Monday, September 3, 2012

ചാപ്ലിന്‍ ചിരി ... ഗോള്‍ഡ്‌ റഷ്

പുതുമയുള്ളതും ആസ്വാദ്യകരവുമായ എന്തെങ്കിലും ഒന്നു കാണാന്‍ കഴിയുമെന്ന് കരുതിയാണ് ടിവിക്ക് മുന്നില്‍ ഇരുന്നത്. സാധാരണയായി കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഇഷ്ടപ്പെട്ടതോന്നുമില്ല തുടര്‍ന്നു ചാനലുകളോരോന്നായി മാറ്റിക്കൊണ്ടിരുന്നു ഒന്നില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, ചാര്‍ലിചാപ്ളിന്‍റെതായിരുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം! എന്ന് പറയാറില്ലേ, അതുതന്നെ. എനിക്കിഷ്ടവുമാണ്. "ഗോള്‍ഡ്‌ റഷ്" ആയിരുന്നു. പണ്ടെന്നൊ കണ്ടുമറന്നതുപോലെ.

പഴയകാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അന്നു സ്കൂളില്‍ പഠിക്കുന്ന സമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രൊജെക്ടെര്‍ ഉപയോഗിച്ച് ചെറുസ്ക്രീനില്‍ സ്കൂളില്‍ സിനിമ കാണിക്കുമായിരുന്നു. ഒരു മാസം മുന്‍പേ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുമായിരുന്നു. അടുത്ത മാസം ഇത്രാം തീയതി സ്കൂളില്‍ സിനിമയുണ്ട്, അതിനായി അമ്പതുപൈസാ എല്ലാവരും വീട്ടില്‍നിന്നും കൊണ്ടുവരണം. വീട്ടില്‍ നിന്നും പൈസ കിട്ടുവാനാനെങ്കില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആയിരിക്കും തരിക. അതുകഴിഞ്ഞാല്‍ സിനിമക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. സിനിമയുടെ പെരിനോന്നും പ്രസക്തിയില്ല. കുട്ടികളെ ചിരിപ്പിക്കാന്‍ നല്ലത് ഇതായിരിക്കും എന്നു കരുതിക്കാണും സാറന്മാര്‍.

ദരിദ്രന്‍റെ കാഴ്ചക്കോണിലൂടെ ജീവിതസാഹചര്യങ്ങളെ ചിത്രീകരിക്കാനായിരുന്നു ചാപ്ലിന് എന്നും താല്‍പ്പര്യം. ദാരിദ്ര്യമാണ് ചാപ്ലിനെ അഭിനയരംഗത്തേക്ക്‌ എത്തിച്ചത് തന്നെ അതുകൊണ്ട് ദാരിദ്ര്യത്തിന്‍റെ വിഷമസന്ധികളും ചിരിയുടെ പൊട്ടിത്തെറിയുടെയിടയിലും ചാപ്ലിന്‍ ചിത്രങ്ങളിലൊക്കെ തലനീട്ടുന്നത് കാണാം.

ഏകാന്തനായി മലമുകളിലേക്കു നടന്നു കയറുന്ന ഭാഗ്യാന്വേഷിയുടെ വേഷത്തിലാണ് ചാപ്ലിനെ കണ്ടുമുട്ടുന്നത്. ഒരു കരടിയില്‍നിന്നും രക്ഷപെട്ടു ബ്ലാക്ക്‌ ലാര്‍ടെര്‍ എന്ന കുറ്റവാളിയുടെ കൂടാരത്തില്‍ എത്തിച്ചേരുന്നു. അവിടെ തടിയനായ ഒരുവന്‍ എത്തിച്ചേരുന്നു ജിം. പിന്നീട് ഭക്ഷണാന്വേഷണത്തിന് ഉള്ള തയ്യാറെടുപ്പാണ്. മൂന്നുപേരും നറുക്കെടുപ്പ് തീരുമാനിക്കുന്നു. ബ്ലാക്ക്‌ ലാര്‍ടെര്‍ക്കാണ് കുറിവീണത്‌. ഭക്ഷണം തേടിയിറങ്ങിയ അയാള്‍ക്ക്‌ രണ്ടു നിയമ പാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. ജിമ്മും ചാപ്ലിനും ഏറെനേരം കാത്തിരുന്നു ബ്ലാക്ക്‌ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ചാപ്ലിന്‍ തന്‍റെ ബൂട്ടുതന്നെ പുഴുങ്ങി ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവിടെയും " കയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍ ". ബൂട്ടിന്‍റെ "മാംസളമായ" ഭാഗം മുഴുവന്‍ തടിയനും ശക്തനുമായ ജിം ചാപ്ലിനില്‍ നിന്നും പിടിച്ചു വാങ്ങുന്നു. ആണികളും, സോളും, ലേസും വിശിഷ്ട ഭക്ഷണമായി കണ്ടു ആസ്വദിച്ചു കഴിക്കുന്ന ചാപ്ലിന്‍.

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക. അബലനായ ചാപ്ലിന് ബലവാനായ ജിമ്മിന്‍റെ ആര്‍ത്തിപൂണ്ടുള്ള തീറ്റി ഒരുതരം ഭയത്തോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നിരവധി സംഭവവികാസങ്ങള്‍ക്ക് ശേഷം ജിമ്മും ചാപ്ലിനും ധനികരായിത്തീരുന്ന ശുഭാന്തത്തിലാണ് കഥ അവസാനിക്കുന്നത്‌.

ചാപ്ലിന്‍ ചിത്രങ്ങള്‍ ചിന്തയുടെ അകത്തളത്തിലേക്കു പ്രവേശിക്കാതെ ചിരിയുടെ പുറത്തളങ്ങളിലാണ് പ്രതിഷ്ടിക്കപ്പെടുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടാവും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടംപിടിക്കാതിരുന്നതും. അറിയില്ല. ചിരി എന്നതു അന്യന്‍റെ വേദനയാണ്. സ്വന്തം വേദനകളെ മറച്ചുകൊണ്ട്‌ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യാന്‍ ഒരു പക്ഷെ ചാപ്ലിന് മാത്രമേ സാധിക്കൂ. വെറും തട്ടിതടയലുകളും, ഉരുണ്ടുവീഴലും അമളികളുനര്‍ത്തുന്ന ചിന്താശൂന്യമായ ചിരിമാത്രമാണെങ്കില്‍ കാലദേശാതിവര്‍ത്തികലായി നിലനില്‍ക്കില്ലായിരുന്നു.

'ദാരിദ്ര്യത്തിന്‍റെ തത്ത്വശാസ്ത്രത്തിനു കാറല്‍മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്‍റെ ദാരിദ്ര്യത്തിലൂടെ മറുപടി പറഞ്ഞെങ്കില്‍, ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് എന്ന് എനിക്കു തോന്നുന്നു. വെറും തോന്നലുകലായിരിക്കാം'.

Sunday, August 26, 2012

ഓണം ഓര്‍മ്മകളിലൂടെ...

എല്ലാവര്‍ക്കും സമ്പല്‍ സമൃദ്ധമായ... ഐശ്വര്യ പൂര്‍ണ്ണമായ.... ഓണാശംസകള്‍ നേരുന്നു ....


ഇന്ന് അത്തം പത്താം നാള്‍ തിരുവോണം
എല്ലാവര്ക്കും ഓണനാളുകളില്‍ പല പല അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ ...
ആ.. എന്റെ കുട്ടിക്കാലത്തെ എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കുന്ന പ്രത്യേകിച്ച് ഓണനാളുകളില്‍ ഉണ്ടായിരുന്ന ലീലാവിലാസങ്ങള്‍ ... പറയാലോ ..

തിരുവോണത്തിന് രണ്ടു മൂന്നു മാസം മുന്‍പായിരുന്നു എന്റെ ഗ്രാമത്തില്‍ നമ്മള്‍ തലതെറിച്ച യുവാക്കള്‍ ഏകദേശം ഒരേ പ്രായക്കാര്‍ ഒരു ക്ലബ്‌ രൂപീകരിക്കാനുള്ള പ്ലാന്‍ ആരുടെയോ തലമണ്ടയില്‍ ഉദിച്ചതും അപ്പോള്‍ തന്നെത്തീരുമാനിക്കുകയും ചെയ്തു, എന്തായാലും ഓണത്തിന് തന്നെ ഉദ്ഘാടനം ചെയ്തിട്ട് തന്നെ കാര്യം … ഒരു ഭീഷ്മ ശപഥം പോലെ .

ഒരാഴ്ച ഈ തിരക്കുതന്നെ ഓടലും ചാടലും ഒന്നും പറയേണ്ട എല്ലാവര്ക്കും ഭയങ്കര ഉഷാറ് തന്നെ .. ആഗ്രഹം മാത്രം പോരല്ലോ കാശും വേണ്ടേ പഠിക്കുന്ന നമ്മുടെ എവിടെയാ കാശ് ചില്ലറ കാശൊന്നും പോരല്ലോ, മൂന്നാല് സംഘങ്ങളായി നാട്ടുകാരെ വെറുപ്പിക്കുന്ന തരത്തില്‍ പിരിവും തുടങ്ങി ചുറ്റുവട്ടമുള്ള സകല സ്ഥലങ്ങളും.

അങ്ങിനെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഒരു വീട്ടില്‍ ഗൃഹനാഥന്‍ ചായ കഴിച്ചു കൊണ്ടിരിക്കയായിരുന്നു, നല്ല സമയത്താ ചേട്ടാ നമ്മള്‍ വന്നത് ഇത് കേട്ടപ്പോള്‍ ഗൃഹനാഥനും ഭയങ്കര സന്തോഷം, ചുമ്മാ പറഞ്ഞതായിരുന്നു കളി കാര്യമായി ആ ഇത്രയും ആയില്ലേ ഒരു നല്ല കോളും കിട്ടുയിരിക്കും എന്ന് കരുതി. അപ്പോള്‍ ഒരുവന്‍ മെല്ലെ പറയുകയാ അഞ്ഞൂറ് കിട്ടും ഉറപ്പാ, ഇത് അയാള്‍ കേട്ടെന്നു തോന്നുന്നു അയാള്‍ പതിയെ ചിരിക്കുന്നുണ്ടായിരുന്നു,

ചായകുടി കഴിഞ്ഞു, ചേട്ടാ അഞ്ഞുരു മുറിക്കട്ടെ എല്ലാവരുടെയും മുഖത്ത് അന്ന് വരെ ഇല്ലാത്ത സന്തോഷം... അല്ല നിങ്ങളെല്ലാം ചായ കുടിച്ചില്ലെ ഇനിയും കാശും വേണോ ... എന്ന് പറഞ്ഞു അയാള്‍ വീട്ടിനകത്തേക്ക്‌ കയറിപ്പോയി …. ഇടി തട്ടിയപോലെ എല്ലാവരും, കുറച്ചു സമയം നിശബ്ദം.
നമ്മുടെ കൂട്ടത്തില്‍ എപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്ന ബാലു പോലും മിണ്ടാട്ടം ഇല്ലാതെ ആയിപ്പോയി ... പിന്നെ കൂടുതല്‍ ഉച്ചത്തില്‍ നാട്ടിലേക്കു വരട്ടെ കാണിച്ചു കൊടുക്കാം … അവന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു … നമ്മളെ സമാധാനിപ്പിക്കാന്‍ വേണ്ടി ആയിരിക്കും ചിലപ്പോള്‍ ..

ഇതിനിടെ പ്രധാന ഒരുകാര്യം മറന്നു പോയി കേട്ടോ …
ആരെയാ ഉത്ഘാടനത്തിനു വിളിക്കേണ്ടത് എന്ന് ആലോചിച്ചു നിന്നപ്പോളായിരുന്നു നാട്ടുകാരന്‍ പയ്യന്റെ കാര്യം ഓര്‍മ്മവന്നത്‌ … വേറെ ആരും അല്ലാ വിനീത്കുമാറിനെ, അന്നവന്‍ മാസ്റ്റര്‍ ആണല്ലോ ഡിമാണ്ട് ഒന്നും കാട്ടില്ലെന്നു കരുതി, അതുപോലെ സംഭവിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ അഭിനയിച്ചു തിളങ്ങി നില്‍ക്കുന്ന ഒരു താരം ഒരു വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ച വിനീത് അന്ന് അവന്‍ പത്താം ക്ലാസിലാണെന്ന് തോന്നുന്നു. നമ്മുടെ നാട്ടുകാരനും കൂടി ആയിരുന്നു ... അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവനും അവന്റെ അച്ഛനും പരിപൂര്‍ണ സമ്മതം, അച്ചന് ഒരു സ്റ്റുഡിയോ ഉണ്ട്, ഓണത്തിനെ അന്ന് തന്നെ ഉറപ്പിച്ചു പരിപാടി.

എന്തായാലും ഓണത്തിന് മുന്‍പ് തന്നെ കെട്ടിടത്തിന്റെ പണി കഴിഞ്ഞു, വളരെ വലുതൊന്നുമല്ല കേട്ടോ.. അങ്ങിനെ ഓണം വന്നെത്തി…
അന്നത്തെ ഓണത്തിന് പകല്‍ കുട്ടികളുടെ പാട്ടുകളും പൂക്കള മത്സരവും ചെറുപ്പക്കാര്‍ക്ക് കുടംപൊട്ടിക്കലും ചെച്ചിമാര്‍ക്ക് അവരെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കായികമത്സരങ്ങളും (നാരങ്ങ സ്പൂണിന്നു മുകളില്‍ വച്ച് നടക്കുന്ന, കുളം .. കര ) ഇതൊക്കെ നടന്‍ കളികാലാ നിങ്ങള്ക്ക് അറിയുമായിരിക്കും, ഗംഭീര ഓണസദ്യയും, നമ്മള്‍ പ്രതീക്ഷിക്കാത്ത പൈസ കിട്ടിയിരുന്നു പിരിവും. അങ്ങനെ ഉള്ളതായിരുന്നു.

വൈകുന്നേരം ആകുമ്പോള്‍ വിനീതും സംഘങ്ങളും എത്തി, ക്ലബ്‌ ഉത്ഘാടനം ഗണേഷ്‌ കുമാറായിരുന്നു അറിയുമോ നാട്ടില്‍ കുഞ്ഞിമങ്ങലത്ത് ആണ് വായകൊണ്ട് വരയ്ക്കുന്ന, കുഞ്ഞിമംഗലംഗണേഷ്കുമാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്,
രാത്രി ഒരുമണിയോടെ വിനീതിന്റെ ഡാന്‍സ് പ്രോഗ്രാമും കഴിഞ്ഞു… അന്നത്തെ ആ തിരക്കെല്ലാം അതോടെ അവസാനിച്ചു … പിന്നെയും നമുക്ക് പണി തന്നെ സ്റ്റേജ് അഴിക്കുക അതൊക്കെ ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു ..

ഇതിനിടെ ലീവിന് നാട്ടില്‍ ചെന്നപ്പോള്‍ അവിചാരിതമായി വിനീതിനെ കണ്ടപ്പോള്‍ പഴയ ഈ സംഭവം ചോദിച്ചു ഞാന്‍ കരുതി മറന്നു കാണും എന്നും, തിരക്കുള്ള അവന്റെ ജീവിതത്തിനിടെ ഇതിനൊക്കെ എവിടെയാ സമയം, ആദ്യത്തെ പ്രോഗ്രാം ആയതിനാല്‍ മറന്നില്ലയിരുന്നു .. കുറച്ചു ആലോചിച്ച ശേഷം പെട്ടെന്ന് ചിരിച്ചു കൊണ്ട് ഓ ഓ.. മറക്കാന്‍ പറ്റുമോ …
ഇപ്പോഴും സുഹൃത്തുക്കളെ കണ്ടാലൊരു വിഷയം ഇതു തന്നെ... ആ ഓരോ ലീലാവിലാസങ്ങള്‍ ....

അന്നൊക്കെ ഇലകൊണ്ടുണ്ടാക്കിയ കൂട്ടയും എടുത്തു കൊണ്ട് പൂ പറികാനുള്ള ഓട്ടവും ഭഹലങ്ങളും ആയിരുന്നു, ഇന്ന് എവിടെയാ സമയം പ്ലാസ്റ്റിക്‌ സഞ്ചിയും കൊണ്ട് ടൌണില്‍ ചെല്ലുകയല്ലേ വേണ്ടു പല തരത്തിലുള്ള പൂക്കള്‍ കിട്ടുമല്ലോ,
അതിനു കുട്ടികള്‍ക്ക് എവിടെയാ നേരം വീഡിയോ ഗെയിംസും ക്രികറ്റും വിട്ടു ഓണത്തിന് പൂ പറിക്കാന്‍ പിള്ളേരോട് പറയുകയേ വേണ്ടു നല്ല തെറിവിളി കേള്‍ക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങോട്ട്‌ ചെന്നാമതി ..

ഇപ്പോള്‍ തന്നെ നാട്ടിലെ പല പൂക്കളുടെ പേരുകളും അവര്‍ക്ക് അറിയില്ല , നമ്മുടെ നാട്ടില്‍ വിളിക്കുന്ന ഒരു പൂവിന്റെ പേരാണു ‘ഹനുമാന്കിരീടം’ ഈ പൂവിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ചെറിയ പയ്യന്‍ പറയുകയാ അയാള്‍ എവിടെയാ ഉള്ളത് കിരീടം ചോദിയ്ക്കാന്‍ എന്ന്… ഇതാണ് കാലം.

അവനെ പറഞ്ഞിട്ട് കാര്യമില്ല പൂ വേണെങ്കില്‍ വല്ലവരുടെയും വെലികയറി ചാടണം, അപ്പോഴെങ്ങാനും പട്ടി കയറിപ്പിടിച്ചു "ഉമ്മ" വച്ചാല്‍ അതും ആയി പൊല്ലാപ്പ് ..
അല്ലാതെ നാട്ടിലെവിടെയ പൂവുള്ളത് ,

ഈ കണക്കിന് പോയാല്‍ പല തരത്തിലുള്ള കടലാസ് പൂക്കള്‍ കടയില്‍നിന്ന് വാങ്ങിച്ചു തിരുവോണപൂക്കളം ഒരുക്കുന്ന കാലം വിദൂരമല്ല …

NB: ഉത്ഘാടനതിന്റെ വരവ് ചെലവ് കണക്കുകള്‍ എപ്പോഴാണാവോ അവതരിപ്പിച്ചത് … അത് മാത്രം ഓര്മ കിട്ടുന്നില്ലല്ലോ ...

Wednesday, May 30, 2012

ഒടുക്കത്തെ " ഡിസ്ക്കഷന്‍ "

സാര്‍...  സാറിന്‍റെ " മൂടിപ്പുതച്ചു കിടന്നപ്പോള്‍ " എല്ലാ ദിവസവും ഞാന്‍ കാണാറുണ്ട്‌. എനിക്കു ഭയങ്കര ഇഷ്ടമാ .. അതിലെ ഡാലിയാ എന്‍റെ സ്വന്തം ചേച്ചിയെ പോലെയാ .... എനിക്കും അതുപോലെ ചെയ്യാന്‍ പറ്റുമോ...  സാര്‍ !!

ആണോ ...   എന്തു ചെയ്യുന്നു ഇപ്പോള്‍ ? 
സാര്‍, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഡ്രീംസ് എന്നാണു പേര്.
(കുറച്ചു ഗൗരവത്തില്‍) എന്തു വേണം, എന്‍റെ അടുത്ത മൂന്നുനാല് പ്രോജക്ടുകള്‍ എല്ലാം ഡിസൈഡായി, ഇനി എന്തു ചെയ്യാം !!!

സാര്‍...   സാറെനിക്ക് ഡാന്‍സ് ചെയ്യാനറിയാം, ഭരതനാട്യവും കുച്ചുപ്പുടിയും പത്തുവര്‍ഷം പഠിച്ചിട്ടുണ്ട് സാര്‍..  പ്ലീസ് സാര്‍ ...
ങാ..  ഇപ്പോഴാ ഓര്‍മ്മവന്നത്‌ ഒരു സീരിയലില്‍ ഒരു ഗസ്റ്റ്‌റോളില്‍ ഒരാളെവേണം , കോളേജ് കുമാരിയായി ...  
ആട്ടെ ... ഡ്രീംസ് എവിടെയാ താമസിക്കുന്നത് ?
എന്‍റെ കസിന്‍റെ വീട്ടിലാ, എന്‍റെ സ്വന്തം നാട് കുറച്ചു ദൂരെയാണ് ...
കുറച്ചാശ്വാസത്തോടെ,  ഞാനിപ്പോള്‍ ഭയങ്കര തിരക്കിലാണ്, എന്തായാലും നിങ്ങളുടെ ഫുള്‍സൈസ് ഫോട്ടോ ഇമെയില്‍  ചെയ്യൂ .. അതിനു ശേഷം നിങ്ങളെ അറിയിക്കാം...

പിറ്റേദിവസം മൊബൈലില്‍ ഒരു മെസ്സേജ്.
ഹലോ ...  ഡ്രീംസ് ... കുഴപ്പമില്ല, എന്നാലും ആ റോള് കൈകാര്യം ചെയ്യാന്‍ നിനക്ക് പറ്റുമെന്ന് എനിക്കു തോന്നുന്നു. എന്തായാലും നീ വൈകുന്നേരം ഓഫീസിലോട്ട് വരൂ...   അഡ്രസ്സ് ഇതാണ് ...  പടം കണ്ടാല്‍ മാത്രം പോരല്ലോ ...  ഒരു  നടത്താനുണ്ട് . മറക്കല്ലേ ... സ്വീറ്റീ .... നീയായിരിക്കും അടുത്ത മയന്‍താരാ .... 

ആ മെസ്സെജിനുശേഷം വേറൊന്ന്, നേരില്‍ കാണണം ... തനിച്ചായാല്‍ വളരെ നല്ലത് .... ഈവനിങ്ങ് ഫ്ലൈറ്റില്‍ എനിക്കു പറക്കാനുള്ളതാണ്...
അവള്‍ സൗന്ദര്യം കൂട്ടുവാനുള്ള എല്ലാത്തരം സുഗന്ധദ്രവ്യവും എടുത്തു പൂശി. ഒരുസുന്ദരിയായി ഡിസ്കഷനെ നേരിടാന്‍ പുറപ്പെട്ടു.
അതു അവളുടെ ഒടുക്കത്തെ ഡിസ്കഷനായിരുന്നു. പിന്നീട് തിരിച്ചു വീട്ടിലെത്തിയില്ല.
ഇപ്പോള്‍ അവള്‍ അഭിനയിക്കുന്ന സീരിയല്‍ സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ..  അതോ കണക്കപ്പിള്ളയായ ചിത്രഗുപ്തനും കൂട്ടരും തങ്ങളുടെ പ്ലാസ്മാ ടെലിവിഷനില്‍ അവളുടെ മാദകനടനവും, അഭിനയവും കണ്ടാസ്വദിക്കുന്നുണ്ടാവുമോ ...

ഒരു ചാന്‍സിനു വേണ്ടി എന്തും ചെയ്യാനുള്ള പ്രവണത ഇപ്പോഴത്തെ യുവതലമുറയില്‍, പ്രതേകിച്ചു കുമാരീകുമാരന്മാര്‍ക്ക് കണ്ടുവരുന്നു. അതിനുള്ള മാര്‍ഗ്ഗം ഒരു  പ്രശ്നമല്ലാ..  ലകഷ്യമാണ്....   

ഇത്തരം ഡിസ്ക്കഷനുകള്‍ മൂലം വിധിക്കുപോലും മൂക്കിനുവിരല്‍ വച്ച് നില്‍ക്കേണ്ടിവരുന്നു.

രക്ഷിതാക്കളുടെ ഒരു കണ്ണ് സ്വന്തം മക്കളുടെമേല്‍ എന്നും ഉണ്ടെങ്കില്‍ മാത്രം മതി എന്നാണു വെറും നിസ്സാരനായ എന്‍റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്.

Tuesday, April 17, 2012

കുഞ്ഞുണ്ണി മാഷ്‌ ....


ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്ത കവി.

പ്രിയകവി കുഞ്ഞുണ്ണി മാഷ് മരിച്ചിട്ട് മാര്‍ച്ച് 26-ന് ആറു വര്‍ഷം തികഞ്ഞു.

കുഞ്ഞുണ്ണി മാഷിന്റെ ചില വരികള്‍

ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാന്‍
ധാരാളമാണെനിക്കെന്നും

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍

എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം

ആയി ഠായി മിഠായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞാല്‍ കഷ്ടായി

കപടലോകത്തിലെന്റെ കാപട്യങ്ങള്‍
സകലരും കാണ്‍മതാണെന്‍ പരാജയം

ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

ഞാനെനിയ്‌ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ് തീരുന്നില്ല

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ് കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി

ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ

Saturday, March 3, 2012

ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍


മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് തലേദിവസമാണ് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി കഠിന നോയന്പെടുത്ത വാല്യക്കാര്‍ ആചാരക്കാരുടേയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിനു വലം വെക്കുന്നത്. 'പന്തല്‍ കല്യാണം' ആയി അറിയപ്പെടുന്നു.



മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം. 12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്. അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.



ഐതീഹ്യമായി പറഞ്ഞു വരുന്നത് ഇപ്രകാരമാണ്,
മുച്ചിലോട്ടു ഭഗവതിയെക്കുറിച്ച് ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം ഭഗവതി തളിപ്പറമ്പിലെ രയരമംഗലം ഇല്ലത്തു പിറന്ന ഒരു പെണ്‍കുട്ടിയായിരുന്നു എന്നാണ്. കന്യകയെ അവളുടെ അച്ഛന്‍ മണിയാട്ട് മഠത്തിലേക്ക് പഠിക്കാനയച്ചു. അവള്‍ (ദേവയാനിയെന്നും ഉച്ചിലിയെന്നും ദേശഭേദങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് പേരുണ്ട്) വേദശാസ്ത്രാദികളില്‍ പന്ത്രണ്ടു വയസ്സിനു മുമ്പെ അഗാധമായ പാണ്ഡിത്യം നേടി. വിദുഷികളായ പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അപകടമാണെന്ന് ബ്രാഹ്മണപുരുഷന്മാര്‍ കരുതിയിരിക്കണം. അതു കൊണ്ടായിരിക്കാം അവളെക്കുറിച്ച് ഒരു കഥ പരന്നു തുടങ്ങിയത്.

പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ് ) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.


ദേവി ഭൂമിയില്‍ എത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലാണ്. അവിടെ നിന്നു പ്രതാപിയായ മുച്ചിലോട്ടു പടനായന്മാരുടെ വയല്‍പ്പാടങ്ങളിലൂടെ നടക്കുമ്പോള്‍ ദേവിക്ക്് ദാഹം തോന്നി. വെള്ളം കുടിക്കുവാന്‍ ഭഗവതി പടനായരുടെ മണിക്കിണറില്‍ ഇറങ്ങിയ സമയത്താണ് വെള്ളം കോരുവാന്‍ പടനായരുടെ പത്‌നി അവിടെ എത്തുന്നത്. കിണറ്റില്‍ ദേവിയുടെ 'അരുണരുചി തളതള തിളങ്ങുമത്യദ്ഭുതം ആനന്ദവിഗ്രഹം' കണ്ട അവര്‍ ഓടിച്ചെന്നു പടനായരോട് വിവരം അറിയിച്ചു. പടനായര്‍ ഭഗവതിയോടു ചോദിച്ചു. 'ഏതു ഭഗവതിയാണ്?' 'ആദ്യം നീ ആരാണെന്നു പറയുക' -ഭഗവതിയുടെ മറുപടി. 'അടിയന്‍ മുച്ചിലോടന്‍ പടനായര്‍. ഭവതിയുടെ ഭക്തന്‍' കാരണവര്‍ പറഞ്ഞു. 'എന്നാല്‍ ഞാന്‍ മുച്ചിലോട്ട് ദേവി'.

ദൈവവത്കരിച്ചതോടെ മനുഷ്യസ്ത്രീയായി ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ കന്യകയുടെ ലൈംഗികബോധം പുരുഷന്മാരില്‍ ഉളവാക്കിയിരുന്ന അരക്ഷിതത്വം അവസാനിക്കുന്നു.

Saturday, February 11, 2012

ഫ്രം യുവർ വാലൻന്റൈൻ ...




എല്ലാ വർഷവും ഫെബ്രുവരി 14 നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം.

ഈ സംഭവവും എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതുമാണ്. സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കും ... ആര്‍ക്കും മറക്കാന്‍ കഴിയില്ല താനും.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. ഇതില്‍ അതൃപ്തി തോന്നിയ ചക്രവർത്തി ഒരുപായം കണ്ടുപിടിച്ചു . ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ ഒരു നല്ല മനസ്സിന്നുടമയായിരുന്നു, അയാള്‍ എല്ലാവരോടും സ്നേഹത്തോടുകൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ,

പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ഈ സമയം ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളെകാണുകയും, മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി.

തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അനശ്വര പ്രണയം അല്ലേ....

അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ടമായതും സ്നേഹം തന്നെയല്ലേ...

നമ്മുടെ മഹാകവി ഉള്ളൂര്‍ പാടിയപോലെ പ്രേമമാണഖിലസാരമൂഴിയില്‍.....
നമുക്കും സ്നേഹിക്കാം പരസ്പരം ....
ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും.....

Wednesday, February 1, 2012

വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍

കുറച്ചു കാലത്തിനു ശേഷമാണ് വല്യമ്മയുടെ വീട്ടിലോട്ടു ചെല്ലുന്നത് .
വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.


കടപ്പാട് : ചിത്രം ഗൂഗിള്‍

Wednesday, January 18, 2012

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്

ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്

പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ

സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...

Wednesday, December 21, 2011

ക്രിസ്മസ് അപ്പൂപ്പനും ബ്ലോഗര്‍മാരും


ഓര്‍മ്മയിലെ ഒരു ക്രിസ്മസ്

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....

കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

.... ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു ....

Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....

Tuesday, October 25, 2011

നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല ... ഒരുമ്പെട്ടവള്‍ !!!






ആദ്യമേ എന്‍റെ മുത്തശ്ശിയുടെ ഏകദേശ രൂപം അറിയണ്ടേ... മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും ... എന്ന പഴയ പോസ്റ്റ്‌ കണ്ടോളൂ ...


ഇന്നലെ സന്ധ്യക്ക്‌ വീട്ടില്‍ കാലെടുത്തു കുത്തുംമ്പോഴേക്കും മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ഡയലോഗാ ....


നാണോം മാനോം കെട്ടവള്‍... നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല!!!


ഞാന്‍ ഞെട്ടിപ്പോയി!! ങേ ... എന്തുപറ്റി എല്ലാവര്‍ക്കും ...

എന്നെയാണോ ആദ്യം ഒന്നും മനസ്സിലായില്ല, വീട്ടിലേക്കു കയറിയപ്പോഴല്ലേ സംഭവത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌. ഇളയച്ഛന്റെ മകള്‍ കാല്‍മുട്ടുവരെയുള്ള ഡ്രസ്സ് ഇട്ടു നില്‍ക്കുന്നു,
അവളുടെ
ചുറ്റും വീട്ടുകാരും, എല്ലാവരും ചിരിക്കുന്നു. അവളെ ഓര്‍ത്തല്ല മുത്തശ്ശിയുടെ പ്രകടനം കണ്ടാസ്വദിക്ക്വാ.... അവരൊക്കെ ... മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ട് മുറിയില്‍നിന്നും ഓടി വന്നവരാണ്.

വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ഇതുപോലുള്ള ഡ്രസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ അവള്‍ക്കും ഒന്ന് വാങ്ങിക്കുവാന്‍ തോന്നി. ദീപാവലിക്ക് കൂട്ടുകാരികള്‍ എല്ലാവരും ഓരോന്നു വാങ്ങുമ്പോള്‍ അവളൊന്നു വാങ്ങി, അതു കുറച്ചു മോഡേണ്‍ ആയിപ്പോയി... അതിനു ഇത്രേം പറയേണ്ട കാര്യമെന്താ ... കാലം മാറുകയല്ലേ ... എന്നും ഒരേ പോലെ മതിയോ ...

ഇടയ്ക്കു മുത്തശ്ശിയോട് അവള്‍ പറയുന്നുണ്ടായിരുന്നു മുത്തശ്ശി സാരിയോന്നുമാല്ലല്ലോ ഉടുത്തത് ചെറിയ മുണ്ടല്ലെ ? എന്നാ സല്‍വ്വാറും കമ്മീസും ഇട്ടൂടെ എന്നൊക്കെ ...


എന്താണീ നാണോം മാനോം? വര്‍ഷങ്ങളോളം പഴക്കമുണ്ട്, എന്നും കേട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്‌താല്‍ ഉടനെ ഇത് പ്രതീക്ഷിക്കാം അവനു / അവള്‍ക്കു നാണോം മാനോം തീരെയില്ല. സാധാരണ കല്യാണപന്തലില്‍ വധുവിനു നാണം ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ അവളുടെ ആദ്യ സംഭവം ആയതുകൊണ്ടായിരിക്കും അല്ലെങ്കില്‍ ചെറുക്കന്റെ അടുത്തു നില്‍ക്കുന്നത് കൊണ്ടായിരിക്കും.

കുട്ടികളിലും കാണാം. അസഭ്യമായ കാര്യങ്ങളിലേക്ക് ചെന്നാല്‍ "മാനമായി". എന്തൊരു നാണംകെട്ട പരിപാടിയാണത്....അവനു മാനമില്ല.


കല്യാണത്തിന് സദ്യ പാതിവഴിക്ക് തീര്‍ന്നു പോയാല്‍ ഇത് ഉറപ്പാ ....ഗൃഹനാഥനു നിക്കപ്പൊറുതി കിട്ടാന്‍ വഴിയില്ല മാനക്കേട് ....


ടെലിവിഷന്‍ കാണുകയാണെങ്കില്‍ ഇത് കേള്‍ക്കാനേ സമയമുണ്ടാകൂ.. MTV യോ ഡാന്‍സ് ചാനലോ കണ്ടാല്‍ അവരൊന്നും ധരിക്കാതെ ആണെന്ന് കൂടി തോന്നിപ്പോകും. അപ്പോള്‍ തോന്നും ഈ ഡ്രസ്സിലാണ് നാണോം മാനോം മുഴുവനും കിടക്കുന്നത് എന്ന്,
ആരെങ്കിലും കൂടി ഒളിച്ചോട്ടം നടത്തിയാലോ ... അപ്പോഴും അവള്‍ക്കും നാണവും മാനവും തൊട്ടു തീണ്ടീട്ടില്ല.


എന്നാലോ, വിദേശികള്‍ ഈ വഴിവന്നാല്‍ അവര്‍ സാരിയൊക്കെ ചുറ്റി നടന്നാല്‍ എന്തൊരു സന്തോഷാ ... നല്ലഭംഗി അല്ലേ ...അവര്‍ക്ക് സാരിഉടുക്കാം, ഇവിടത്തെ കുട്ടികള്‍ ഓരോന്ന് വാരിവലിച്ചു കെട്ടുന്നത് ഇവന്മാര്‍ക്ക് ഇഷ്ടല്ല. അല്ല വിദേശികള്‍ക്കും തോന്നുന്നുണ്ടാകുമോ നാണോം മാനോം... ചിലപ്പോള്‍ അവര്‍ക്ക് naanams & maanams ആയിരിക്കും.

മുത്തശ്ശിയുടെ ഉച്ചത്തില്‍ വീണ്ടും ഉയര്‍ന്നു വന്നു ..
പെണ്‍പിള്ളേരായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം .. ഓരോ കൊപ്രായോം കെട്ടി നടക്കുന്നു .... എല്ലാറ്റിനും ആങ്ങളമാരെ പറയാലോ, അവരല്ലേ ഇവള്‍ക്ക് ഓരോന്ന് പറഞ്ഞു കൊണ്ട് അലങ്കോലം കെട്ടിക്കുന്നത്.

ഇത് കേട്ടപ്പോള്‍ ആശ്വാസമായി, നമ്മള്‍ ആണുങ്ങള്‍ക്ക് ഇതിന്‍റെ ഒന്നും ആവശ്യമില്ലാല്ലോ .... എന്ത് കോപ്രായവും കെട്ടി നടക്കാം.


കാലം മാറിയില്ലേ ... , പെങ്ങളുടെ മകന്‍, അവനു ഒന്നര വയസ്സേ ആയുള്ളൂ, അവന്‍ മൊബൈലില്‍ പാട്ട് കേട്ടുകൊണ്ട് അതും എടുത്താണ് നടത്തം ഇങ്ങിനെയുള്ള ഈ ഇളയ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞാല്‍ ... അവര്‍ വല്ലതും പറയുന്നതും കേട്ടുനില്‍ക്കെണ്ടിവരും.

വേണ്ടേ ... ഇന്ത്യന്‍ കോഫീ ഹൗസിലെ സപ്ലയറെ തൊപ്പി വെക്കാന്‍ പഠിപ്പിക്കല്ലേ... എന്നും വേണമെങ്കില്‍ പറയും.

ഇത്രേം പറഞ്ഞിട്ടും എന്താ ഈ നാണോം മാനോം അത്രയ്ക്കങ്ങ് പിടികിട്ടിയില്ലാ കേട്ടോ ? എന്താ ഈ നാണോം മാനോം?
നിങ്ങള്‍ക്കറിയുമോ ഒന്ന് പറഞ്ഞുതരൂ ......


ആരോ പിറകില്‍നിന്നാരോ വിളിച്ചു കൂവുന്നു... ഏയ്‌ ....
നിനക്ക് നാണോം മാനോം ഇല്ലേ???? ... ഇതൊക്കെ പരസ്യമായി ചോദിക്കാന്‍ !!!!!
നാണോം മാനോം കെട്ട കുരുത്തം കേട്ടവന്‍ !!!



Monday, October 10, 2011

അമ്പലപ്പറമ്പിലെ ഒച്ചപ്പാടിനിടയില്‍.. ആട്ടക്കഥ ഒന്നാം ദിവസം


ഈ സംഭവത്തിനു മുന്‍പേ പഴയ ഒരു സംഭവം ഓര്‍മ്മിപ്പിക്കാം... മുന്‍പൊരു പോസ്റ്റ്‌ ഇട്ടിരുന്നു സൈക്കിള്‍പ്പാടുകള്‍ നിങ്ങള്‍ കണ്ടു കാണണം, ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ദിക്കണേ...അതില്‍ ഞാന്‍ സൈക്കിളില്‍ നിന്നു വീഴുമ്പോള്‍ ജാനാലില്‍ കൂടി കണ്ടു ചിരിച്ച സുഹൃത്തിനെ ഇതിനിടെ കണ്ടിരുന്നു. അവള്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്നു. ഓണത്തിന് നാട്ടില്‍ വന്നതായിരുന്നു കുറെ കാലത്തിനു ശേഷം കണ്ടപ്പോള്‍ കുശലങ്ങളും ഉണ്ടായിരുന്നു പറയുവാന്‍... ഒടുവില്‍ അവള്‍ പറഞ്ഞു ..

ഡോ... ഞാന്‍ ബ്ലോഗ്‌ കാണാറുണ്ട്‌ കേട്ടോ ... സൈക്കിളില്‍ നിന്നു വീണ സംഭവം പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചു, അതിനു സൈക്കിളില്‍ നിന്നു വീണ ലോകത്തിലെ ആദ്യത്തെ ആളൊന്നുമാല്ലല്ലോ ഞാന്‍ ഇത് കേട്ടപ്പോള്‍ പിന്നെയും ചിരിച്ചു പിന്നീടവള്‍ പറഞ്ഞു ... ബ്ലോഗ്‌ വായിച്ചു കേട്ടോ ... അതിനവള്‍ കമന്റ് ഒന്നും ഇട്ടില്ല , അവളുടെ ബ്ലോഗിന്‍റെ പേരും പറഞ്ഞില്ല. എല്ലാ വട്ടുകളും കാണാറുണ്ട്‌, ഒരു വട്ടുകേസ് തന്നെ പണ്ടത്തെ പോലെ എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു... ഞാന്‍ അവളുടെ പേര് പറഞ്ഞില്ലല്ലോ.. ദര്‍ശന

അപ്പോഴാണ്‌ ദര്‍ശന ഈ ഒരു കാര്യം ഓര്‍മയില്‍പ്പെടുത്തിയത്. ദര്‍ശനയുടെ വീട്ടിനടുത്ത്‌ ഒരു അമ്പലം ഉണ്ട് എല്ലാവര്‍ഷവും പൂരമഹോത്സവവും അവിടെ നടക്കാറുണ്ട്‌, കുട്ടിക്കാലത്ത് ആനയെ കാണാന്‍ നേരത്തെ ചെല്ലും ... അപ്പോള്‍ ഞാന്‍ താമസിക്കുന്നത് ഒരു നാലുകെട്ടിലാണ് അച്ഛാച്ചനും നമ്മുടെ കുടുംബവും, അച്ഛാച്ചന്‍റെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഒരേ വീട്ടില്‍ വീട്ടില്‍ വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ ഒരു ഉത്സവം തന്നെയാണ് , എന്‍റെ പ്രായത്തിലുള്ള മൂന്ന് പേരുണ്ട്. എല്ലാവരും കുരുത്തക്കേടില്‍ ഒന്നാമതും,

നാലുപേരും കൂടി അമ്പലത്തില്‍ പോകുന്ന വഴിയില്‍ നല്ല മാമ്പഴം പഴുത്തു നല്‍ക്കുന്നുണ്ടായിരുന്നു അതിനു കീഴെ ഇലക്ട്രിക് ലൈന്‍ ഉണ്ടായിരുന്നു അപ്പോള്‍ അതാര് ശ്രദ്ദിക്കാന്‍. ഒരു വടിയെടുത് മാങ്ങയെ ലക്‌ഷ്യം വച്ച് ഒരേറു കൊടുത്തു. ആ വടി ലൈനില്‍ തട്ടി ഒരുസ്പാര്‍ക്ളിങ്ങോടെ മുറിഞ്ഞു വീണു. ദര്‍ശന യുടെ വീടിനു മുന്നിലാണ് താനും അവളുടെ അച്ഛന്‍ ഇത് കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, നമ്മള്‍ അവിടം വിട്ടു ഓടി അമ്പലത്തില്‍ കയറി, നമ്മളൊന്നും അറിഞ്ഞില്ല "രാമനാരായണാ" എന്ന മട്ടില്‍.. അമ്പലത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി നിന്നു. തൊട്ടു പിറകെ അച്ഛന്‍ ഉണ്ടായിരുന്നത് കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ആ വഴിക്ക് ചെല്ലില്ലല്ലോ...

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ഒച്ചപ്പാടുകള്‍ കൂടിവന്നു നോക്കിയപ്പോള്‍ ദര്‍ശന യുടെ അച്ഛന്‍ എല്ലാ കാരങ്ങളും അച്ഛനോട് പറയുന്നു. ആള്‍ക്കാര്‍ ഒന്നിച്ചു കൂടി നമ്മളുടെ അടുത്തേക്ക് മെല്ലെ വരുന്നു.. പിന്നെ എന്ത് നടന്നെന്നു പറയേണ്ടല്ലോ... അവരുടെ ഇടയില്‍ നിന്നും എങ്ങിനെയോ ഓടി വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നു അല്ല ഉറക്കം നടിച്ചു കിടന്നു എന്ന് പറയുന്നതാകും നല്ലത്. അച്ഛാച്ചന്‍ ഇതറിഞ്ഞാല്‍ പിന്നെ കാര്യം പറയേണ്ട. അടി ഉറപ്പാ .... ഉറങ്ങിയാല്‍ ഉപദ്രവിക്കില്ലല്ലോ... അതുമല്ല രാവിലെയാകുംബോഴേക്കും കുറച്ചു തണുക്കും. ഭാഗ്യത്തിന് കൂടുതലൊന്നും ഒന്നും സംഭവിച്ചില്ല . കാരണം അച്ഛാച്ചന്‍ ആരെയോ കാണുവാന്‍ രാവിലെ പോയിരുന്നു.

അന്നൊക്കെ സന്ധ്യക്ക്‌ എല്ലാവരും ചേര്‍ന്ന് രാമനാമം ജപിക്കുക പതിവാണ്, നക്ഷത്രങ്ങളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും മറ്റും അതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അച്ഛാച്ചന്‍റെ വടിയുടെ ചൂടറിയും നാട്ടില്‍ "ചെല്ലിക്കൂട്ടല്‍ " എന്ന് പറയും. ഈ പരിപാടി കഴിഞ്ഞാല്‍ മനസ്സിന് ഒരു സമാധാനമാണ്. ആരും ഇല്ലാത്തപ്പോള്‍ ഇടയ്ക്കു സിനിമാകഥയും പറയും കേട്ടോ ....

ഇപ്പോള്‍ കുട്ടികള്‍ സന്ധ്യക്ക്‌ ഈ പരിപാടി ഉണ്ടോ ? അവര്‍ക്കെവിടെ സമയം അന്നത്തെ അഞ്ചാം ക്ലാസ്സുകാരന്‍റെ പുസ്തകമാണ് ഇന്നത്തെ ഒന്നാം ക്ലാസ്സുകാരന്‍റെതും , വേഗതയേറിയ ജീവിതമാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിതം 3G ആയില്ലേ ... ഇപ്പോഴും ആ പഴയ ഓര്‍മ്മകള്‍ ഇടയ്ക്കൊക്കെ നമ്മള്‍ കാണുമ്പോള്‍ പറയാറുണ്ട്‌ ചിരിക്കാറുണ്ട് ... മറക്കാന്‍ പറ്റാത്ത സുന്ദരമായ അനുഭവങ്ങള്‍ ....

ദര്‍ശനയോടു യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കല്‍ കൂടി ചോദിച്ചു ബ്ലോഗിന്‍റെ പേരെന്താ ... മറുപടിയായി അടുത്തു തന്നെ അറിയാം എന്ന് പറഞ്ഞു പിരിഞ്ഞു. അന്ന് തന്നെ അവള്‍ ബാംഗളൂര്‍ക്ക് യാത്ര തിരിച്ചു.

Monday, September 26, 2011

വട്ടുകേസുകളുടെ രണ്ടാം പിറന്നാളും ...ഐഡിയ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ സിക്സും

വട്ടുകേസുകളുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്തില്‍ സുഹൃത്തുക്കളായ എല്ലാ ബ്ലോഗുസഹോദരന്‍മാര്‍ക്കും സഹോദരികള്‍ക്കും നന്ദി പറയുന്നു .. നിങ്ങളുടെ വിലയേറിയ വാക്കുകള്‍ കേട്ടുകൊണ്ടാണ് ഇതുവരെ എത്തിയതും തുടര്‍ന്നു മുന്നോട്ടുള്ള പ്രയാണം തുടരുന്നതും...ഇനിയും ഇതുപോലെ തുടര്‍ന്നു കാണുമെന്നും അറിയാം..
വേറെ എന്താ ...എല്ലാവര്‍ക്കും ഓരോ മുത്തുഗവു ...


ഇതില്‍ നിന്നും ഓരോ സ്വീറ്റ് വീതം എടുത്തോളൂ ....

എന്നാല്‍ പിന്നെ ...
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കൂടി ചേര്‍ത്ത് ഒരു പോസ്ടാക്കാം എന്ന് കരുതി, മിനിഞ്ഞാന്ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അഞ്ചു കഴിഞ്ഞു . ആറിലേക്ക് കടന്നു. ചെന്നയില്‍ നിന്നും എത്തിയ കല്‍പ്പന രാഘവേന്ദ്ര ഒരുകോടിയുടെ ഫ്ലാറ്റ് നേടി . മൃദുല രണ്ടാം സ്ഥാനവും നേടി.

ഷഡ്ജം
ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേസംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേശരത് സീസണ്‍ സിക്സില്‍ ഇല്ലല്ലോ ... പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണല്ലോ പകരം വന്നിരിക്കുന്നത്. കൂടെ ഗാനഗന്ധര്‍വന്‍ യേശുദാസും ചിത്രയും ഹരിഹരനും... ഫൈനല്‍ വളരെ ഗംഭീരമായിരുന്നു.

വിധികര്‍ത്താക്കളുടെ
തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നുകഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെകിടിലന്‍ വിസ്താരം

ഒരു
റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോതകര്‍ത്തു കളയുമല്ലോ..

കാലംകഴിയുംതോറും
എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയല്‍ അല്ലേ

എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്‌, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്‍മാര്‍ ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം

ടിടി ആറും ... ഞാനും ... പിന്നെ എഗ്മോറും





യാത്രാനുഭവങ്ങള്‍... സന്തോഷം നിറഞ്ഞതും, എന്നെന്നും ഓര്‍ത്തു വെക്കാവുന്നവയും ആയ കുറെ മുഹൂര്‍ത്തങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഞാന്‍ മുന്‍പ് ഒന്നുരണ്ടു അനുഭവങ്ങള്‍ എഴുതിയിരുന്നു.
ടോര്‍ച്ച്‌ ബസിന്റെ ഹെഡ്‌ ലൈറ്റ്‌ ആയപ്പോള്‍ , സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി കണ്ടു കാണും...

രാവിലെ കണ്ണൂരെക്കും, വൈകുന്നേരം തിരിച്ചു വീട്ടിലേക്കും ട്രെയിനിലാണ് യാത്ര ചെയ്യുന്നത് ഒരു പത്തു മിനുട്ട് യാത്ര, ബസ്സില്‍ യാത്ര ചെയ്യേണ്ടിവരില്ല, ഓഫീസില്‍ നിന്നും ലേറ്റായി ഇറങ്ങിയാല്‍ ബസ്സുതന്നെ ശരണം. വൈകുന്നേരം പോകുമ്പോള്‍ എഗ്മോറിനായിരിക്കും ചെന്നൈ നിന്നും മാംഗളൂര്‍ക്ക് പോകുന്ന ട്രെയിന്‍. കണ്ണൂരില്‍ നിന്നും കയറും.. സീസണ്‍ ടിക്കറ്റില്‍ .. നമുക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര പാടില്ല, എന്നാല്‍ സ്ലീപ്പറിലേ യാത്ര ചെയ്യാറുള്ളൂ.എന്നും ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടെന്നു ചിലപ്പോള്‍ തോന്നും അതാണ്‌ കേട്ടോ ... ടിടിആര്‍ ഇടയ്ക്കൊക്കെ സീസണ്‍ ടിക്കട്റ്റ് ചോദിക്കും, എന്നാല്‍ ഇന്നലെ കുറച്ചു പ്രായമുള്ള ഒരു ടിടിആര്‍ ഞാന്‍ ഇരിക്കുന്നത് വഴി പോയപ്പോള്‍ ഒരു തമാശ എന്നോണം ടിക്കറ്റ് ചോദിച്ചു ഞാന്‍ അലക് ഷ്യമായി പുറത്തു നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ സീസണ്‍ അയാള്‍ക്ക് കൊടുത്തു. ഒരു പുഞ്ചിരിയും... അതിനു കാശൊന്നും വേണ്ടല്ലോ ... ടിടിആര്‍ എന്നെ ഒന്ന് നോക്കി.. പറഞ്ഞു ... സീസണ്‍ എത്രവരെയാ ... ഞാന്‍ വിട്ടില്ല 25 വരെ ഉണ്ട്. തറപ്പിച്ചു പറഞ്ഞു. എന്തോ കേട്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി കാണും. മറന്നു പോയതായിരിക്കും ... എന്നിട്ട് ഒരു ചെറു ചിരിയോടെ നാളെ സീസണ്‍ പുതുക്കി കയറിയാല്‍ മതി കേട്ടോ .... ഞാന്‍ ഞെട്ടിപ്പോയി .. എന്‍റെ മനസ്സില്‍ രണ്ടുമാസം മുന്‍പേ ഉണ്ടായിരുന്ന തീയതി ആയിരുന്നു 25 വരെ. അതാണ്‌ അയാളോട് തട്ടി വിട്ടതും. പക്ഷെ ഈ മാസം 22 വരെ മാത്രമേ സീസണ്‍ ഉണ്ടായിരുന്നുള്ളൂ ... 250 രൂപ ഫൈനില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം ... കഴിഞ്ഞ മാസത്തെ സീസണ്‍ എടുത്തു തീയതി ഒന്നും നോക്കികാണില്ല... ചിലപ്പോള്‍ ട്രെയിന്‍ വന്നു കാണും .... ഓടിക്കയറികാനും ടികറ്റ് കൌണ്ടറില്‍ വൈകുന്നേരം തിരക്കല്ലേ ....

ട്രെയിന്‍ ഇറങ്ങി വീട്ടിലോട്ടു നടന്നു .... ട്രെയിന്‍ അതിന്റെ ലകഷ്യസ്ഥാനത്തേക്ക് കുതിച്ചു ....

Tuesday, September 20, 2011

ഗിന്നസ്സിലേക്ക് ഒരു പൂക്കളം






കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഒരുക്കിയ ഒത്തൊരുമ പൂക്കളം ഗിന്നസ്സിലേക്ക്...
കണ്ണൂരിന് സ്വന്തം.
21, 626 ചതുരശ്ര അടിയില്‍ 20 ടണ്‍ പൂക്കള്‍ കൊണ്ട് നിര്മ്മിച്ച ഈ പൂക്കളം ഒരപൂര്‍വ്വ കാഴ്ചയായി മാറി. 40,000 ചതുരശ്ര അടിയില്‍ ഇതിനായി നിര്‍മ്മിച്ച പന്തല്‍ മുമ്പേ ലിംക റികോര്‍ഡില്‍ ഇടംപിടിച്ചു കഴിഞ്ഞു.
1500 പേര്‍ ഒത്തുചേര്‍ന്നു 45 മിനുട്ട് കൊണ്ട് പൂക്കളം ഒരുക്കി.

രണ്ടുനാള്‍ കലാകാരന്മാരുടെ ചിത്രകലാ ക്യാമ്പും അനുബന്ധിച്ച് ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെകാണുവാനും കുശലങ്ങള്‍ നടത്താനും കഴിഞ്ഞു.


Saturday, September 17, 2011

ഓണ സമ്മാനങ്ങള്‍ നല്‍കി !!!!





ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്ഷം മിസ്റ്റര്‍ ബ്ലോഗറായി ഇടിവെട്ട് ലംബോധാരനും മിസ്സ്‌ ബ്ലോഗിയായി കള്ളിയങ്കാട്ടു ഭാനുവിനെയും തിരഞ്ഞെടുത്തിരിക്കുന്നു അവര്‍ക്ക് സ്വര്‍ണകിരീടവും ഇതിനോട് അനുബന്ധിച്ച് നല്‍കപ്പെട്ടു.

ഇക്കഴിഞ്ഞ തിരുവോണത്തിന്റെ ഭാഗമായി നടന്ന അടിക്കുറിപ്പ് മത്സരത്തില്‍, ലക്ഷക്കണക്കിന്‌ മത്സരാര്‍ത്തികളില്‍ നിന്നും നമ്മുടെ പ്രിയസ്നേഹിത ശ്രീ ക്ക് ഒന്നാം സമ്മാനം ആയിരം പൊന്‍പണവും, പ്രിയ സ്നേഹിതാ സേന സിദ്ദിക്കിനും , രാധേച്ചിക്കുംഒരുനാനോ കാറും നല്‍കി. മൂന്നാം സ്ഥാനക്കാരായ നൂരുപെര്‍ക്ക് താജ്‌ ഹോട്ടലില്‍ ഓണസദ്യയും ഏര്‍പ്പെടുത്തി. ആയിരം പേര്‍ക്ക് ഓണക്കോടിയും നല്‍കി. ഉത്തരങ്ങള്‍ എഴുതാന്‍ ആര്‍ക്കും സമയം കിട്ടിയില്ല .... ഓണത്തിരക്കായിരിക്കും അതിനാല്‍ പങ്കെടുത്തവര്‍ക്ക് വെറും കൈയ്യോടെ പോകേണ്ടിവന്നില്ല .....

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വിധികര്‍ത്താക്കള്‍ അയ താമരാക്ഷന്‍ കുറുപ്പും സംഘവും (ഇദ്ദേഹത്തിനു മൂന്ന് MA) ആണ് ഉള്ളത് . ഊണും ഉറക്കവും ഒഴിഞ്ഞു അഹോരാത്രം പണിപ്പെട്ടു തിരഞ്ഞെടുത്ത ഈ വിജയികള്‍ക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. തിരുവോണ ദിവസവും അവര്‍ വിധി നിര്‍ണയത്തിനു മാറ്റി വച്ച് എന്നുള്ളത് അവരുടെ അര്‍പ്പണ ബോധത്തെ കാണിക്കുന്നു, അതിനു ഞങ്ങള്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു. നന്നേ കഷ്ടപ്പെട്ടു ഈ അഞ്ചു പേരടങ്ങുന്ന സംഘം. ഒരു മണിക്കൂര്‍ മുന്‍പേ തിരിച്ചു പോയതേ ഉള്ളൂ, ഭയങ്കര ക്ഷീണത്തോടെ ആയിരുന്നു അവര്‍ പോയത്.

നട്ടപിരാന്തനും, കൂതറതിരുമേനിക്കും ഈ മഹത്കര്‍മ്മത്തിന് വേണ്ടിയുള്ള അക്ഷീണ പ്രയത്നത്തെ വാനോളം പുകഴ്ത്തുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. ഈ അവസരത്തില്‍ നട്ടപിരാന്തന്‍ പറയുകയുണ്ടായി അടുത്ത ഗ്രാമവാസികള്‍ക്കെല്ലാം ഓണസദ്യ എന്റെ വക കൊടുക്കാം എന്നും പണം എനിക്ക് ‘പുല്ലാണ് ’ എന്നും വേണമെങ്കില്‍ കേരളത്തിലെ എല്ലാവര്ക്കും സദ്യ കൊടുക്കാന്‍ ഞാന്‍ ഒരുക്കമാണെന്നും പറഞ്ഞു എവിടുന്നാണാവോ ഇത്രയും പണം… ആരെയോ വെട്ടിച്ചതുതന്നെ പിന്നല്ലാതെ …

ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കാര്‍ക്കോടകന്റെ ഓട്ടന്തുള്ളല്‍ ഗംഭീരമായിരുന്നെന്നാണ് നടപിരാന്തന്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ മൊട്ടത്തലയും തടവിക്കൊണ്ട് പറഞ്ഞത്, കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതിനാല്‍ ഓട്ടന്‍ തുള്ളലും കഴിഞ്ഞേ വീട്ടിലെക്കുള്ളൂ എന്ന് എപ്പോഴും തിരക്കുകൂട്ടുന്ന പിഷാരടി മാഷും , മാപ്ലയും ഇടയ്ക്കൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നത് , എന്തൊരു അവസ്ഥയാണ്‌ പ്രായത്തെ കുറിച്ചുപോലും ആലോചിക്കുന്നില്ലല്ലോ , എന്തോ അറിയില്ല കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതുകൊണ്ടാണ്‌ എന്ന് തോന്നുന്നു സ്ത്രീകള്‍ കുറവായിരുന്നു . പുരുഷന്മാര്‍ക്കാനെന്കില്‍ നില്‍ക്കാന്‍ പോലും ഇടം കിട്ടിയില്ലെന്നാണ് ഭാരവാഹിയായ പോങ്ങുമ്മൂടന്‍ പറഞ്ഞത്

തിരുമെനിയനെങ്കില്‍ രാത്രി കുറെ വൈകിയാണ് ഇവിടെനിന്നും കൂട്ടും കത്തിച്ചു പോയത് കത്തി തീര്‍ന്നപ്പോള്‍ അവിടെയെങ്ങാനും കിടന്നുകളഞ്ഞോ ആവൊ, ഇല്ലത്തുനിന്നും മൂന്നാലു ദിവസം മുന്‍പ് ഇങ്ങോട്ട് ഇറങ്ങിയതാ … ഇല്ലത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെവന്നു നമ്മുടെ മേല്‍ പൊതുയോഗം കൂടുമോ എന്തോ ഈ പരിപാടിയുടെ ക്ഷീണം ഇതുവരെ വിട്ടുമാറിയിട്ടില്ല ..

മലയാള സിനിമയിലെ കുലസ്ത്രീയായ നമ്മുടെ കതിരൂര്‍ വെള്ളിയമ്മ ഈ വിവരം അറിഞ്ഞപ്പോള്‍ ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയതുപോലെയായിരുന്നു , അവര്‍ ടെലിഫോണിലൂടെ പറയുകയുണ്ടായി ഓസ്കാര്‍ എവിടെ ഈ മഹാത്സംരംഭം എവിടെ കിടക്കുന്നു, ഒരു നിമിഷം എന്നെ സ്വര്ഗ്ഗതിലെക്കാണോ വിളിക്കുന്നത്‌ എന്നുകൂടി ചിന്തിച്ചുപോയി എന്നാണ് പറഞ്ഞത്. എന്ത് ചെയ്യാം രാവിലെ പുറപ്പെടാന്‍ ഉള്ളനേരം വരുവാനുള്ള ബസ്സ്‌ കല്യാണട്രിപ്പിനു പോയതിനാല്‍ വരാന്‍ സാദിച്ചില്ല അടുത്ത ബസ്സ്‌ ഉച്ചക്ക് മൂന്നുമൈക്കെ ഉള്ളൂ എന്നും സങ്കടതോടെയാണ് അവര്‍ ഫോണില്‍ അറിയിച്ചത് ..

എഴുത്തുകാരിയുടെ പ്രസംഗം തകര്പ്പനാനെന്നാണ് എല്ലാവരുടെയും അഭിപ്രായം, ബര്‍ലിത്താരത്തിന് ചെറിയപ്രോഗ്രാം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് സ്ഥലം കാലിയക്കെണ്ടിയും വന്നു ജയന്തിയുടെ കവിതയും നന്നായിരുന്നു … ഒരുദിവസം മുഴുവനും പറഞ്ഞാലും തീരാത്ത അത്ര നല്ല കാര്യങ്ങളായിരുന്നു നടന്നത് ..
ദാ … പോങ്ങുമ്മൂടന്‍ ഒളികണ്ണിട്ടു വിളിക്കുന്നുണ്ട് അയാള്‍ക്ക്‌ ഇത് കഴിഞ്ഞു മറ്റൊരു മീറ്റിങ്ങ് ഉണ്ടെന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു … എന്തായാലും അടുത്തുതന്നെ നിങ്ങളെ വീണ്ടും കാണാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ബ്ലോഗ്‌ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ..

ഇവര്‍ക്കൊക്കെ സമ്മാനം അയച്ചു കൊടുത്തിട്ടുണ്ട്‌, അതൊക്കെ സന്തോഷംനിറഞ്ഞ മനസ്സോടെ സ്വീകരിച്ചു എന്ന് കരുതണമെന്നും വിനീതമായി പറഞ്ഞു കൊണ്ട് ഈ വാക്കുകള്‍ ഉപസംഹരിക്കുന്നു …. എന്ന് നിങ്ങളുടെ സ്വന്തം വട്ടുകെസുകള്‍ …

എല്ലാമാലയാളികള്‍ക്കും സ്നേഹത്തിന്റെയും സമ്പത്ത്‌ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകള്‍ നേരുന്നു ...

Thursday, September 15, 2011

ചാറ്റിങ്ങിലൂടെ ചതിക്കുഴിയിലേക്ക്




കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍ തീര്‍ച്ചയായും കാണേണ്ട വീഡിയോ...

Saturday, September 3, 2011

തിരുവോണ മത്സരം .....ഓണം ബംബര്‍ !! ഓണക്കോടി ഫ്രീ!!

ഓണം വരവായി !!! ഒപ്പം ഓണ സമ്മാനങ്ങളും വരവായി !!!

ഇന്ന് വിശാഖം .... ആറാം നാള്‍ തിരുവോണം ....

കഴിഞ്ഞ വര്‍ഷം വളരെ ഗംഭീരമായി മത്സരം സംഘടിപ്പിച്ചു ...
വളരെയേറെ
സുഹൃത്തുക്കള്‍ പങ്കെടുത്തു വിജയിപ്പിച്ചു. സന്തോഷം...
എന്നാല്‍ വര്‍ഷം സമ്മാനങ്ങളും... കൂടാതെ ....
എന്തിനാ
പറയുന്നേ കണ്ടറിയാലോ അല്ലേ ......

പത്തു ചിത്രങ്ങള്‍ക്കും
നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...













ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു ബെന്‍സ്‌ കാര്‍ ...
( ഏകദേശം അഞ്ഞൂറ് പവന്‍)

സ്ത്രീയാണെങ്കില്‍ ‘മിസ് യുനിവേര്സ് ’ ആയി പ്രഖ്യാപിക്കും,
പുരുഷനെങ്കില്‍ അടുത്ത അവരവരുടെ നാട്ടിലെ പഞ്ചായത്ത്‌ പ്രസിഡണ്ടും...

രണ്ടാം സമ്മാനം ഒരു സ്വര്‍ണ കിരീടം (ആയിരം പവന്‍ കാണും) ,
സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു നാനോ കാറും !

മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )

ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ... ചതയത്തിനു സമ്മാനം പ്രഖ്യാപിക്കും തീര്‍ച്ച .
....ഒരുവട്ടം ...രണ്ടുവട്ടം ..... മൂന്നുവട്ടം ...

എല്ലാവര്‍ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ ....

വിശദമായി ആശംസകളുമായി നമുക്ക് കാണാം. ... സമ്മാനങ്ങളും .....
.......................................................................................................

ഇത്തവണത്തെ ഓണക്കോടി ഫ്രീ ആയി തയ്ക്കാന്‍ പഠിപ്പിക്കുന്നു






ആവശ്യമുള്ള സാധനങ്ങള്‍
നീളമുള്ള കോട്ടന്‍ തുണി - (50% പോളിയസ്റെര്‍ ആയാലും മതി), കളര്‍ നിങ്ങളുടെ അഭിരുചിപോലെ
നൂല്‍ - സെലക്ട്‌ ചെയ്ത തുണിയുടെ നിറമുള്ളത് (100% കളര്‍ മാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

എടുക്കേണ്ട അളവുകള്‍
അരവണ്ണം, ഇടുപ്പുവണ്ണം, അരമുതല്‍ പാദം വരെയുള്ള നീളം

തയ്ക്കുന്നവിധം
നിങ്ങള്‍ വാങ്ങിച്ച തുണി (അരവണ്ണം 20 -30 ഇഞ്ചു ഉള്ളവര്‍ക്ക് 2 മീറ്റര്‍, 30 - 60 വരെ
ഉള്ളവര്‍ക്കു 4 മീറ്റര്‍) തറയിലോ, മേശയുടെ മുകളിലോ നിവര്‍ത്തി വിരിച്ച ശേഷം, തെക്കു പടിഞ്ഞാറു കോണില്‍ നിന്നും ട്രയാങ്കിള്‍ ഷേപ്പില്‍ മുറിച്ചെടുക്കുക (pic 1- കാണുന്നപോലെ) ഇതിന്റെ ഇരു ഭാഗങ്ങളിലും എമ്ബ്രോയിടരി ചെയ്യാന്‍ സാധിക്കുമെന്കില്‍ വളരെ നല്ലത് കൂടുതല്‍ ഭംഗിയാക്കാം. അതിനുശേഷം 10 ഇഞ്ചു വീതിയും അരമീറ്റര്‍ നീളത്തില്‍ തുണി മുറിച്ചെടുത്ത് (pic 2- കാണുന്നപോലെ) തയ്ച്ചു പിടിപ്പിക്കുക ബാക്കി വരുന്ന തുണിയുടെ അരികില്‍ നിന്നും ഒരു ഇഞ്ചു വീതിയില്‍ അവരവര്‍ക്കു വേണ്ടുന്ന നീളത്തില്‍ വെട്ടിയെടുത്ത ശേഷം മടക്കിതയ്ക്കുക (നാട എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്) ഈ നാട നേര്‍പ്പകുതിക്ക് (pic 2) വച്ചു തയ്ക്കുക, തയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണം നാടയുടെ വീതി ഒരു സെന്റീമീറ്റര്‍ കൂടാന്‍ പാടില്ല. ഇത്രയും ആയാല്‍ നിങ്ങളുടെ മുന്നില്‍ ഒരു മനോഹര ഓണക്കോടി റെഡി.




ഇതിന്റെ ഗുണങ്ങള്‍
ഏതു കാലാവസ്ഥയിലും, ഏതു പ്രായക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത, കൂടാതെ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്, കൂടാതെ കളരി അഭ്യാസികള്‍ക്കു ഇതൊരു വരധാനമാണ്.
(ദിനംപ്രതി മാറിവരുന്ന പുതുപുത്തന്‍ പരിഷ്കാരങ്ങളുടെ ഇടയില്‍പെട്ട് പഴയ തലമുറകളില്‍ തിളങ്ങി നിന്ന ഈ രൂപം നാമാവശേഷമായി മാരിക്കൊണ്ടിരിക്കയാണ് ഇങ്ങിനെ പോയാല്‍ വരും തലമുറക്കാര്‍ ചിത്രം കണ്ടു ത്രിപ്തിപ്പെടെണ്ടിവരും)