജില്ലയാണ് തെയ്യങ്ങളുടെ ഈറ്റില്ലം എന്ന് പറയപ്പെടുന്നു. ബ്രാഹ്മണര്‍ അധികമായും കാണപ്പെട്ടിരുന്ന അമ്പലങ്ങള്‍ ധാ‍രാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോല്‍പ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തില്‍ കാണുന്ന സാമൂഹിക നിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌.

തെയ്യത്തിന്റെ ചെറിയ രൂപമാണ്‌ വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങള്‍ക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂര്‍‌വ്വം ചില തെയ്യങ്ങള്‍ക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങള്‍ കാണൂ.

തോറ്റവേഷമുള്ള തെയ്യത്തിന്‌ പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന്‌ പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂര്‍ണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്‌. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌.

ഫെബ്രുവരിയിലും അടുത്തുതന്നെ പേരുംകളിയാട്ടമുണ്ട്. പോരുന്നോ ...എല്ലാവര്‍ക്കും സ്വാഗതം

Monday, January 11, 2010

മുത്തച്ഛന്‍റെയോ വല്യമ്മയുടേയോ സ്വഭാവമാണോ നിങ്ങള്‍ക്ക് എങ്കില്‍....

പുനര്‍ജ്ജന്മത്തില്‍ വിശ്വാസമുണ്ടോ? ഇല്ലെങ്കിലും ....!!!

അച്ഛന്‍ വാങ്ങിച്ച മോട്ടോര്‍ ഒന്നിനും കൊള്ളില്ല... എന്‍റെ വീട്ടിലെ മോട്ടോര്‍ ഒന്നു അമര്‍ത്തിയാല്‍ മതി വെള്ളം ചീറ്റി വരും.

രാജസ്ഥാനിലെ ഒരു സായാഹ്നം പാടത്തേക്കു വെള്ളമടിക്കാന്‍ പുതുതായി വാങ്ങിയ പമ്പ് ആദ്യമൊന്നു പ്രവര്‍ത്തിച്ചശേഷം നിന്നപ്പോള്‍, നിരാശയും രോഷവും കലര്‍ന്ന് കണ്ടു നില്‍ക്കുകയായിരുന്നു ഒരു യുവാവ്, ഇതെല്ലം ശ്രദ്ധിച്ചു കൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അമ്പരന്നു അയാള്‍ പറഞ്ഞു. ഇതു നിന്‍റെ വീടല്ലേ. അതെ, ഞാന്‍ പറഞ്ഞതു രയ്പുരിലെ വീട്ടിന്‍റെ കാര്യമാണ്.

ആ ഗ്രാമത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അപ്പുറത്താണ് റായ്പൂര്‍. അയാള്‍ക്കോ കുടുംബത്തിനോ അവിടെ ആരും ഇല്ല. അയാള്‍ വിടാനുള്ള ഭാവമില്ല അവനോടു ചോദിച്ചു അവിടെ എവിടെയാണ് വീട്,ഉടന്‍ മറുപടി വന്നു.

പോലീസ് സ്റ്റേഷന്‍റെ അടുത്തു കൊണ്ടുപോകൂ പിന്നെ ഞാന്‍ വഴി കാണിച്ചുതരാം. അമ്മ, ഭാര്യ,നാലുമക്കള്‍, രണ്ടു സഹോദരന്മാര്‍ എന്നിവര്‍ തനിക്കുണ്ടെന്നും അവരെല്ലാം ജീവിചിരിപ്പുന്ടെന്നും പറഞ്ഞു. ഒരു അപകടത്തില്‍ പെട്ടാണ് മരിച്ചതെന്നും, ഈ വിവരങ്ങള്‍ രയ്പുരില്‍ എത്തി, അവിടെ ഒങദ്‌ എന്നായിരുന്നു കുട്ടിയുടെ പേര് കുട്ടിയെ രയ്പുരില്‍ എത്തിച്ചപ്പോള്‍ കുട്ടി എല്ലാവരെയും തിരിച്ചറിയുകയും അപകടം സംഭവിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു ആള്‍ക്കാര്‍മ്മൂക്കിന്മേല്‍ വിരല്‍ വെച്ചു പോയി.


ഒരു രസകരമായ കഥയുണ്ട് സേതു, അയാളുടെ ഇളയ മകള്‍ ഡോക്ടറാണ് ബബിത, സേത്തിന്‍റെ ഈ ജന്മത്തിലെ അമ്മാവന്‍റെ പുനര്‍ജെന്മാണ് ബബിത അമ്മാവന്‍റെ എല്ലാ സ്വഭാവവും ബാബിതക്കും ഉണ്ട്, കുട്ടി ആയിരിക്കുമ്പോള്‍ അവള്‍ ഭാര്യയെ കുറിച്ചു സംസാരിച്ചു തുടങ്ങി, അതിനാല്‍ അവളെ അമ്മാവന്‍റെ ഭാര്യയുടെ അടുത്തു കൊണ്ടുപോയി അവള്‍ വിളി പേരു വിളിച്ചു കെട്ടിപ്പിടിച്ചു. അമ്മാവന്‍ എന്ത് പറയുമ്പോഴും ജി കൂട്ടി പറയുമായിരുന്നു ബാബിതയ്ക്കും അതെ സ്വഭാവം ഉണ്ടായിരുന്നു, അമ്മാവന്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ബബിത അയാളുമായി കോളേജില്‍ ഒരുമിച്ചു ചിലവഴിച്ച കാര്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സംസാരിച്ചു. അയാള്‍ സ്ഥബ്ദനായിപ്പോയി.

എന്തായാലും സമയം കിട്ടുമ്പോള്‍ നിങ്ങളും ഒന്നാലോചിച്ചു നോക്കൂ…. അമേരിക്കയിലോ, മറ്റോ ആണെങ്കില്‍ ചുമ്മാ വിമാനത്തില്‍ കറങ്ങി വരാമല്ലോ…

Sunday, December 20, 2009

ഒരു ക്രിസ്മസ് ദിനത്തില്‍

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....



കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ



ക്രിസ്മസ് നേരമ്പോക്ക്: "ക്രിസ്മസ്, ഓണം, ഭക്രീദ് തുടങ്ങിയ കാലങ്ങളിലാണല്ലോ മാംസപ്രേമം കൊടുമ്പിരിക്കൊള്ളുന്നത്. ഈ ദിവസങ്ങളില്‍ എത്ര കോഴികളെയും മറ്റുമാണ് നാം സാപ്പിടുന്നത്. വീട്ടില്‍ വിരുന്നുകാര്‍ വരുന്നെങ്കില്‍ കോഴീടെ പിറകേയായിരിക്കും, അല്ലെങ്കില്‍ അവര്‍ക്കും തൃപ്തി ആവില്ല!! കോഴീടെ കാര്യം 'കട്ടപ്പുക' തന്നെ. ചിലപ്പോള്‍ അവരായിരിക്കും ഈ ദിനങ്ങളെ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നത് അല്ലേ!!! ചിന്തകള്‍ കാടുകേറിപ്പോകുന്നോ..? ഓ.. ഇപ്പോഴാ ഓര്‍ത്തത്‌ അക്കാര്യം മറന്നുപോയി ... എടാ.. (കസിന്‍) നീ ടൌണിലെക്കാണോ രണ്ടു കിലോ ചിക്കന്‍ വാങ്ങിച്ചോ ട്ടോ... വരുമ്പോള്‍ ബീവറെജമ്മാവനെ കണ്ടു ആശംസകളും വാങ്ങിച്ചോ.. മറക്കല്ലേ .... ക്രിസ്മസല്ലേ !!!"

അവരൊക്കെയില്ലാതെ നമുക്കെന്താഘോഷം... അന്നും, ഇന്നും, എന്നും ....

*** ക്രിസ്മസ് നവവത്സരാശംസകള്‍ ***




ചിത്രം കടപ്പാട്:ഗൂഗിള്‍ ഇമേജസ്

(ആല്‍ത്തറയില്‍ പോസ്റ്റു ചെയ്തതാണ് നിങ്ങള്‍ കണ്ടുകാണും)

Saturday, December 12, 2009

ബ്ലോഗരും ക്രിസ്തുമസ് അപ്പൂപ്പനും




നമുക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ബോംബു പൊട്ടിച്ചു തുടക്കമിടാം ...
(((( റോ ))))

ദേ... നോക്കിയേ ... വലതു ഭാഗത്ത്‌ നിങ്ങളല്ലേ ചിരിച്ചു തകര്‍ത്തു നില്‍ക്കുന്നത്...

Sunday, December 6, 2009

പണത്തിനുമീതെ പരുന്തും...

അച്ഛനും അമ്മയ്ക്കും ഗംഭീര സന്തോഷം, വരാന്‍ പോകുന്ന മരുമകനു പഠിപ്പിന് പഠിപ്പ് ജോലിക്ക് ജോലി മാസം തികയുമ്പോള്‍ ശംബളം വാങ്ങാന്‍ ഒരു സഞ്ചി തന്നെ വേണം.

വിവാഹ മണ്ടപതിന്‍റെ പിറകില്‍ വച്ചാണ് സ്ത്രീധനം കൈമാറിയത് മരുമകന്‍ ആകാന്‍ പോകുന്ന ആള്‍ തന്നെയാണ് വാങ്ങിയതും അച്ഛന്‍ കൈനീട്ടാതിരുന്നില്ല അപ്പോഴേക്കും മകന്‍ തട്ടിപ്പറിച്ചു. ഒരു ചാക്ക് കേട്ടുപോലെ ആയിരുന്നു അത്. താലികെട്ടിനു സമയമാകുന്നു വരന് ഒരു കുലുക്കവുമില്ല തള്ള വിരലും ചൂണ്ടാണി വിരലും വായിലേക്ക് കടത്തി തുപ്പലില്‍ മുക്കി പണം എന്നുകയാണ് അച്ച്ചനെയോ അമ്മാവനെയോ തൊടീക്കുന്നില്ല ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നു പുറത്തു പോയി അവരെ നോക്കാന്‍ പറയുന്നുണ്ടായിരുന്നു എന്നിട്ടും അച്ഛന്‍ പോയില്ല.

അയ്യോ സമയമാവുന്നല്ലോ വധുവിന്റെ ആള്‍ക്കാര്‍ പരിഭ്രമിക്കാന്‍ തുടങ്ങി, ഇതെണ്ട ഇങ്ങനെ ചടങ്ങ് കഴിഞ്ഞ് എണ്ണിയാല്‍ പോരായിരുന്നോ പറച്ചില്‍ അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ചടങ്ങെല്ലാം കഴിഞ്ഞ് എപ്പോഴുംചാക്കുകെട്ട് അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു, ഫോട്ടോവിന്പോസ് ചെയ്യുമ്പോള്‍ ചന്തയില്‍ നിന്നു വരുന്നതല്ല എന്ന് തോന്നിക്കാന്‍ ഫോട്ടോഗ്രാഫര്‍ പാടുപെട്ടു.
അങ്ങനെ ബാലനും ബാനുവും ഭാര്യ ഭര്‍ത്താക്കന്മാരായി. സ്തീധനം കിട്ടിയ പൈസ ബാങ്കില്‍ ഇടാം എന്നിട്ട് അതിന്‍റെ പലിശ കൊണ്ടു ജീവിക്കാം ബാലന്‍പറഞ്ഞു ഭാനു സമ്മതിച്ചു.

രാവിലെ അഞ്ചുമണിക്ക് പോയാല്‍ വൈകുന്നേരം പത്തു മണി ആകും വരാന്‍ അതില്‍ ആരോടും പരിഭവമില്ല ബാലന്. ഓഫീസില്‍ സമയ നിഷ്ടയില്ലേ?... ഭാനു ചോദിച്ചു.



അപ്പോള്‍ ബാലന്‍ ഇത്ര ശബ്ദമുണ്ടാക്കേണ്ട വല്ലവരും കേട്ടാല്‍ കുഴപ്പമാണ് സൂക്ഷിക്കണം, സമയം രാത്രി ഒരുമണി ആയി ഇരുമ്പ് സേഫ് തുറന്നു പണത്തിന്‍റെ കെട്ട് അഴിച്ചു നിലത്തിട്ടു ജനലും വാതിലും കുറ്റിയിട്ടു നോട്ടുകള്‍ എണ്ണാന്‍ തുടങ്ങി ഭാനു അതെല്ലാം കണ്ടു കിടന്നു. ഇന്നലെയും മിനിഞ്ഞാന്നും തലേന്നാലും ഇതു തന്നെയാണല്ലോ എന്തിനാ വീണ്ടും ഒരേ കാര്യം ചെയ്യുന്നത് ബാലന്‍ ഒന്നു ചിരിച്ചു അപ്പോഴും എണ്ണൂന്നുണ്ടായിരുന്നു. എനിക്ക് എപ്പോഴും പണം തൊട്ടിരിക്കണം എന്നാലെ ഒരു സമാധാനം ഉണ്ടാകുകയുള്ളൂ എന്നൊക്കെ പറയാന്‍ തോന്നുന്നുണ്ടായിരുന്നു എന്നാല്‍ തെറ്റുന്നത് കൊണ്ടു വേണ്ടെന്നു വച്ചു. ചിലപ്പോള്‍ ദൈവത്തെ തോടും പോലെ സെഫിനെ തൊട്ടു തലേല്‍ വെക്കും.

എന്നാല്‍ പകല്‍ വെളിച്ചം ഒന്നു കാണേണ്ടേ എന്ന് ഭാനു, അപ്പോള്‍ ബാലന്‍പകല്‍ വെളിച്ചത്തിന് കൊമ്പുണ്ടോ.?

മറ്റൊരു ദിവസം ഭാനു പറഞ്ഞു നമുക്ക് ഈ പണം ബാങ്കില്‍ ഇടാം എന്ന് ചോദിച്ചപ്പോള്‍ അതിനാണല്ലോ നിന്നെ കല്യാണം കഴിച്ചോണ്ട് വന്നത് നീ എപ്പോഴുംഇവിടെ ഉണ്ടല്ലോ ആരെങ്കിലും വന്നാല്‍ ഒച്ചയെടുത്താല്‍ ആള്‍ക്കാര്‍ ഓടി വരും.
ഈ മനുഷ്യന്‍ എന്താ ഇങ്ങിനെഇവിടെയിരുന്നു പണം തിരിച്ചും മറിച്ചും എണ്ണിയാല്‍ മതിയോ ഭാര്യ ഭാര്യ ഭര്‍ത്താക്കന്മാരാകേണ്ടേ ഭാനുവിനു സഹി കെട്ടുപോയി. എങ്ങിനെ സഹികെടാതിരിക്കും അതിനല്ലേ കല്യാണം കഴിച്ചത് ഇപ്പോള്‍ മനസ്സിലായി ഇയാള്‍ക്ക് നോട്ടുകള്‍ എന്നുന്നതാണ് രതി എന്ന്. അടുത്ത ദിവസം മുതല്‍ ഭാനുവും എണ്ണാന്‍ ഇരുന്നു അപ്പോള്‍ ബാലന്‍ ഒരാഴ്ച മതി പരിചയം കിട്ടാന്‍ പിന്നെ യെന്ത്രത്തിന്റെ വേഗത്തില്‍ എണ്ണാം . മെല്ലെ മെല്ലെ അവളും എണ്ണാന്‍ തുടങ്ങി.ഒന്നാമത്തെ സേഫില്‍ കൊള്ളതെ ആയപ്പോള്‍ വേറൊരു സേഫ് കൂടി വാങ്ങി. സേഫിന്റെ താക്കോല്‍ ഭാനുവിനെ ഏല്പിച്ചു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഭാനുവിനും അത് തന്നെയായി രാത്രി മുഴുവനും ജോലി.

ഞായറാഴ്ചയും ബാലന്‍ ജോലിക്ക് പോകുന്നു ഞായരഴ്ച്ചക്കെന്താ കൊമ്പുണ്ടോ?.. എന്ന് MD ചോദിച്ചിരുന്നു.
കൂടുതല്‍ നീണ്ട് നിന്നില്ല ഒരു ദിവസം നേരത്തെ വീട്ടിലേക്ക് ചെന്നപ്പോള്‍ ഭാനു അഭരന്നു. അയാളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ജോലിയില്‍ നിന്നു പറഞ്ഞു വിട്ടു. ഒരാഴ്ച കഴിഞപ്പോള്‍ സുഹൃത്തിനു ജോലി കിട്ടി എന്നറിഞ്ഞു അയാള്‍ക്ക്‌ ഇരിക്ക പൊറുതി ഇല്ലാതെയായി.

ഭാനു ചോദിച്ചു, നിങ്ങളുടെ MD യുടെ വീട് എവിടെയാണ് ?
അടുത്ത ദിവസംMD യെ കാണാന്‍ ഭാനു ചെന്നു തിരിച്ചു വൈകുന്നേരം തിരിച്ചെത്തി, ബാലന് സമാധാനമായി.നിങ്ങളുടെ ജോലി ശരിയായി നാളെ മുതല്‍ പൊയ്ക്കൊള്ളൂ ശമ്പളവും കൂടുതലുണ്ട്. ബാലന് സന്തോഷമായി അന്ന് മുതല്‍ വീണ്ടും പണംഎന്നുന്നതിനു കൂടുതല്‍ സമയം അയാള്‍ കണ്ടെത്തി …