Tuesday, August 25, 2009

ഇത്തവണ ഓണസദ്യ ബസ്സിലാക്കാം !!!

ഓണസദ്യ ബസ്സിലാക്കാം !!! മലയാളികളുടെ ഗതികേട് !!

ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ഇത്തവണ നാട്ടില്‍ ഓണ സദ്യ ഉണ്ണുവാന്‍ കഴിയുമോ ... കുറച്ചു കഷ്ടപ്പെടേണ്ടി വന്നാല്‍ സാധിക്കുമായിരിക്കും ...

എന്റെ ഒരു പഴയ സുഹൃത്തിനെ കാണുവാനയിരുന്നു യാത്ര തിരിച്ചിരുന്നത് ബംഗ്ലൂര്‍ക്ക്‌, ഓണവും ആണ് വരുന്നത് അതിനു മുന്‍പുതന്നെ തിരിച്ചെത്താം എന്നൊക്കെ ആയിരുന്നു മനസ്സിലിരുപ്പ് , കാരണം അടുത്തൊന്നും ഓണം വീട്ടില്‍ വച്ച് ഉണ്ടിരുന്നില്ല, വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചുള്ള ഓണം ഒന്നു വേറെതന്നെയാണല്ലോ, ആ ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു. ഇവിടം വിട്ടത് ട്രെയിനിലായിരുന്നു, തിരിച്ചു പോരുമ്പോള്‍ രണ്ടുമൂന്നു മാസം മുന്‍പേ റിസര്‍വേഷന്‍ഫുള്‍, കുഴപ്പമില്ല ബസ്സ്‌ ഉണ്ടല്ലോ .. രണ്ടുമൂന്നു ദിവസം വര്‍ത്തമാനപത്രത്തില്‍ ഒരു വിഷയമായിരുന്നു അത്ര കാര്യമാക്കിയുമില്ല. പിന്നെയാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്‌

ബാംഗ്ലൂര്‍ റൂട്ടില്‍ ദേശീയപാത 212ലെ വനഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നു അതുകൊണ്ട് രാത്രി ഒന്‍പതു മുതല്‍ വെളുപ്പിന് അഞ്ചുവരെ ബസ്സ്‌ തടഞ്ഞിടാന്‍ ഹൈകോര്ടിന്റെ ഉത്തരവ്, രാത്രി ഒന്‍പതിന് ഇവിടെ നിന്ന് വിടുന്ന ബസ്സ്‌ പിറ്റേന്ന് എട്ടുമണിയോടു കൂടെ മാത്രമേ നമ്മുടെ നാട്ടില്‍ എത്തിച്ചേരൂ.. ചിലപ്പോള്‍ പത്തുമണി ആകാനും സാധ്യതയുണ്ട് ..ഇപ്പോള്‍ ബസ്സു പുറപ്പെടുന്നത് വെളുപ്പിന് അഞ്ചു മണിക്കാ അപ്പോള്‍ പിന്നെ വൈകുന്നേരം ആറുമണിയോടെ അടുത്തുവരും എത്താന്‍, ട്രെയിനിന്റെ കാര്യം പറഞ്ഞല്ലോ നടക്കൂല ... ലോകല്‍ കമ്പാര്ട്മെന്ടിലനെല് തൂങ്ങി പോകാം. അത് ഒറ്റയാന്‍ ആണെന്കിലല്ലേ, ഫാമിലിക്കോ ...

ഇത്രയും കാലം ഈ മൃഗങ്ങള്‍ എവിടെപ്പോയി, മൃഗസ്നേഹികള്‍ എവിടെ അയിരുന്നു? കഴിഞ്ഞ ഒരാഴ്ച മാത്രമേ ആയുള്ളൂ ഇവയൊക്കെ കാട്ടില്‍ എത്തിപ്പെട്ടത്, എത്രയോ വര്‍ഷങ്ങളായി ഇവിടെ നിന്നും നാട്ടിലേക്കും അവിടെനിന്നും തിരിച്ചും യാത്ര ചെയ്യുന്നു. ഈ ഓണ സീസണില്‍ തന്നെ വേണോ ഈ നാടകം ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാതെ ഉറക്കം വരാത്ത ആള്‍ക്കാരാണല്ലോ, നാട്ടിലാണെങ്കിലും ബന്തും ഹര്‍ത്താലും പിള്ളേരുടെ പരീക്ഷയ്ക്ക് തലേന്ന് നടത്തിയാലല്ലേ ഒരു ഉഷാര്‍ ഉണ്ടാകൂ...

നാട്ടിലാണെങ്കില്‍, മോഹന്‍ലാല്‍ പരസ്യത്തിലൂടെ പറഞ്ഞപോലെ നിങ്ങളില്ലാതെ നമുക്കെന്തു ഓണാഘോഷം.. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കളില്ലെങ്കില്‍ നമ്മുടെ വീട്ടുമുറ്റത്ത്‌ പൂക്കളം ഒരുങ്ങില്ലാല്ലോ ... ഓണക്കാലത്ത് അവരൊക്കെയാണ് ആസ്വദിക്കുന്നതും കാശുണ്ടാക്കുന്നതും. അതുമാത്രമോ മലബാറിലേക്കുള്ള അറിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍എവിടെ നിന്ന് വരും. ചുരുക്കത്തില്‍ ഭക്ഷണകാര്യവും പ്രശ്നം തന്നെ. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നല്ലേ ! അപ്പോള്‍ പിന്നെ ബസ്സില്‍നിന്നും ഓണസദ്യ ഉണ്ണുന്നതിലെന്താണ് ... നമുക്ക്, മലയാളികള്‍ക്ക് അതൊരു വിഷയമല്ലല്ലോ...

Monday, August 24, 2009

ഈശ്വരാ !!! ബന്ധം ഉപേക്ഷിച്ചു !!!

ദൈവങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു !!!

മന്ത്രിയായിരുന്ന സമയം കടുത്ത ഭക്തനാകുകയും സ്ഥാനം പോയപ്പോള്‍
അങ്ങിനെ ഒരു സംഭവമേ അറിയില്ല എന്ന് ഭാവിക്കുകയും ഇവര്‍ക്കേ സാധിക്കൂ ...

ദൈവങ്ങളുമായി ചിന്തയിലെ ഉള്ളൂ നേരിട്ട് ഒന്നുമില്ല !!!
ഹാവൂ ഭാഗ്യം ആ ചിന്തയില്‍നിന്നും എപ്പോഴാണാവോ മഞ്ഞു പോകുന്നത് ..
ദൈവവും ഒരു രാഷ്ട്രീയക്കാരനാണോ എന്ന് തോന്നിപ്പോകുന്നു ഇപ്പോള്‍ ...

ഒരു super natural dialogue ഇതാ ...
അവര്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടും പെട്ടെന്ന് അപ്രത്യക്ഷമാകും അവര്‍ natural അല്ലല്ലോ ..

ഇതെല്ലം കണ്ടും കെട്ടും സഹിക്കാനും വിധിക്കപ്പെട്ട നമ്മളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ...

ഓണോം വിനീതും ഇത്തിരി അലങ്കോലപണികളും …




ഇന്ന് അത്തം പത്താം നാള്‍ തിരുവോണം
എല്ലാവര്ക്കും ഓണനാളുകളില്‍ പല പല അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ ...
ആ.. എന്റെ കുട്ടിക്കാലത്തെ എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കുന്ന പ്രത്യേകിച്ച് ഓണനാളുകളില്‍ ഉണ്ടായിരുന്ന ലീലാവിലാസങ്ങള്‍ ... പറയാലോ ..

തിരുവോണത്തിന് രണ്ടു മൂന്നു മാസം മുന്‍പായിരുന്നു എന്റെ ഗ്രാമത്തില്‍ നമ്മള്‍ തലതെറിച്ച യുവാക്കള്‍ ഏകദേശം ഒരേ പ്രായക്കാര്‍ ഒരു ക്ലബ്‌ രൂപീകരിക്കാനുള്ള പ്ലാന്‍ ആരുടെയോ തലമണ്ടയില്‍ ഉദിച്ചതും അപ്പോള്‍ തന്നെത്തീരുമാനിക്കുകയും ചെയ്തു, എന്തായാലും ഓണത്തിന് തന്നെ ഉദ്ഘാടനം ചെയ്തിട്ട് തന്നെ കാര്യം … ഒരു ഭീഷ്മ ശപഥം പോലെ .

ഒരാഴ്ച ഈ തിരക്കുതന്നെ ഓടലും ചാടലും ഒന്നും പറയേണ്ട എല്ലാവര്ക്കും ഭയങ്കര ഉഷാറ് തന്നെ .. ആഗ്രഹം മാത്രം പോരല്ലോ കാശും വേണ്ടേ പഠിക്കുന്ന നമ്മുടെ എവിടെയാ കാശ് ചില്ലറ കാശൊന്നും പോരല്ലോ, മൂന്നാല് സംഘങ്ങളായി നാട്ടുകാരെ വെറുപ്പിക്കുന്ന തരത്തില്‍ പിരിവും തുടങ്ങി ചുറ്റുവട്ടമുള്ള സകല സ്ഥലങ്ങളും.

അങ്ങിനെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഒരു വീട്ടില്‍ ഗൃഹനാഥന്‍ ചായ കഴിച്ചു കൊണ്ടിരിക്കയായിരുന്നു, നല്ല സമയത്താ ചേട്ടാ നമ്മള്‍ വന്നത് ഇത് കേട്ടപ്പോള്‍ ഗൃഹനാഥനും ഭയങ്കര സന്തോഷം, ചുമ്മാ പറഞ്ഞതായിരുന്നു കളി കാര്യമായി ആ ഇത്രയും ആയില്ലേ ഒരു നല്ല കോളും കിട്ടുയിരിക്കും എന്ന് കരുതി. അപ്പോള്‍ ഒരുവന്‍ മെല്ലെ പറയുകയാ അഞ്ഞൂറ് കിട്ടും ഉറപ്പാ, ഇത് അയാള്‍ കേട്ടെന്നു തോന്നുന്നു അയാള്‍ പതിയെ ചിരിക്കുന്നുണ്ടായിരുന്നു,

ചായകുടി കഴിഞ്ഞു, ചേട്ടാ അഞ്ഞുരു മുറിക്കട്ടെ എല്ലാവരുടെയും മുഖത്ത് അന്ന് വരെ ഇല്ലാത്ത സന്തോഷം... അല്ല നിങ്ങളെല്ലാം ചായ കുടിച്ചില്ലെ ഇനിയും കാശും വേണോ ... എന്ന് പറഞ്ഞു അയാള്‍ വീട്ടിനകത്തേക്ക്‌ കയറിപ്പോയി …. ഇടി തട്ടിയപോലെ എല്ലാവരും, കുറച്ചു സമയം നിശബ്ദം.
നമ്മുടെ കൂട്ടത്തില്‍ എപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്ന ബാലു പോലും മിണ്ടാട്ടം ഇല്ലാതെ ആയിപ്പോയി ... പിന്നെ കൂടുതല്‍ ഉച്ചത്തില്‍ നാട്ടിലേക്കു വരട്ടെ കാണിച്ചു കൊടുക്കാം … അവന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു … നമ്മളെ സമാധാനിപ്പിക്കാന്‍ വേണ്ടി ആയിരിക്കും ചിലപ്പോള്‍ ..

ഇതിനിടെ പ്രധാന ഒരുകാര്യം മറന്നു പോയി കേട്ടോ …
ആരെയാ ഉത്ഘാടനത്തിനു വിളിക്കേണ്ടത് എന്ന് ആലോചിച്ചു നിന്നപ്പോളായിരുന്നു നാട്ടുകാരന്‍ പയ്യന്റെ കാര്യം ഓര്‍മ്മവന്നത്‌ … വേറെ ആരും അല്ലാ വിനീത്കുമാറിനെ, അന്നവന്‍ മാസ്റ്റര്‍ ആണല്ലോ ഡിമാണ്ട് ഒന്നും കാട്ടില്ലെന്നു കരുതി, അതുപോലെ സംഭവിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ അഭിനയിച്ചു തിളങ്ങി നില്‍ക്കുന്ന ഒരു താരം ഒരു വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ച വിനീത് അന്ന് അവന്‍ പത്താം ക്ലാസിലാണെന്ന് തോന്നുന്നു. നമ്മുടെ നാട്ടുകാരനും കൂടി ആയിരുന്നു ... അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവനും അവന്റെ അച്ഛനും പരിപൂര്‍ണ സമ്മതം, അച്ചന് ഒരു സ്റ്റുഡിയോ ഉണ്ട്, ഓണത്തിനെ അന്ന് തന്നെ ഉറപ്പിച്ചു പരിപാടി.

എന്തായാലും ഓണത്തിന് മുന്‍പ് തന്നെ കെട്ടിടത്തിന്റെ പണി കഴിഞ്ഞു, വളരെ വലുതൊന്നുമല്ല കേട്ടോ.. അങ്ങിനെ ഓണം വന്നെത്തി…
അന്നത്തെ ഓണത്തിന് പകല്‍ കുട്ടികളുടെ പാട്ടുകളും പൂക്കള മത്സരവും ചെറുപ്പക്കാര്‍ക്ക് കുടംപൊട്ടിക്കലും ചെച്ചിമാര്‍ക്ക് അവരെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കായികമത്സരങ്ങളും (നാരങ്ങ സ്പൂണിന്നു മുകളില്‍ വച്ച് നടക്കുന്ന, കുളം .. കര ) ഇതൊക്കെ നടന്‍ കളികാലാ നിങ്ങള്ക്ക് അറിയുമായിരിക്കും, ഗംഭീര ഓണസദ്യയും, നമ്മള്‍ പ്രതീക്ഷിക്കാത്ത പൈസ കിട്ടിയിരുന്നു പിരിവും. അങ്ങനെ ഉള്ളതായിരുന്നു.

വൈകുന്നേരം ആകുമ്പോള്‍ വിനീതും സംഘങ്ങളും എത്തി, ക്ലബ്‌ ഉത്ഘാടനം ഗണേഷ്‌ കുമാറായിരുന്നു അറിയുമോ നാട്ടില്‍ കുഞ്ഞിമങ്ങലത്ത് ആണ് വായകൊണ്ട് വരയ്ക്കുന്ന, കുഞ്ഞിമംഗലംഗണേഷ്കുമാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്,
രാത്രി ഒരുമണിയോടെ വിനീതിന്റെ ഡാന്‍സ് പ്രോഗ്രാമും കഴിഞ്ഞു… അന്നത്തെ ആ തിരക്കെല്ലാം അതോടെ അവസാനിച്ചു … പിന്നെയും നമുക്ക് പണി തന്നെ സ്റ്റേജ് അഴിക്കുക അതൊക്കെ ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു ..

ഇതിനിടെ ലീവിന് നാട്ടില്‍ ചെന്നപ്പോള്‍ അവിചാരിതമായി വിനീതിനെ കണ്ടപ്പോള്‍ പഴയ ഈ സംഭവം ചോദിച്ചു ഞാന്‍ കരുതി മറന്നു കാണും എന്നും, തിരക്കുള്ള അവന്റെ ജീവിതത്തിനിടെ ഇതിനൊക്കെ എവിടെയാ സമയം, ആദ്യത്തെ പ്രോഗ്രാം ആയതിനാല്‍ മറന്നില്ലയിരുന്നു .. കുറച്ചു ആലോചിച്ച ശേഷം പെട്ടെന്ന് ചിരിച്ചു കൊണ്ട് ഓ ഓ.. മറക്കാന്‍ പറ്റുമോ …
ഇപ്പോഴും സുഹൃത്തുക്കളെ കണ്ടാലൊരു വിഷയം ഇതു തന്നെ... ആ ഓരോ ലീലാവിലാസങ്ങള്‍ ....

അന്നൊക്കെ ഇലകൊണ്ടുണ്ടാക്കിയ കൂട്ടയും എടുത്തു കൊണ്ട് പൂ പറികാനുള്ള ഓട്ടവും ഭഹലങ്ങളും ആയിരുന്നു, ഇന്ന് എവിടെയാ സമയം പ്ലാസ്റ്റിക്‌ സഞ്ചിയും കൊണ്ട് ടൌണില്‍ ചെല്ലുകയല്ലേ വേണ്ടു പല തരത്തിലുള്ള പൂക്കള്‍ കിട്ടുമല്ലോ,
അതിനു കുട്ടികള്‍ക്ക് എവിടെയാ നേരം വീഡിയോ ഗെയിംസും ക്രികറ്റും വിട്ടു ഓണത്തിന് പൂ പറിക്കാന്‍ പിള്ളേരോട് പറയുകയേ വേണ്ടു നല്ല തെറിവിളി കേള്‍ക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങോട്ട്‌ ചെന്നാമതി ..

ഇപ്പോള്‍ തന്നെ നാട്ടിലെ പല പൂക്കളുടെ പേരുകളും അവര്‍ക്ക് അറിയില്ല , നമ്മുടെ നാട്ടില്‍ വിളിക്കുന്ന ഒരു പൂവിന്റെ പേരാണു ‘ഹനുമാന്കിരീടം’ ഈ പൂവിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ചെറിയ പയ്യന്‍ പറയുകയാ അയാള്‍ എവിടെയാ ഉള്ളത് കിരീടം ചോദിയ്ക്കാന്‍ എന്ന്… ഇതാണ് കാലം.

അവനെ പറഞ്ഞിട്ട് കാര്യമില്ല പൂ വേണെങ്കില്‍ വല്ലവരുടെയും വെലികയറി ചാടണം, അപ്പോഴെങ്ങാനും പട്ടി കയറിപ്പിടിച്ചു "ഉമ്മ" വച്ചാല്‍ അതും ആയി പൊല്ലാപ്പ് ..
അല്ലാതെ നാട്ടിലെവിടെയ പൂവുള്ളത് ,

ഈ കണക്കിന് പോയാല്‍ പല തരത്തിലുള്ള കടലാസ് പൂക്കള്‍ കടയില്‍നിന്ന് വാങ്ങിച്ചു തിരുവോണപൂക്കളം ഒരുക്കുന്ന കാലം വിദൂരമല്ല …

NB: ഉത്ഘാടനതിന്റെ വരവ് ചെലവ് കണക്കുകള്‍ എപ്പോഴാണാവോ അവതരിപ്പിച്ചത് … അത് മാത്രം ഓര്മ കിട്ടുന്നില്ലല്ലോ ...

Saturday, August 22, 2009

ചന്ദ്രേട്ടനെ സമ്മതിച്ചിരിക്കുന്നു … രാജീവിനെയും

ഭാര്യ ഒന്ന് മക്കള്‍ മൂന്നു എന്ന ഫിലിമില്‍

രാജീവ്‌ ആലുങ്കലിന്റെ അതി മനോഹരമായ വരികള്‍ക്ക് ജയചന്ദ്രന്റെ ഭാവ തരളിതമായ , സുന്ദരമായ, ഓ വാക്കുകള്‍ കിട്ടുന്നില്ല എങ്ങിനെ പറയണം എന്നറിഞ്ഞൂട ..
എല്ലാ പാട്ടുകളും ഗംഭീരമാണ് …എനിക്ക് ഇഷ്ടപ്പെട്ട ഈ ഗാനം …

Wednesday, August 19, 2009

പുസ്തക താഴിലൂടെ ഇഴയുന്നവന്‍ ...




കൌതുകം ...

ഉത്രാടനാള്‍ സമ്മാനങ്ങള്‍ നേടാന്‍ സുവര്‍ണാവസരം !!!




ഏറ്റവും നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...
ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു പോന്ച്ചുരികയും ...( ഏകദേശം അഞ്ഞൂറ് പവന്‍)
രണ്ടാം സമ്മാനം ഒരു പറ നെല്ലും കച്ചയും (പത്തു മീറ്റര്‍ നീളം കാണും) , സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു പറ നെല്ലും
മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )
ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ...
എല്ലാവര്ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ
വിശദമായി ആശംസകളുമായി നമുക്ക് കാണാം. ...

Monday, August 17, 2009

ഒരു ഷഡ്ജം പിന്നെ ഒരു കൂട്ടം സംഗതികളും …


ഷഡ്ജം ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേ … സംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേ…
വിധികര്‍ത്താക്കളുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നു… കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെ … കിടിലന്‍ വിസ്താരം…

ഒരു റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ ഈ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോ… തകര്‍ത്തു കളയുമല്ലോ..

വീട്ടുകാരുടെ കാര്യംപറയാതിരിക്കുകയാ നല്ലത് പത്താംക്ലാസ്സിലെ റാങ്കു നിര്‍ത്തിയശേഷം ഇവര്‍ക്ക് കിട്ടിയതാണ് ഇത് യുവജനോത്സവത്തിന്റെ കാര്യം പറയേണ്ടതില്ല ഗ്രേഡ് സംവിധാനം കരണത്തില്‍ അടി കിട്ടിയതുപോലെയായി ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നില്‍ക്കുമ്പോളാണ് അടുത്തത്,രാവിലെ മുതല്‍ പാതിരാവരെ ആട്ടവുംപാട്ടും പ്രസംഗവും കഴിയുമ്പോള്‍ പഠിത്തം എവിടെ എന്തിനു പറയാന്‍ ഭക്ഷണം കഴിക്കാനുള്ള സമയംപോലും കിട്ടുന്നുണ്ടാകുന്നില്ല..
കുട്ടികളുടെ കലാവാസനയെ അറിഞ്ഞിട്ടുവേണം, അത്പരിപോഷിപ്പിച്ചു കൊണ്ടുവരണം എന്നാല്‍ മാത്രമേ ഭാവിയില്‍ പ്രയോജനമുണ്ടാകൂ എന്നെനിക്കു തോന്നുന്നൂ. എന്റെ കാര്യാണ് പറഞ്ഞത് കേട്ടോ.ഇന്നാട്ടിലെ പൌരന്‍ എന്ന നിലക്ക് പറഞ്ഞതാ..

കാലംകഴിയുംതോറും എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയാല്‍ഷോ അല്ലേ…

എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്‌, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്‍മാര്‍ ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം …

Thursday, August 13, 2009

പുനര്‍ജ്ജന്മം...


അച്ചന്‍ വാങ്ങിച്ച മോട്ടോര്‍ ഒന്നിനും കൊള്ളില്ല എന്റെ വീട്ടിലെ മോട്ടോര്‍ ഒന്നു അമര്‍ത്തിയാല്‍

മതി ചീറ്റി വരും.

രാജസ്ഥാനിലെ ഒരു സായാഹ്നം പാടത്തേക്കു വെള്ളമടിക്കാന്‍ പുതുതായി വാങ്ങിയ പാമ്പ് ആദ്യമൊന്നു പ്രവര്‍ത്തിച്ചശേഷം നിന്നപ്പോള്‍ നിരാശയും രോഷവും കലര്‍ന്ന് കണ്ടു നില്‍ക്കുകയായിരുന്നു ഒരു യുവാവ്, ഇതെല്ലം ശ്രദ്ധിച്ചു കൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍ പറഞ്ചപ്പോള്‍ അദ്ദേഹം അമ്പരന്നു അയാള്‍ പറഞ്ഞു ഇതു നിന്റെ വീടല്ലേ. അതെ ഞാന്‍ പറഞ്ഞതു രയ്പുരിലെ വീട്ടിന്റെ കാര്യമാണ്.

ആ ഗ്രാമത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അപ്പുറത്താണ് റായ്പൂര്‍. അയാള്‍ക്കോ കുടുംബത്തിനോ അവിടെ ആരും ഇല്ല . അയാള്‍ വിടാനുള്ള ഭാവമില്ല അവനോടു ചോദിച്ചു അവിടെ എവിടെയാണ് വീട്,

ഉടന്‍ മറുപടി വന്നു പോലീസ് സ്റ്റേഷന്റെ അടുത്തു കൊണ്ടുപോകൂ പിന്നെ ഞാന്‍ വഴി കാണിച്ചുതരാം. അമ്മ, ഭാര്യ, നാലുമക്കള്‍, രണ്ടു സഹോദരന്മാര്‍ എന്നിവര്‍ തനിക്കുണ്ടെന്നും അവരെല്ലാം ജീവിചിരിപ്പുന്ടെന്നും പറഞ്ഞു. ഒരു അപകടത്തില്‍ പെട്ടാണ് മരിച്ചതെന്നും, ഈ വിവരങ്ങള്‍ രയ്പുരില്‍ എത്തി, അവിടെ ഒങദ്‌ എന്നായിരുന്നു കുട്ടിയുടെ പേരു കുട്ടിയെ രയ്പുരില്‍ എത്തിച്ചപ്പോള്‍ കുട്ടി എല്ലാവരെയും തിരിച്ചറിയുകയും അപകടം സംഭവിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു ആള്‍ക്കാര്‍ മ്മൂക്കിന്മേല്‍ വിരല്‍ വെച്ചു പോയി.


ഒരു രസകരമായ കഥയുണ്ട് സേതു, അയാളുടെ ഇളയ മകള്‍ ഡോക്ടറാണ് ബബിത, സേത്തിന്റെ ഈ ജന്മത്തിലെ അമ്മാവന്റെ പുനര്‍ജെന്മാണ് ബബിത അമ്മാവന്റെ എല്ലാ സ്വഭാവവും ബാബിതക്കും ഉണ്ട്, കുട്ടി ആയിരിക്കുമ്പോള്‍ അവള്‍ ഭാര്യയെ കുറിച്ചു സംസാരിച്ചു തുടങ്ങി, അതിനാല്‍ അവളെ അമ്മാവന്റെ ഭാര്യയുടെ അടുത്തു കൊണ്ടുപോയി അവള്‍ വിളി പേരു വിളിച്ചു കെട്ടിപ്പിടിച്ചു. അമ്മാവന്‍ എന്ത് പറയുമ്പോഴും ജി കൂട്ടി പറയുമായിരുന്നു ബാബിതയ്ക്കും അതെ സ്വഭാവം ഉണ്ടായിരുന്നു, അമ്മാവന്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ബബിത അയാളുമായി കോളേജില്‍ ഒരുമിച്ചു ചിലവഴിച്ച കാര്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സംസാരിച്ചു. അയാള്‍ സ്ഥബ്ദനായിപ്പോയി .

എന്തായാലും സമയം കിട്ടുമ്പോള്‍ നിങ്ങളും ഒന്നാലോചിച്ചു നോക്കൂ…. അമേരിക്കയിലോ , മറ്റോ ആണെങ്കില്‍ ചുമ്മാ വിമാനത്തില്‍ കറങ്ങി വരാമല്ലോ …

Tuesday, August 11, 2009

ടോര്‍ച്ച്‌ ബസിന്റെ ഹെഡ്‌ ലൈറ്റ്‌ ആയപ്പോള്‍ ...


എന്നാണെന്ന് ഓര്മ വരുന്നില്ല കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം ഞാനും സുഹൃത്തുക്കളും കൂടി ഒരു യാത്രയ്ക്ക് ഒരുങ്ങി കിഴക്ക് ദിക്കില്‍ പോകാമെന്ന് ഒരു വിഭാഗം കാട്ടിലേയ്ക്ക് പോകാമെന്ന് വേറൊരു വിഭാഗം എന്തായാലും കാട്ടിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു.
യാത്ര തിരിച്ചു തീര്ത്തും പട്ടിക്കടുതന്നെ ആയിരുന്നു അരുവികളും പുഴാകളും കണ്ണിനു ആനന്ദം പകരുന്ന എല്ലാം എന്ന് തന്നെ പറയാം സന്ദോഷം കൂടുമ്പോള്‍ വേണ്ടതും കരുതിയിരുന്നു ഓരോ ആളുടെയും മനസ്സു വായിക്കുവാന്‍ അന്ന് കഴിഞ്ഞു . പോരുമ്പോള്‍ വഴി മാറി പോകുകയും അതിന് സമയം കളഞ്ചു . ബസ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഇരുട്ട് പരന്നിരുന്നു.

ഇനി ഒരു ബസ്സ് മാത്രമെ ഉള്ളൂ അന്നത്തെ അവസാനത്തെ ബസും അതാണ് .. കാത്തിരിപ്പിനു ശേഷം ആ ബസ്സ് വന്നു പഴയ ksrtc ആയിരുന്നു എട്ടുമണി ആയിക്കാണും മദ്യപാനികളുടെ വിഹാര സമയമായി അപ്പോള്‍ ബസ്സ് ആകെ കൂടി ബഹളമയം തന്നെ ആയിരുന്നു പെട്ടെന്നാണ് അത് സംഭവിച്ചത് !!

ബസിന്റെ ഹെഡ്‌ ലൈറ്റ്‌ രണ്ടും കത്തുന്നില്ല ഫ്യൂസ് ആയതാണോ കണക്ഷന്‍ പോയതാണോ ഒന്നും അറിയാന്‍കഴിന്ചില്ല ഒന്നു രണ്ടു മണിക്കൂര്‍ പോകണം എന്ത് ചെയ്യും ബുസിലുണ്ടയിരുന്ന്വരുടെ
ഭഹളം വര്‍ദ്ധിച്ചു ഒടുവില്‍ ഡ്രൈവര്‍ സഹികെട്ടപ്പോള്‍ ടോര്‍ച്ചിനു ആവശ്യപ്പെട്ടു. ബസിനു മുന്‍പില്‍ ഇരു വശങ്ങളിലും രണ്ടുപേര്‍ ടോര്‍ച്ച്‌ അടിച്ചു. ഇടയ്ക്ക് ടോര്‍ച്ചിനു പ്രകാശം കുറഞ്ചു ഡ്രൈവര്‍ക്ക് ദേഷ്യം. യാത്രക്കാരുടെ ചീത്തവിളിയും ഒന്നും പറയേണ്ട പൊടിപൂരം തന്നെ ഒരു വിധം
പ്രധാന റോഡില്‍ എത്തി മറ്റൊരു ബസ്‌ വന്നു.
യാത്രക്കാരെല്ലാം ആ ബസില്‍ കയറി അപ്പോള്‍ കണ്ടക്ടറുടെ കമണ്ട് എല്ലാവരും ടികറ്റ്‌ എടുക്കണം കുറച്ചു സമയം ശാന്തരയിരുന്ന യാത്രക്കാര്‍ വീണ്ടും അലറാന്‍ തുടങ്ങി ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്കുകളായിരുന്നു പിന്നീട്, കണ്ടക്ടര്‍ വാശി ഉപേക്ഷിച്ചു എന്തായാലും പിന്നീട് ആ ബസിനു ഹെഡ്‌ ലൈറ്റ്‌ പ്രശ്നം നമ്മള്‍ എത്തേണ്ട സ്ഥലം വരെ വന്നിട്ടില്ല ..

എന്തായാലും ഒരു യാത്ര തിരിക്കുന്നതിനു മുന്പ് ടോര്‍ച്ച്‌ എടുക്കുന്നത് നല്ലതാണു എന്നൊരു ചിന്ത
നല്ലതാണെന്ന് അന്നാണ് നമ്മള്‍ക്ക് ഉണ്ടായതു ...

Monday, August 10, 2009

മിസ്‌ കേരള അര്‍ച്ചനാ നായര്‍ക്കു ബൈക്ക് കിട്ടി...

നഗ്നതാപ്രദര്‍ശനം പരിധി കടക്കുന്നതു കണ്ടുപിടിക്കാന്‍ ഹൈക്കോടതി അയച്ച അഭിഭാഷക നിരീക്ഷകര്‍ക്കു മത്സരാര്‍ഥികളുടെ കാര്യത്തില്‍ കാര്യമായി കുറ്റം കണ്ടെത്താനായില്ലെങ്കിലും വിധികര്‍ത്താവായി എത്തിയ അല്‍പ്പവസ്‌ത്രധാരിയെ കണ്ട്‌ അവര്‍ ഞെട്ടി...കൊച്ചിയില്‍ നടന്ന 'മിസ്‌ കേരള-09' മത്സരത്തിന്റെ നിറപ്പകിട്ടാര്‍ന്ന വേദിയാണു രസകരമായ രംഗങ്ങള്‍ക്കും വേദിയായത്‌.
മത്സരാര്‍ഥികളില്‍ പലരും 'മംഗ്ലീഷി'ലല്ലാതെ തനിമലയാളത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഒന്നാംസ്‌ഥാനക്കാരിയായ അമേരിക്കന്‍ മലയാളി അര്‍ച്ചനാ നായര്‍ പുട്ടിനിടയ്‌ക്കു തേങ്ങപോലെ ഇംഗ്ലീഷ്‌ ഇടയ്‌ക്കിടെ ചേര്‍ക്കാതെ ഒഴുക്കുള്ള മലയാളത്തിലാണ്‌ അര്‍ച്ചന സംസാരിച്ചത്‌.മിസ്‌ കേരള അര്‍ച്ചനാ നായര്‍ക്കു ബൈക്ക്‌ സമ്മാനമായി ലഭിച്ചു.

Friday, August 7, 2009

മുരളിയും മടങ്ങി ...


മലയാള സിനിമയിലെ പൗരുഷ പ്രതീകമായ നടന്‍ മുരളി അന്തരിച്ചു. ഘനഗംഭീരമായ ശബ്‌ദത്തിലൂടെയും സ്വാഭാവികമായ ശാരീരിക ചലനങ്ങളിലൂടെയും അഭിനയത്തിനു ദൃശ്യശ്രാവ്യമാനങ്ങള്‍ നല്‍കിയ മുരളി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെയാണ്‌ മലയാളക്കരയ്‌ക്കു സമ്മാനിച്ചത്‌.
കലാകൈരളിക്കും നികത്താനാവാത്ത നഷ്‌ടമുണ്ടാക്കി മൂന്നുപ്രതിഭകള്‍ മറഞ്ഞത്‌ ദിവസങ്ങളുടെ മാത്രം ഇടവേളയില്‍. മൂവരും നാടകത്തില്‍നിന്നു സിനിമയുടെ ലോകത്തേക്കു പ്രവേശിച്ചവര്‍. എഴുത്തും അഭിനയവുമായി ആസ്വാദകരുടെ മനംനിറച്ചവര്‍. ലോഹിതദാസ്‌, രാജന്‍ പി.ദേവ്‌, ഇന്നലെ മുരളിയും. മൂന്നും ആകസ്‌മികാന്ത്യങ്ങള്‍.
സിനിമാ കുടുംബത്തിനു സംഭവിക്കുന്ന ദുരന്തങ്ങളില്‍ ഭയം തോന്നുന്നു. സ്‌നേഹിക്കാനറിയാവുന്ന പ്രഗത്ഭര്‍ കാലയവനികയ്‌ക്കുള്ളില്‍ മറയുന്നത്‌ വേദനയുണ്ടാക്കുന്നു'.
മുരളിക്ക്‌ അന്ത്യഞ്‌ജലി അര്‍പ്പിക്കുന്നു...

മഴയുടെ സംഗീതം...











സാക്ഷാല്‍ ഗുരുവായൂരപ്പനും മഴക്കെടുതിയില്‍ പെട്ടോ!



സാക്ഷാല്‍ ഗുരുവായൂരപ്പനും മഴക്കെടുതിയില്‍ പെട്ടോ! ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്‌, 'ദുരന്തബാധിതപ്രദേശം സന്ദര്‍ശിക്കാന്‍' പോയതാണ്‌ എന്നതാണ്‌!! കേന്ദ്ര ആഭ്യന്തര സെക്രട്ടറി സഭാകാന്തന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണു ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ട സമയത്തു ഭക്‌തിലഹരിയിലായത്‌.

കഴിഞ്ഞദിവസം തൃശൂരിലെത്തിയ സംഘം ഇന്നലെ രാവിലെ ഉദ്യോഗസ്‌ഥയോഗം വിളിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴ അവഗണിച്ചു വെളുപ്പിനു വീട്ടില്‍ നിന്നിറങ്ങി യോഗം നടക്കുന്ന രാമനിലയത്തിലെത്തിയ ഉദ്യോഗസ്‌ഥര്‍ കണ്ടതു ശൂന്യമായ ഇരിപ്പിടങ്ങളാണ്‌. ഏഴരയ്‌ക്കു യോഗം ആരംഭിക്കുമെന്ന അറിയിപ്പുണ്ടായിരുന്നതിനാല്‍ കൃത്യസമയത്തു മാധ്യമപ്രവര്‍ത്തകരും എത്തി. മൂന്നു മണിക്കൂര്‍ കാത്തിരുന്ന ശേഷമാണു സഭാകാന്തനും സംഘാംഗങ്ങളും എത്തിയത്‌. ഗുരുവായൂരില്‍ പോയതു ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണെന്നായിരുന്നു സംഘാംഗങ്ങളുടെ നുണ. എന്നാല്‍ എല്ലാവരുടേയും നെറ്റിയില്‍ കളഭക്കുറിയും കൈകളില്‍ ക്ഷേത്രപ്രവേശനസമയത്തു പുതയ്‌ക്കാനുള്ള ഷാളുകളും കാണാമായിരുന്നു.