Wednesday, August 19, 2009

ഉത്രാടനാള്‍ സമ്മാനങ്ങള്‍ നേടാന്‍ സുവര്‍ണാവസരം !!!




ഏറ്റവും നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...
ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു പോന്ച്ചുരികയും ...( ഏകദേശം അഞ്ഞൂറ് പവന്‍)
രണ്ടാം സമ്മാനം ഒരു പറ നെല്ലും കച്ചയും (പത്തു മീറ്റര്‍ നീളം കാണും) , സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു പറ നെല്ലും
മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )
ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ...
എല്ലാവര്ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ
വിശദമായി ആശംസകളുമായി നമുക്ക് കാണാം. ...

5 comments:

Typist | എഴുത്തുകാരി said...

ഓണാശംസകള്‍ സ്വീകരിച്ചു. അടിക്കുറിപ്പ്‌, ഒന്നാലോചിക്കട്ടെ, ഉത്രാടത്തിനല്ലേ, സമയമുണ്ടല്ലോ!

ഒരു നുറുങ്ങ് said...

അടിക്കുറിപ്പില്‍ ഇത്രയും കൂടി ചേര്‍ക്കാന്‍ വിട്ടു
കളഞ്ഞതെന്തേ ?

ഒന്നാം സ്ഥാനം..
സ്ത്രീയാണെങ്കില്‍ ‘മിസ് വേള്‍ഡ്’ ആയി പ്രഖ്യാപിക്കും!

സ്ഥാനം രണ്ടാണു ലഭിക്കുന്നതെങ്കില്‍ അടുത്ത ‘മുഖ്യമന്ത്രി’

മൂന്നാം സ്ഥാനം..
അടുത്തു ഒഴിയാന്‍ സാധ്യതയുള്ള ,എന്നാല്‍ ജയിച്ചു കയറുമെന്നുറപ്പുള്ള ഒരു ‘പാര്‍ലമെന്‍റ് സീറ്റ്’!!

പ്രേം I prem said...

നമ്മളെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ലേ പറയാന്‍ പറ്റൂ haronp ചേട്ടാ ... എന്തായാലും ദിവസങ്ങള്‍ റോക്കറ്റ് പോലെ പോയ്ക്കൊണ്ടിരിക്കുവാന് ...വൈകിക്കല്ലേ ...

Typist | എഴുത്തുകാരി said...

ദാ, രസികന്‍ അടിക്കുറുപ്പുകള്‍-
(1) ഇതെന്താ, വായില്‍ തീഗോളമോ!

(2)ഊതിയൂതി മേഘമുണ്ടാക്കുന്നോ!
(3)പൊന്നുരുക്കുന്നിടത്തു് പൂച്ചക്കു് അല്ലാ, പട്ടിക്കെന്താ കാര്യം?

പ്രേം I prem said...

പ്രസിദ്ധീകരിച്ചിട്ടുണ്ട് .. താഴെകാണുന്ന ബ്ലോഗ്‌ കണ്ടുനോക്കൂ ...

മിസ്റ്റര്‍ ബ്ലോഗര്‍ക്കും മിസ്സ്‌ ബ്ലോഗിക്കും സുവര്‍ണകിരീടം നല്‍കി !!