സമയം കുറേവൈകി, വീട്ടില്‍ നിന്നും ധൃതിയില്‍ പുറത്തുപോകാനിറങ്ങവേ വാതിലിനു മുകളിലെ ഓടാമ്പല്‍ താഴ്ത്തുമ്പോള്‍ കൈമുട്ട് അറിയാതെ കലണ്ടര്‍ തൂക്കിയ ആണിയില്‍ തട്ടി ചെറുചോര പൊടിഞ്ഞു "പഴയ സൈക്കിള്‍പ്പാടുകളുടെ" അതേ സ്ഥാനത്ത്,വീണ്ടും ഓര്‍ക്കാനെന്നവണ്ണം.
അതെ, സൈക്കിള്‍ക്കാലം സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍, അന്നു ആറിലോ ഏഴിലോ ആണെന്ന് തോന്നുന്നു സ്കൂളില്‍ പോകുമ്പോള്‍ കിട്ടുന്ന പോക്കറ്റ്മണി പലതും പറഞ്ഞു വാങ്ങുന്ന കാശു കൂട്ടിവച്ചു അവധിദിവസങ്ങളില്‍ സൈക്കിളെടുക്കുക ഒരു പതിവാ … നാട്ടില്‍ അപ്പുവേട്ടന്റെ കടയില്‍ അതിനായി ചെറു സൈക്കിളും പഠിയ്ക്കാന്‍ വേണ്ടി മാത്രം ഉണ്ടായിരുന്നു. എന്നാലും വലിയ സൈക്കിളെടുത്ത് പോകുന്ന ആളുകളെ കണ്ടാല്‍ ചെറിയ ഒരു അസൂയയും ഇല്ലാതെയില്ല. സൈക്കിള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയപോലെ ആയിരുന്നു അന്ന്.
ഞാന്‍ സൈക്കിള്‍ ചവിട്ടി പോകുന്ന വഴിതന്നെയായിരുന്നു ക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടിയുടെ വീടും,ഏതു കുട്ടി ആയിരിക്കുമെന്ന് ഊഹിക്കാവുന്നതയൂള്ളൂ. അവളുടെ വീടിനു മുന്നിലെത്തുമ്പോള്‍ അറിയാതെ ബെല്ല് മൂന്നു നാലുവട്ടം അടിക്കും, അതെന്താനെന്നറിയില്ല! അങ്ങിനെയാ ആ ബെല്ലിന്റെ ശബ്ദം മനസ്സിലക്കിയപോലെ അവള് അവിടെയുണ്ടെങ്കില്‍ വീട്ടിനു പുറത്തുവരും, പ്രായത്തിന്റെ വികൃതി അത്രയൂള്ളൂ .. അങ്ങിനെ കഴിഞ്ഞു പോകുന്ന ഒരു ദിവസം, എന്നും ചങ്ങാതിയും കൂടെയുണ്ടായിരുന്നു. ഒരുനാള്‍ മുന്നില്‍ നോക്കാതെ അവളുടെ വീട് നോക്കി സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നിലെ കല്ല് കണ്ടില്ല. ടാറിട്ട റോഡായതിനാല്‍ വീണു നല്ല ചതവുംപറ്റി. ഭാഗ്യത്തിന് അവള് അന്നവിടെ ഉണ്ടായിരുന്നില്ല കേട്ടോ, അത് വളരെ നന്നായി അല്ലെങ്കില്‍… പിറ്റേന്ന് ക്ലാസ്സില്‍ ഇതുതന്നെയായിരിക്കും തമാശ, ചെറിയ കാര്യം പോലും വലുതായിക്കാണുന്ന കാലാണല്ലോ അപ്പോള്‍ കളിയാക്കാന്‍ കിട്ടുന്ന ഒരു സമയവും പാഴാക്കുന്ന പരിപാടിയില്ല ..
തിരിച്ചു കടയില്‍ ചെന്ന് ചങ്ങാതീടെ കാശുകൂടെ കൊടുക്കേണ്ടി വന്നു അല്ലെങ്കില്‍ അവന് വീട്ടില്‍ ചെന്നു പറഞ്ഞു കുളമാക്കും.. അതിനാ അവന്റെ കാശു കൂടെ കൊടുത്തത്, വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നു സുഹൃത്ത് എന്റെ ഭാഗത്തെ തെറ്റു മറച്ചുവച്ച് മറ്റെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു, വാടകസൈക്കിള്‍ കാശ് കൊടുത്തിരുന്നല്ലോ, പ്രത്യുപകാരം. അവള്‍ക്കൊന്നും ഓര്‍മ്മകാനില്ല ഇപ്പോള്‍, എനിക്ക് ഇങ്ങിനെ ഒന്നു സംഭവിച്ചത് കൊണ്ടാണല്ലോ...
ഒരു നാള് നാട്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്ടു കാണുവാന്‍ പോകാന്‍ പ്ലാനിട്ടു സൈക്കിളില്‍ ത്തനെ, സുഹൃത്തിനെ സൈക്കിളിനു പുറകിലിരുത്തി ഓരോ സൊറയും പറഞ്ഞു പോകുകയായിരുന്നു, മുന്നിലെ ഗട്ടര്‍ കണ്ടില്ല,ഗട്ടറില്‍ നിന്നും ഒന്നു കുലുങ്ങിയെങ്കിലും അതൊന്നും കാര്യാക്കാതെ യാത്ര തുടര്‍ന്നു, ഗട്ടറില്‍ പെട്ടപ്പോള്‍ ഒരു ശബ്ദം കേട്ടിരുന്നു കാര്യമാക്കിയതുമില്ല, കുറച്ചുദൂരം ചെന്നപ്പോള്‍ പുറകിലെ സുഹൃത്തിന്റെ ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല പുറകോട്ടു തിരിഞ്ഞപ്പോളല്ലേ പുള്ളിക്കാരന് റോഡില്‍ നിന്നും വളരെ പ്രയാസപ്പെട്ട് എണീക്കുന്നു. ഗട്ടറില്‍ കയറിയപ്പോള്‍ തെറിച്ചു പോയതാണ് പാവം, എന്നാലും ഉള്ളില്‍ ആദ്യം ചിരിയാ വന്നത്, കാരണം അന്ന് ഞാന്‍ വീണപ്പോള്‍ അവനും ചിരിച്ചതാണല്ലോ …
ഇടവഴിയിലോ, ഉത്സവപ്പറമ്പിലോ വച്ചാണെങ്കില്‍ സക്കിള്‍ കൊണ്ടുള്ള അഭ്യാസമായിരിക്കും, പൊതുവേ പറഞ്ഞതാണ് കേട്ടോ ... സൈക്കിളൊരു പ്രണയ വാഹനമാനല്ലേ, അതിന്റെ ശബ്ദം നോസ്റ്റാള്ജിക്ക് ഫീലിംഗ് ഉണ്ടാകും, പ്രായം അതാണല്ലോ ഏതെങ്കിലും പെണ്‍കുട്ടിയെ സൈക്കിളിനു പുറകില്‍ ഇരുത്തി കറങ്ങിയാലോ അന്നത്തെ നടത്തത്തിന്റെ സ്ടൈലൊക്കെ മാറും ഷേര്‍ട്ടിന്റെ കോളര്‍ ഉയര്‍ത്തി തലമുടിയൊക്കെ ഇടയ്ക്കിടെ കോതിക്കൊണ്ട് രജനി സ്റ്റൈലില്‍…
Sunday, November 15, 2009
Subscribe to:
Post Comments (Atom)
12 comments:
അതെ,സൈക്കിള്‍ക്കാലം സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍
തന്നെ ! സൈക്കിള്‍ നിനവിലില്ലാത്ത ബാല്യം,നമുക്ക്
ഓര്‍ക്കാനേ വയ്യ.പണ്ടൊക്കെ തിരഞ്ഞെടുപ്പ്
ചിഹ്നങ്ങളില്‍ മികച്ചതു സൈക്കള്ചിഹ്നമായിരുന്നല്ലോ!
സൈക്കള് ഭംഗിയായി ചുമരുകളില്‍, വരച്ചതു ഞങ്ങള്‍
കുട്ടികള്‍ അന്നു തൊട്ടുനോക്കി തൃപ്തിപ്പെടും,അന്നൊക്കെ സൈക്കള്
വളരെക്കുറച്ചു മുതിര്ന്നവര്ക്കെ സ്വന്തമായുള്ളുവല്ലൊ.
സൈക്കിളില്‍ നിന്നു,വീണാലുടന്‍ ചിരിക്കണം.
വീണവനും,അതു കാണുന്നവരും ചിരിക്കണമെന്നാ.
എന്നാലും ചിരിക്കാന്‍ വേണ്ടി സുഹൃത്തിനെ
ഗട്ടറില്‍ തള്ളിയിട്ടത് മോശായിട്ടോ!
വട്ടുകേസുകാരാ,ആശംസകള്‍.
സൈക്കിള്‍പ്പാടുകള്‍ സുഖമുള്ള ഓര്‍മ്മകളായി നിലനിര്‍ത്താത്ത മലയാളികളുണ്ടാകുമോ... ആദ്യമായി സൈക്കിള്‍ ഉരുട്ടി നടന്നത്... സൈക്കിളില്‍ ഇടങ്കാലിട്ട് ചവിട്ടി പഠിച്ചത്... തനിയേ സീറ്റിലിരുന്ന് ഓടിയ്ക്കാന്‍ പഠിച്ചത്... അങ്ങനെ ആദ്യത്തെ വീഴ്ച വരെ എത്രയെത്ര ഓര്‍മ്മകള്‍...
നന്നായി, മാഷേ
സൈക്കിളില്ലതെ എന്ത് ചെറുപ്പം..
@ ഒരു നുറുങ്ങ്, അതെ ചിരിച്ചേ മതിയാകൂ, ഞാന്‍ തള്ളിയിടുമെന്നു തോന്നുന്നുണ്ടോ, ഇടയ്ക്ക് വീഴുന്നതും നല്ലതല്ലേ
@ ശ്രീ, സൈക്കിളില്‍ നിന്ന് വീണാല്‍ അതുതന്നെ വലിയൊരു കാര്യല്ലേ അന്ന്.
@ ഭായി, പിന്നെ പറയാനുണ്ടോ ...
അതെ, അന്ന് അവളുടെ അച്ഛനോ മറ്റോ കണ്ടിരുന്നേല്‍ ഇതിനേക്കാള്‍ വലിയൊരു
"പാട്" മുഖത്തുവന്നെനെ അല്ലെ...
എന്നാലും ഇങ്ങനെ പകരം വീട്ടണമായിരുന്നോ? നമ്മുടെ നാട്ടിലെ ഗട്ടറില്‍ വീണിട്ടും പരിക്കൊന്നും പറ്റീല്ലേ?
സൈക്കിളില്‍ നിന്നല്ല എവിടെ നിന്ന് വീണാലും ചിരിക്കണം...പ്രത്യേകിച്ച് കൂട്ടുകാര്‍ വീണാല്‍...
പക്ഷെ, ഇതിനു ഒരു മറുപുറം ഉണ്ട്..സ്വന്തം കുട്ടി സൈക്കിളില്‍ നിന്ന് വീണാല്‍ പ്രേം എന്ത് ചെയ്യും?? അപ്പൊ മാത്രമേ നമ്മള് ചിരിക്കാത്ത ഒരു സന്ദര്‍ഭം വരൂ..
സ്വയം വീണാലും വേണേല്‍ ഒരു ചമ്മിയ ചിരി ചിരിക്കാം...ട്ടോ..
ആശംസകള്‍!
@ raadha, ചിരിക്കേണ്ടപ്പോള്‍ ചിരിക്കുക തന്നെ വേണം,
പിന്നെ കുട്ടി വീണാല്‍ നമ്മള് ചിരിച്ചില്ലേലും അവന്റെ പ്രായക്കാര്‍ ദൂരെ നിന്ന് ചിരിക്കുന്നുണ്ടാകും, ചിരിക്കണം...
ഒരു സൈക്കിള്‍ കഥ. പല കഥകളും ഓര്‍മിക്കാനായി.
അതില്‍ പ്രധാനം അമ്മയെ പിറകിലിരുത്തി ബസ് സ്റ്റോപ്പിലെത്തി അമ്മേ ഇറങ്ങിക്കോളൂ എന്ന് പറഞ്ഞ കുഞ്ഞക്കനെയാണ്.അമ്മ തൊട്ടപ്പുറത്ത് ഹംബ് കേറിയിറങ്ങിയപ്പോള്‍ താഴെ വീണിരുന്നു.
ആശംസകളോടെ..
ആ /www.widgeo.net/CPXads.html ഒഴിവാക്കിയാല്‍ നന്നായിരിക്കും. ഞാനും ഒരിക്കല്‍ പെട്ടതാണ്.
ഞാനിത്തിരി വൈകിയോ, സാരല്യാട്ടോ. അത്യാവശ്യം അഭ്യാസമൊക്കെ (സൈക്കിളിലും) ചെയ്തിട്ടുണ്ടല്ലേ? പിന്നെ വീഴ്ച - ആദ്യം ആരായാലും ചിരിക്കും, ചിരി വരും.
OAB, ആദ്യം ഇതിലെ വന്നതിനു നന്ദി ട്ടോ പാവം അമ്മ, ഒരനുഭാചം തന്നെ അല്ലെ ...
Typist | എഴുത്തുകാരി,
ജീവിതം തന്നെ ഒരുതരം അഭ്യാസം അല്ലെ ചേച്ചി
Post a Comment