Wednesday, December 21, 2011

ക്രിസ്മസ് അപ്പൂപ്പനും ബ്ലോഗര്‍മാരും


ഓര്‍മ്മയിലെ ഒരു ക്രിസ്മസ്

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....

കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

.... ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു ....

Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....

Tuesday, October 25, 2011

നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല ... ഒരുമ്പെട്ടവള്‍ !!!






ആദ്യമേ എന്‍റെ മുത്തശ്ശിയുടെ ഏകദേശ രൂപം അറിയണ്ടേ... മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും ... എന്ന പഴയ പോസ്റ്റ്‌ കണ്ടോളൂ ...


ഇന്നലെ സന്ധ്യക്ക്‌ വീട്ടില്‍ കാലെടുത്തു കുത്തുംമ്പോഴേക്കും മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ഡയലോഗാ ....


നാണോം മാനോം കെട്ടവള്‍... നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല!!!


ഞാന്‍ ഞെട്ടിപ്പോയി!! ങേ ... എന്തുപറ്റി എല്ലാവര്‍ക്കും ...

എന്നെയാണോ ആദ്യം ഒന്നും മനസ്സിലായില്ല, വീട്ടിലേക്കു കയറിയപ്പോഴല്ലേ സംഭവത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌. ഇളയച്ഛന്റെ മകള്‍ കാല്‍മുട്ടുവരെയുള്ള ഡ്രസ്സ് ഇട്ടു നില്‍ക്കുന്നു,
അവളുടെ
ചുറ്റും വീട്ടുകാരും, എല്ലാവരും ചിരിക്കുന്നു. അവളെ ഓര്‍ത്തല്ല മുത്തശ്ശിയുടെ പ്രകടനം കണ്ടാസ്വദിക്ക്വാ.... അവരൊക്കെ ... മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ട് മുറിയില്‍നിന്നും ഓടി വന്നവരാണ്.

വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ഇതുപോലുള്ള ഡ്രസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ അവള്‍ക്കും ഒന്ന് വാങ്ങിക്കുവാന്‍ തോന്നി. ദീപാവലിക്ക് കൂട്ടുകാരികള്‍ എല്ലാവരും ഓരോന്നു വാങ്ങുമ്പോള്‍ അവളൊന്നു വാങ്ങി, അതു കുറച്ചു മോഡേണ്‍ ആയിപ്പോയി... അതിനു ഇത്രേം പറയേണ്ട കാര്യമെന്താ ... കാലം മാറുകയല്ലേ ... എന്നും ഒരേ പോലെ മതിയോ ...

ഇടയ്ക്കു മുത്തശ്ശിയോട് അവള്‍ പറയുന്നുണ്ടായിരുന്നു മുത്തശ്ശി സാരിയോന്നുമാല്ലല്ലോ ഉടുത്തത് ചെറിയ മുണ്ടല്ലെ ? എന്നാ സല്‍വ്വാറും കമ്മീസും ഇട്ടൂടെ എന്നൊക്കെ ...


എന്താണീ നാണോം മാനോം? വര്‍ഷങ്ങളോളം പഴക്കമുണ്ട്, എന്നും കേട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്‌താല്‍ ഉടനെ ഇത് പ്രതീക്ഷിക്കാം അവനു / അവള്‍ക്കു നാണോം മാനോം തീരെയില്ല. സാധാരണ കല്യാണപന്തലില്‍ വധുവിനു നാണം ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ അവളുടെ ആദ്യ സംഭവം ആയതുകൊണ്ടായിരിക്കും അല്ലെങ്കില്‍ ചെറുക്കന്റെ അടുത്തു നില്‍ക്കുന്നത് കൊണ്ടായിരിക്കും.

കുട്ടികളിലും കാണാം. അസഭ്യമായ കാര്യങ്ങളിലേക്ക് ചെന്നാല്‍ "മാനമായി". എന്തൊരു നാണംകെട്ട പരിപാടിയാണത്....അവനു മാനമില്ല.


കല്യാണത്തിന് സദ്യ പാതിവഴിക്ക് തീര്‍ന്നു പോയാല്‍ ഇത് ഉറപ്പാ ....ഗൃഹനാഥനു നിക്കപ്പൊറുതി കിട്ടാന്‍ വഴിയില്ല മാനക്കേട് ....


ടെലിവിഷന്‍ കാണുകയാണെങ്കില്‍ ഇത് കേള്‍ക്കാനേ സമയമുണ്ടാകൂ.. MTV യോ ഡാന്‍സ് ചാനലോ കണ്ടാല്‍ അവരൊന്നും ധരിക്കാതെ ആണെന്ന് കൂടി തോന്നിപ്പോകും. അപ്പോള്‍ തോന്നും ഈ ഡ്രസ്സിലാണ് നാണോം മാനോം മുഴുവനും കിടക്കുന്നത് എന്ന്,
ആരെങ്കിലും കൂടി ഒളിച്ചോട്ടം നടത്തിയാലോ ... അപ്പോഴും അവള്‍ക്കും നാണവും മാനവും തൊട്ടു തീണ്ടീട്ടില്ല.


എന്നാലോ, വിദേശികള്‍ ഈ വഴിവന്നാല്‍ അവര്‍ സാരിയൊക്കെ ചുറ്റി നടന്നാല്‍ എന്തൊരു സന്തോഷാ ... നല്ലഭംഗി അല്ലേ ...അവര്‍ക്ക് സാരിഉടുക്കാം, ഇവിടത്തെ കുട്ടികള്‍ ഓരോന്ന് വാരിവലിച്ചു കെട്ടുന്നത് ഇവന്മാര്‍ക്ക് ഇഷ്ടല്ല. അല്ല വിദേശികള്‍ക്കും തോന്നുന്നുണ്ടാകുമോ നാണോം മാനോം... ചിലപ്പോള്‍ അവര്‍ക്ക് naanams & maanams ആയിരിക്കും.

മുത്തശ്ശിയുടെ ഉച്ചത്തില്‍ വീണ്ടും ഉയര്‍ന്നു വന്നു ..
പെണ്‍പിള്ളേരായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം .. ഓരോ കൊപ്രായോം കെട്ടി നടക്കുന്നു .... എല്ലാറ്റിനും ആങ്ങളമാരെ പറയാലോ, അവരല്ലേ ഇവള്‍ക്ക് ഓരോന്ന് പറഞ്ഞു കൊണ്ട് അലങ്കോലം കെട്ടിക്കുന്നത്.

ഇത് കേട്ടപ്പോള്‍ ആശ്വാസമായി, നമ്മള്‍ ആണുങ്ങള്‍ക്ക് ഇതിന്‍റെ ഒന്നും ആവശ്യമില്ലാല്ലോ .... എന്ത് കോപ്രായവും കെട്ടി നടക്കാം.


കാലം മാറിയില്ലേ ... , പെങ്ങളുടെ മകന്‍, അവനു ഒന്നര വയസ്സേ ആയുള്ളൂ, അവന്‍ മൊബൈലില്‍ പാട്ട് കേട്ടുകൊണ്ട് അതും എടുത്താണ് നടത്തം ഇങ്ങിനെയുള്ള ഈ ഇളയ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞാല്‍ ... അവര്‍ വല്ലതും പറയുന്നതും കേട്ടുനില്‍ക്കെണ്ടിവരും.

വേണ്ടേ ... ഇന്ത്യന്‍ കോഫീ ഹൗസിലെ സപ്ലയറെ തൊപ്പി വെക്കാന്‍ പഠിപ്പിക്കല്ലേ... എന്നും വേണമെങ്കില്‍ പറയും.

ഇത്രേം പറഞ്ഞിട്ടും എന്താ ഈ നാണോം മാനോം അത്രയ്ക്കങ്ങ് പിടികിട്ടിയില്ലാ കേട്ടോ ? എന്താ ഈ നാണോം മാനോം?
നിങ്ങള്‍ക്കറിയുമോ ഒന്ന് പറഞ്ഞുതരൂ ......


ആരോ പിറകില്‍നിന്നാരോ വിളിച്ചു കൂവുന്നു... ഏയ്‌ ....
നിനക്ക് നാണോം മാനോം ഇല്ലേ???? ... ഇതൊക്കെ പരസ്യമായി ചോദിക്കാന്‍ !!!!!
നാണോം മാനോം കെട്ട കുരുത്തം കേട്ടവന്‍ !!!



Monday, October 10, 2011

അമ്പലപ്പറമ്പിലെ ഒച്ചപ്പാടിനിടയില്‍.. ആട്ടക്കഥ ഒന്നാം ദിവസം


ഈ സംഭവത്തിനു മുന്‍പേ പഴയ ഒരു സംഭവം ഓര്‍മ്മിപ്പിക്കാം... മുന്‍പൊരു പോസ്റ്റ്‌ ഇട്ടിരുന്നു സൈക്കിള്‍പ്പാടുകള്‍ നിങ്ങള്‍ കണ്ടു കാണണം, ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ദിക്കണേ...അതില്‍ ഞാന്‍ സൈക്കിളില്‍ നിന്നു വീഴുമ്പോള്‍ ജാനാലില്‍ കൂടി കണ്ടു ചിരിച്ച സുഹൃത്തിനെ ഇതിനിടെ കണ്ടിരുന്നു. അവള്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്നു. ഓണത്തിന് നാട്ടില്‍ വന്നതായിരുന്നു കുറെ കാലത്തിനു ശേഷം കണ്ടപ്പോള്‍ കുശലങ്ങളും ഉണ്ടായിരുന്നു പറയുവാന്‍... ഒടുവില്‍ അവള്‍ പറഞ്ഞു ..

ഡോ... ഞാന്‍ ബ്ലോഗ്‌ കാണാറുണ്ട്‌ കേട്ടോ ... സൈക്കിളില്‍ നിന്നു വീണ സംഭവം പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചു, അതിനു സൈക്കിളില്‍ നിന്നു വീണ ലോകത്തിലെ ആദ്യത്തെ ആളൊന്നുമാല്ലല്ലോ ഞാന്‍ ഇത് കേട്ടപ്പോള്‍ പിന്നെയും ചിരിച്ചു പിന്നീടവള്‍ പറഞ്ഞു ... ബ്ലോഗ്‌ വായിച്ചു കേട്ടോ ... അതിനവള്‍ കമന്റ് ഒന്നും ഇട്ടില്ല , അവളുടെ ബ്ലോഗിന്‍റെ പേരും പറഞ്ഞില്ല. എല്ലാ വട്ടുകളും കാണാറുണ്ട്‌, ഒരു വട്ടുകേസ് തന്നെ പണ്ടത്തെ പോലെ എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു... ഞാന്‍ അവളുടെ പേര് പറഞ്ഞില്ലല്ലോ.. ദര്‍ശന

അപ്പോഴാണ്‌ ദര്‍ശന ഈ ഒരു കാര്യം ഓര്‍മയില്‍പ്പെടുത്തിയത്. ദര്‍ശനയുടെ വീട്ടിനടുത്ത്‌ ഒരു അമ്പലം ഉണ്ട് എല്ലാവര്‍ഷവും പൂരമഹോത്സവവും അവിടെ നടക്കാറുണ്ട്‌, കുട്ടിക്കാലത്ത് ആനയെ കാണാന്‍ നേരത്തെ ചെല്ലും ... അപ്പോള്‍ ഞാന്‍ താമസിക്കുന്നത് ഒരു നാലുകെട്ടിലാണ് അച്ഛാച്ചനും നമ്മുടെ കുടുംബവും, അച്ഛാച്ചന്‍റെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഒരേ വീട്ടില്‍ വീട്ടില്‍ വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ ഒരു ഉത്സവം തന്നെയാണ് , എന്‍റെ പ്രായത്തിലുള്ള മൂന്ന് പേരുണ്ട്. എല്ലാവരും കുരുത്തക്കേടില്‍ ഒന്നാമതും,

നാലുപേരും കൂടി അമ്പലത്തില്‍ പോകുന്ന വഴിയില്‍ നല്ല മാമ്പഴം പഴുത്തു നല്‍ക്കുന്നുണ്ടായിരുന്നു അതിനു കീഴെ ഇലക്ട്രിക് ലൈന്‍ ഉണ്ടായിരുന്നു അപ്പോള്‍ അതാര് ശ്രദ്ദിക്കാന്‍. ഒരു വടിയെടുത് മാങ്ങയെ ലക്‌ഷ്യം വച്ച് ഒരേറു കൊടുത്തു. ആ വടി ലൈനില്‍ തട്ടി ഒരുസ്പാര്‍ക്ളിങ്ങോടെ മുറിഞ്ഞു വീണു. ദര്‍ശന യുടെ വീടിനു മുന്നിലാണ് താനും അവളുടെ അച്ഛന്‍ ഇത് കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, നമ്മള്‍ അവിടം വിട്ടു ഓടി അമ്പലത്തില്‍ കയറി, നമ്മളൊന്നും അറിഞ്ഞില്ല "രാമനാരായണാ" എന്ന മട്ടില്‍.. അമ്പലത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി നിന്നു. തൊട്ടു പിറകെ അച്ഛന്‍ ഉണ്ടായിരുന്നത് കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ആ വഴിക്ക് ചെല്ലില്ലല്ലോ...

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ഒച്ചപ്പാടുകള്‍ കൂടിവന്നു നോക്കിയപ്പോള്‍ ദര്‍ശന യുടെ അച്ഛന്‍ എല്ലാ കാരങ്ങളും അച്ഛനോട് പറയുന്നു. ആള്‍ക്കാര്‍ ഒന്നിച്ചു കൂടി നമ്മളുടെ അടുത്തേക്ക് മെല്ലെ വരുന്നു.. പിന്നെ എന്ത് നടന്നെന്നു പറയേണ്ടല്ലോ... അവരുടെ ഇടയില്‍ നിന്നും എങ്ങിനെയോ ഓടി വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നു അല്ല ഉറക്കം നടിച്ചു കിടന്നു എന്ന് പറയുന്നതാകും നല്ലത്. അച്ഛാച്ചന്‍ ഇതറിഞ്ഞാല്‍ പിന്നെ കാര്യം പറയേണ്ട. അടി ഉറപ്പാ .... ഉറങ്ങിയാല്‍ ഉപദ്രവിക്കില്ലല്ലോ... അതുമല്ല രാവിലെയാകുംബോഴേക്കും കുറച്ചു തണുക്കും. ഭാഗ്യത്തിന് കൂടുതലൊന്നും ഒന്നും സംഭവിച്ചില്ല . കാരണം അച്ഛാച്ചന്‍ ആരെയോ കാണുവാന്‍ രാവിലെ പോയിരുന്നു.

അന്നൊക്കെ സന്ധ്യക്ക്‌ എല്ലാവരും ചേര്‍ന്ന് രാമനാമം ജപിക്കുക പതിവാണ്, നക്ഷത്രങ്ങളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും മറ്റും അതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അച്ഛാച്ചന്‍റെ വടിയുടെ ചൂടറിയും നാട്ടില്‍ "ചെല്ലിക്കൂട്ടല്‍ " എന്ന് പറയും. ഈ പരിപാടി കഴിഞ്ഞാല്‍ മനസ്സിന് ഒരു സമാധാനമാണ്. ആരും ഇല്ലാത്തപ്പോള്‍ ഇടയ്ക്കു സിനിമാകഥയും പറയും കേട്ടോ ....

ഇപ്പോള്‍ കുട്ടികള്‍ സന്ധ്യക്ക്‌ ഈ പരിപാടി ഉണ്ടോ ? അവര്‍ക്കെവിടെ സമയം അന്നത്തെ അഞ്ചാം ക്ലാസ്സുകാരന്‍റെ പുസ്തകമാണ് ഇന്നത്തെ ഒന്നാം ക്ലാസ്സുകാരന്‍റെതും , വേഗതയേറിയ ജീവിതമാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിതം 3G ആയില്ലേ ... ഇപ്പോഴും ആ പഴയ ഓര്‍മ്മകള്‍ ഇടയ്ക്കൊക്കെ നമ്മള്‍ കാണുമ്പോള്‍ പറയാറുണ്ട്‌ ചിരിക്കാറുണ്ട് ... മറക്കാന്‍ പറ്റാത്ത സുന്ദരമായ അനുഭവങ്ങള്‍ ....

ദര്‍ശനയോടു യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കല്‍ കൂടി ചോദിച്ചു ബ്ലോഗിന്‍റെ പേരെന്താ ... മറുപടിയായി അടുത്തു തന്നെ അറിയാം എന്ന് പറഞ്ഞു പിരിഞ്ഞു. അന്ന് തന്നെ അവള്‍ ബാംഗളൂര്‍ക്ക് യാത്ര തിരിച്ചു.

Monday, September 26, 2011

വട്ടുകേസുകളുടെ രണ്ടാം പിറന്നാളും ...ഐഡിയ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ സിക്സും

വട്ടുകേസുകളുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്തില്‍ സുഹൃത്തുക്കളായ എല്ലാ ബ്ലോഗുസഹോദരന്‍മാര്‍ക്കും സഹോദരികള്‍ക്കും നന്ദി പറയുന്നു .. നിങ്ങളുടെ വിലയേറിയ വാക്കുകള്‍ കേട്ടുകൊണ്ടാണ് ഇതുവരെ എത്തിയതും തുടര്‍ന്നു മുന്നോട്ടുള്ള പ്രയാണം തുടരുന്നതും...ഇനിയും ഇതുപോലെ തുടര്‍ന്നു കാണുമെന്നും അറിയാം..
വേറെ എന്താ ...എല്ലാവര്‍ക്കും ഓരോ മുത്തുഗവു ...


ഇതില്‍ നിന്നും ഓരോ സ്വീറ്റ് വീതം എടുത്തോളൂ ....

എന്നാല്‍ പിന്നെ ...
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കൂടി ചേര്‍ത്ത് ഒരു പോസ്ടാക്കാം എന്ന് കരുതി, മിനിഞ്ഞാന്ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അഞ്ചു കഴിഞ്ഞു . ആറിലേക്ക് കടന്നു. ചെന്നയില്‍ നിന്നും എത്തിയ കല്‍പ്പന രാഘവേന്ദ്ര ഒരുകോടിയുടെ ഫ്ലാറ്റ് നേടി . മൃദുല രണ്ടാം സ്ഥാനവും നേടി.

ഷഡ്ജം
ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേസംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേശരത് സീസണ്‍ സിക്സില്‍ ഇല്ലല്ലോ ... പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണല്ലോ പകരം വന്നിരിക്കുന്നത്. കൂടെ ഗാനഗന്ധര്‍വന്‍ യേശുദാസും ചിത്രയും ഹരിഹരനും... ഫൈനല്‍ വളരെ ഗംഭീരമായിരുന്നു.

വിധികര്‍ത്താക്കളുടെ
തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നുകഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെകിടിലന്‍ വിസ്താരം

ഒരു
റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോതകര്‍ത്തു കളയുമല്ലോ..

കാലംകഴിയുംതോറും
എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയല്‍ അല്ലേ

എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്‌, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്‍മാര്‍ ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം

ടിടി ആറും ... ഞാനും ... പിന്നെ എഗ്മോറും





യാത്രാനുഭവങ്ങള്‍... സന്തോഷം നിറഞ്ഞതും, എന്നെന്നും ഓര്‍ത്തു വെക്കാവുന്നവയും ആയ കുറെ മുഹൂര്‍ത്തങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഞാന്‍ മുന്‍പ് ഒന്നുരണ്ടു അനുഭവങ്ങള്‍ എഴുതിയിരുന്നു.
ടോര്‍ച്ച്‌ ബസിന്റെ ഹെഡ്‌ ലൈറ്റ്‌ ആയപ്പോള്‍ , സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി കണ്ടു കാണും...

രാവിലെ കണ്ണൂരെക്കും, വൈകുന്നേരം തിരിച്ചു വീട്ടിലേക്കും ട്രെയിനിലാണ് യാത്ര ചെയ്യുന്നത് ഒരു പത്തു മിനുട്ട് യാത്ര, ബസ്സില്‍ യാത്ര ചെയ്യേണ്ടിവരില്ല, ഓഫീസില്‍ നിന്നും ലേറ്റായി ഇറങ്ങിയാല്‍ ബസ്സുതന്നെ ശരണം. വൈകുന്നേരം പോകുമ്പോള്‍ എഗ്മോറിനായിരിക്കും ചെന്നൈ നിന്നും മാംഗളൂര്‍ക്ക് പോകുന്ന ട്രെയിന്‍. കണ്ണൂരില്‍ നിന്നും കയറും.. സീസണ്‍ ടിക്കറ്റില്‍ .. നമുക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര പാടില്ല, എന്നാല്‍ സ്ലീപ്പറിലേ യാത്ര ചെയ്യാറുള്ളൂ.എന്നും ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടെന്നു ചിലപ്പോള്‍ തോന്നും അതാണ്‌ കേട്ടോ ... ടിടിആര്‍ ഇടയ്ക്കൊക്കെ സീസണ്‍ ടിക്കട്റ്റ് ചോദിക്കും, എന്നാല്‍ ഇന്നലെ കുറച്ചു പ്രായമുള്ള ഒരു ടിടിആര്‍ ഞാന്‍ ഇരിക്കുന്നത് വഴി പോയപ്പോള്‍ ഒരു തമാശ എന്നോണം ടിക്കറ്റ് ചോദിച്ചു ഞാന്‍ അലക് ഷ്യമായി പുറത്തു നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ സീസണ്‍ അയാള്‍ക്ക് കൊടുത്തു. ഒരു പുഞ്ചിരിയും... അതിനു കാശൊന്നും വേണ്ടല്ലോ ... ടിടിആര്‍ എന്നെ ഒന്ന് നോക്കി.. പറഞ്ഞു ... സീസണ്‍ എത്രവരെയാ ... ഞാന്‍ വിട്ടില്ല 25 വരെ ഉണ്ട്. തറപ്പിച്ചു പറഞ്ഞു. എന്തോ കേട്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി കാണും. മറന്നു പോയതായിരിക്കും ... എന്നിട്ട് ഒരു ചെറു ചിരിയോടെ നാളെ സീസണ്‍ പുതുക്കി കയറിയാല്‍ മതി കേട്ടോ .... ഞാന്‍ ഞെട്ടിപ്പോയി .. എന്‍റെ മനസ്സില്‍ രണ്ടുമാസം മുന്‍പേ ഉണ്ടായിരുന്ന തീയതി ആയിരുന്നു 25 വരെ. അതാണ്‌ അയാളോട് തട്ടി വിട്ടതും. പക്ഷെ ഈ മാസം 22 വരെ മാത്രമേ സീസണ്‍ ഉണ്ടായിരുന്നുള്ളൂ ... 250 രൂപ ഫൈനില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം ... കഴിഞ്ഞ മാസത്തെ സീസണ്‍ എടുത്തു തീയതി ഒന്നും നോക്കികാണില്ല... ചിലപ്പോള്‍ ട്രെയിന്‍ വന്നു കാണും .... ഓടിക്കയറികാനും ടികറ്റ് കൌണ്ടറില്‍ വൈകുന്നേരം തിരക്കല്ലേ ....

ട്രെയിന്‍ ഇറങ്ങി വീട്ടിലോട്ടു നടന്നു .... ട്രെയിന്‍ അതിന്റെ ലകഷ്യസ്ഥാനത്തേക്ക് കുതിച്ചു ....

Tuesday, September 20, 2011

ഗിന്നസ്സിലേക്ക് ഒരു പൂക്കളം






കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഒരുക്കിയ ഒത്തൊരുമ പൂക്കളം ഗിന്നസ്സിലേക്ക്...
കണ്ണൂരിന് സ്വന്തം.
21, 626 ചതുരശ്ര അടിയില്‍ 20 ടണ്‍ പൂക്കള്‍ കൊണ്ട് നിര്മ്മിച്ച ഈ പൂക്കളം ഒരപൂര്‍വ്വ കാഴ്ചയായി മാറി. 40,000 ചതുരശ്ര അടിയില്‍ ഇതിനായി നിര്‍മ്മിച്ച പന്തല്‍ മുമ്പേ ലിംക റികോര്‍ഡില്‍ ഇടംപിടിച്ചു കഴിഞ്ഞു.
1500 പേര്‍ ഒത്തുചേര്‍ന്നു 45 മിനുട്ട് കൊണ്ട് പൂക്കളം ഒരുക്കി.

രണ്ടുനാള്‍ കലാകാരന്മാരുടെ ചിത്രകലാ ക്യാമ്പും അനുബന്ധിച്ച് ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെകാണുവാനും കുശലങ്ങള്‍ നടത്താനും കഴിഞ്ഞു.


Saturday, September 17, 2011

ഓണ സമ്മാനങ്ങള്‍ നല്‍കി !!!!





ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്ഷം മിസ്റ്റര്‍ ബ്ലോഗറായി ഇടിവെട്ട് ലംബോധാരനും മിസ്സ്‌ ബ്ലോഗിയായി കള്ളിയങ്കാട്ടു ഭാനുവിനെയും തിരഞ്ഞെടുത്തിരിക്കുന്നു അവര്‍ക്ക് സ്വര്‍ണകിരീടവും ഇതിനോട് അനുബന്ധിച്ച് നല്‍കപ്പെട്ടു.

ഇക്കഴിഞ്ഞ തിരുവോണത്തിന്റെ ഭാഗമായി നടന്ന അടിക്കുറിപ്പ് മത്സരത്തില്‍, ലക്ഷക്കണക്കിന്‌ മത്സരാര്‍ത്തികളില്‍ നിന്നും നമ്മുടെ പ്രിയസ്നേഹിത ശ്രീ ക്ക് ഒന്നാം സമ്മാനം ആയിരം പൊന്‍പണവും, പ്രിയ സ്നേഹിതാ സേന സിദ്ദിക്കിനും , രാധേച്ചിക്കുംഒരുനാനോ കാറും നല്‍കി. മൂന്നാം സ്ഥാനക്കാരായ നൂരുപെര്‍ക്ക് താജ്‌ ഹോട്ടലില്‍ ഓണസദ്യയും ഏര്‍പ്പെടുത്തി. ആയിരം പേര്‍ക്ക് ഓണക്കോടിയും നല്‍കി. ഉത്തരങ്ങള്‍ എഴുതാന്‍ ആര്‍ക്കും സമയം കിട്ടിയില്ല .... ഓണത്തിരക്കായിരിക്കും അതിനാല്‍ പങ്കെടുത്തവര്‍ക്ക് വെറും കൈയ്യോടെ പോകേണ്ടിവന്നില്ല .....

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വിധികര്‍ത്താക്കള്‍ അയ താമരാക്ഷന്‍ കുറുപ്പും സംഘവും (ഇദ്ദേഹത്തിനു മൂന്ന് MA) ആണ് ഉള്ളത് . ഊണും ഉറക്കവും ഒഴിഞ്ഞു അഹോരാത്രം പണിപ്പെട്ടു തിരഞ്ഞെടുത്ത ഈ വിജയികള്‍ക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. തിരുവോണ ദിവസവും അവര്‍ വിധി നിര്‍ണയത്തിനു മാറ്റി വച്ച് എന്നുള്ളത് അവരുടെ അര്‍പ്പണ ബോധത്തെ കാണിക്കുന്നു, അതിനു ഞങ്ങള്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു. നന്നേ കഷ്ടപ്പെട്ടു ഈ അഞ്ചു പേരടങ്ങുന്ന സംഘം. ഒരു മണിക്കൂര്‍ മുന്‍പേ തിരിച്ചു പോയതേ ഉള്ളൂ, ഭയങ്കര ക്ഷീണത്തോടെ ആയിരുന്നു അവര്‍ പോയത്.

നട്ടപിരാന്തനും, കൂതറതിരുമേനിക്കും ഈ മഹത്കര്‍മ്മത്തിന് വേണ്ടിയുള്ള അക്ഷീണ പ്രയത്നത്തെ വാനോളം പുകഴ്ത്തുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. ഈ അവസരത്തില്‍ നട്ടപിരാന്തന്‍ പറയുകയുണ്ടായി അടുത്ത ഗ്രാമവാസികള്‍ക്കെല്ലാം ഓണസദ്യ എന്റെ വക കൊടുക്കാം എന്നും പണം എനിക്ക് ‘പുല്ലാണ് ’ എന്നും വേണമെങ്കില്‍ കേരളത്തിലെ എല്ലാവര്ക്കും സദ്യ കൊടുക്കാന്‍ ഞാന്‍ ഒരുക്കമാണെന്നും പറഞ്ഞു എവിടുന്നാണാവോ ഇത്രയും പണം… ആരെയോ വെട്ടിച്ചതുതന്നെ പിന്നല്ലാതെ …

ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കാര്‍ക്കോടകന്റെ ഓട്ടന്തുള്ളല്‍ ഗംഭീരമായിരുന്നെന്നാണ് നടപിരാന്തന്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ മൊട്ടത്തലയും തടവിക്കൊണ്ട് പറഞ്ഞത്, കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതിനാല്‍ ഓട്ടന്‍ തുള്ളലും കഴിഞ്ഞേ വീട്ടിലെക്കുള്ളൂ എന്ന് എപ്പോഴും തിരക്കുകൂട്ടുന്ന പിഷാരടി മാഷും , മാപ്ലയും ഇടയ്ക്കൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നത് , എന്തൊരു അവസ്ഥയാണ്‌ പ്രായത്തെ കുറിച്ചുപോലും ആലോചിക്കുന്നില്ലല്ലോ , എന്തോ അറിയില്ല കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതുകൊണ്ടാണ്‌ എന്ന് തോന്നുന്നു സ്ത്രീകള്‍ കുറവായിരുന്നു . പുരുഷന്മാര്‍ക്കാനെന്കില്‍ നില്‍ക്കാന്‍ പോലും ഇടം കിട്ടിയില്ലെന്നാണ് ഭാരവാഹിയായ പോങ്ങുമ്മൂടന്‍ പറഞ്ഞത്

തിരുമെനിയനെങ്കില്‍ രാത്രി കുറെ വൈകിയാണ് ഇവിടെനിന്നും കൂട്ടും കത്തിച്ചു പോയത് കത്തി തീര്‍ന്നപ്പോള്‍ അവിടെയെങ്ങാനും കിടന്നുകളഞ്ഞോ ആവൊ, ഇല്ലത്തുനിന്നും മൂന്നാലു ദിവസം മുന്‍പ് ഇങ്ങോട്ട് ഇറങ്ങിയതാ … ഇല്ലത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെവന്നു നമ്മുടെ മേല്‍ പൊതുയോഗം കൂടുമോ എന്തോ ഈ പരിപാടിയുടെ ക്ഷീണം ഇതുവരെ വിട്ടുമാറിയിട്ടില്ല ..

മലയാള സിനിമയിലെ കുലസ്ത്രീയായ നമ്മുടെ കതിരൂര്‍ വെള്ളിയമ്മ ഈ വിവരം അറിഞ്ഞപ്പോള്‍ ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയതുപോലെയായിരുന്നു , അവര്‍ ടെലിഫോണിലൂടെ പറയുകയുണ്ടായി ഓസ്കാര്‍ എവിടെ ഈ മഹാത്സംരംഭം എവിടെ കിടക്കുന്നു, ഒരു നിമിഷം എന്നെ സ്വര്ഗ്ഗതിലെക്കാണോ വിളിക്കുന്നത്‌ എന്നുകൂടി ചിന്തിച്ചുപോയി എന്നാണ് പറഞ്ഞത്. എന്ത് ചെയ്യാം രാവിലെ പുറപ്പെടാന്‍ ഉള്ളനേരം വരുവാനുള്ള ബസ്സ്‌ കല്യാണട്രിപ്പിനു പോയതിനാല്‍ വരാന്‍ സാദിച്ചില്ല അടുത്ത ബസ്സ്‌ ഉച്ചക്ക് മൂന്നുമൈക്കെ ഉള്ളൂ എന്നും സങ്കടതോടെയാണ് അവര്‍ ഫോണില്‍ അറിയിച്ചത് ..

എഴുത്തുകാരിയുടെ പ്രസംഗം തകര്പ്പനാനെന്നാണ് എല്ലാവരുടെയും അഭിപ്രായം, ബര്‍ലിത്താരത്തിന് ചെറിയപ്രോഗ്രാം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് സ്ഥലം കാലിയക്കെണ്ടിയും വന്നു ജയന്തിയുടെ കവിതയും നന്നായിരുന്നു … ഒരുദിവസം മുഴുവനും പറഞ്ഞാലും തീരാത്ത അത്ര നല്ല കാര്യങ്ങളായിരുന്നു നടന്നത് ..
ദാ … പോങ്ങുമ്മൂടന്‍ ഒളികണ്ണിട്ടു വിളിക്കുന്നുണ്ട് അയാള്‍ക്ക്‌ ഇത് കഴിഞ്ഞു മറ്റൊരു മീറ്റിങ്ങ് ഉണ്ടെന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു … എന്തായാലും അടുത്തുതന്നെ നിങ്ങളെ വീണ്ടും കാണാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ബ്ലോഗ്‌ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ..

ഇവര്‍ക്കൊക്കെ സമ്മാനം അയച്ചു കൊടുത്തിട്ടുണ്ട്‌, അതൊക്കെ സന്തോഷംനിറഞ്ഞ മനസ്സോടെ സ്വീകരിച്ചു എന്ന് കരുതണമെന്നും വിനീതമായി പറഞ്ഞു കൊണ്ട് ഈ വാക്കുകള്‍ ഉപസംഹരിക്കുന്നു …. എന്ന് നിങ്ങളുടെ സ്വന്തം വട്ടുകെസുകള്‍ …

എല്ലാമാലയാളികള്‍ക്കും സ്നേഹത്തിന്റെയും സമ്പത്ത്‌ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകള്‍ നേരുന്നു ...

Thursday, September 15, 2011

ചാറ്റിങ്ങിലൂടെ ചതിക്കുഴിയിലേക്ക്




കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍ തീര്‍ച്ചയായും കാണേണ്ട വീഡിയോ...

Saturday, September 3, 2011

തിരുവോണ മത്സരം .....ഓണം ബംബര്‍ !! ഓണക്കോടി ഫ്രീ!!

ഓണം വരവായി !!! ഒപ്പം ഓണ സമ്മാനങ്ങളും വരവായി !!!

ഇന്ന് വിശാഖം .... ആറാം നാള്‍ തിരുവോണം ....

കഴിഞ്ഞ വര്‍ഷം വളരെ ഗംഭീരമായി മത്സരം സംഘടിപ്പിച്ചു ...
വളരെയേറെ
സുഹൃത്തുക്കള്‍ പങ്കെടുത്തു വിജയിപ്പിച്ചു. സന്തോഷം...
എന്നാല്‍ വര്‍ഷം സമ്മാനങ്ങളും... കൂടാതെ ....
എന്തിനാ
പറയുന്നേ കണ്ടറിയാലോ അല്ലേ ......

പത്തു ചിത്രങ്ങള്‍ക്കും
നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...













ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു ബെന്‍സ്‌ കാര്‍ ...
( ഏകദേശം അഞ്ഞൂറ് പവന്‍)

സ്ത്രീയാണെങ്കില്‍ ‘മിസ് യുനിവേര്സ് ’ ആയി പ്രഖ്യാപിക്കും,
പുരുഷനെങ്കില്‍ അടുത്ത അവരവരുടെ നാട്ടിലെ പഞ്ചായത്ത്‌ പ്രസിഡണ്ടും...

രണ്ടാം സമ്മാനം ഒരു സ്വര്‍ണ കിരീടം (ആയിരം പവന്‍ കാണും) ,
സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു നാനോ കാറും !

മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )

ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ... ചതയത്തിനു സമ്മാനം പ്രഖ്യാപിക്കും തീര്‍ച്ച .
....ഒരുവട്ടം ...രണ്ടുവട്ടം ..... മൂന്നുവട്ടം ...

എല്ലാവര്‍ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ ....

വിശദമായി ആശംസകളുമായി നമുക്ക് കാണാം. ... സമ്മാനങ്ങളും .....
.......................................................................................................

ഇത്തവണത്തെ ഓണക്കോടി ഫ്രീ ആയി തയ്ക്കാന്‍ പഠിപ്പിക്കുന്നു






ആവശ്യമുള്ള സാധനങ്ങള്‍
നീളമുള്ള കോട്ടന്‍ തുണി - (50% പോളിയസ്റെര്‍ ആയാലും മതി), കളര്‍ നിങ്ങളുടെ അഭിരുചിപോലെ
നൂല്‍ - സെലക്ട്‌ ചെയ്ത തുണിയുടെ നിറമുള്ളത് (100% കളര്‍ മാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

എടുക്കേണ്ട അളവുകള്‍
അരവണ്ണം, ഇടുപ്പുവണ്ണം, അരമുതല്‍ പാദം വരെയുള്ള നീളം

തയ്ക്കുന്നവിധം
നിങ്ങള്‍ വാങ്ങിച്ച തുണി (അരവണ്ണം 20 -30 ഇഞ്ചു ഉള്ളവര്‍ക്ക് 2 മീറ്റര്‍, 30 - 60 വരെ
ഉള്ളവര്‍ക്കു 4 മീറ്റര്‍) തറയിലോ, മേശയുടെ മുകളിലോ നിവര്‍ത്തി വിരിച്ച ശേഷം, തെക്കു പടിഞ്ഞാറു കോണില്‍ നിന്നും ട്രയാങ്കിള്‍ ഷേപ്പില്‍ മുറിച്ചെടുക്കുക (pic 1- കാണുന്നപോലെ) ഇതിന്റെ ഇരു ഭാഗങ്ങളിലും എമ്ബ്രോയിടരി ചെയ്യാന്‍ സാധിക്കുമെന്കില്‍ വളരെ നല്ലത് കൂടുതല്‍ ഭംഗിയാക്കാം. അതിനുശേഷം 10 ഇഞ്ചു വീതിയും അരമീറ്റര്‍ നീളത്തില്‍ തുണി മുറിച്ചെടുത്ത് (pic 2- കാണുന്നപോലെ) തയ്ച്ചു പിടിപ്പിക്കുക ബാക്കി വരുന്ന തുണിയുടെ അരികില്‍ നിന്നും ഒരു ഇഞ്ചു വീതിയില്‍ അവരവര്‍ക്കു വേണ്ടുന്ന നീളത്തില്‍ വെട്ടിയെടുത്ത ശേഷം മടക്കിതയ്ക്കുക (നാട എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്) ഈ നാട നേര്‍പ്പകുതിക്ക് (pic 2) വച്ചു തയ്ക്കുക, തയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണം നാടയുടെ വീതി ഒരു സെന്റീമീറ്റര്‍ കൂടാന്‍ പാടില്ല. ഇത്രയും ആയാല്‍ നിങ്ങളുടെ മുന്നില്‍ ഒരു മനോഹര ഓണക്കോടി റെഡി.




ഇതിന്റെ ഗുണങ്ങള്‍
ഏതു കാലാവസ്ഥയിലും, ഏതു പ്രായക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത, കൂടാതെ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്, കൂടാതെ കളരി അഭ്യാസികള്‍ക്കു ഇതൊരു വരധാനമാണ്.
(ദിനംപ്രതി മാറിവരുന്ന പുതുപുത്തന്‍ പരിഷ്കാരങ്ങളുടെ ഇടയില്‍പെട്ട് പഴയ തലമുറകളില്‍ തിളങ്ങി നിന്ന ഈ രൂപം നാമാവശേഷമായി മാരിക്കൊണ്ടിരിക്കയാണ് ഇങ്ങിനെ പോയാല്‍ വരും തലമുറക്കാര്‍ ചിത്രം കണ്ടു ത്രിപ്തിപ്പെടെണ്ടിവരും)

Friday, August 5, 2011

പ്രവാസി യാത്ര

ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ചതല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച തീരുമാനമായിരുന്നു.

"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."
പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.
ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെയായിട്ടാണ് അച്ഛന്‍ കത്തുകളയക്കാറ്.
ഒരുപാട് ഉപദേശങ്ങള്‍, ഒരുപാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനുകുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യനിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്യത്തൊടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.

വളരെ പ്രൗഢമാണ് വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍.
കുബേരപുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢമ്പര വീട്ടില്‍ ഉറങ്ങി....ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!!
ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം.
"ഇനി മറ്റെന്തെങ്കിലും പടിയ്ക്കണോ..? ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കില്‍ പറയണം..അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ..അതോണ്ടാ.."

അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല.
എന്നൊക്കെ.

പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും ഞങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളുമൊക്കെ മുറ തെറ്റാതെ വരും.
കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.
"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി.."
വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.
"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍.."
ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.

ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ
നിമിഷങ്ങള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് .

പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പുണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടിപ്പിടിച്ചു.
"ഇത് എന്റെ ഗംഗയുടെ മോനല്ല.. ഗംഗ തന്നെയാണ്. "
ബാലേട്ടന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
"ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ..അച്ഛനെ മുറിച്ച് വെച്ചത് പോലെ..ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം!!!"
ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.
വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.
"ബാലേട്ടന് ...ഇന്ന് ഡ്യൂട്ടിയില്ലേ...."
അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"

തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസമായില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേയിരിക്കുന്നു..."
ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.

ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പലവീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.
കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.
ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.
"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴിമാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍ . അച് ഛനത് കാണും. സന്തോഷിക്കും."
പാവം അമ്മ!
എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഞങ്ങള്‍ക്ക് വേണ്ടി....

കാര്‍ സഡന്‍ ബ്റേക്കിട്ട് നിന്നു.
മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.
"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.
വെറുതെ ചിരിച്ചു.


ഞങ്ങളിപ്പോള്‍ കെട്ടിടസമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരുവശങ്ങളിലും പരന്നു കിടക്കുന്ന മരുഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.

ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.
അമ്പലവീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹുനില കെട്ടിടത്തിലായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീരപ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റമുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രിതമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.

കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസസൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!
"വരൂ..ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും...ഹ ഹ ഹ ..."

കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍.
രണ്ട്മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.

"ഇതാണ് ഞാനും മോന്റെ അച് ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."
അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ടയിടറിയിരുന്നു.

അകത്ത്-
ഇരുവശങ്ങളിലായി രണ്ടു കട്ടിലുകള്‍.
നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷ്യന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...
മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.
എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.
"ഇതാണ് ..മോന്റെ അച് ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടെന്‍ പറഞ്ഞു.
കരച്ചിലടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെറിയണമെന്ന് തോന്നി.
ബാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു.
ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.
"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."
മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബിക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.
അച് ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.

"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്കനുഭവിയ്ക്കാനായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."


തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്.....ഈ ചെറിയ മരക്കുടിലില്‍...ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ..ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച് ഛനെന്നറിഞ്ഞിരുന്നെങ്കില്‍....

തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ആഢ്യനായ അച് ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ അച്ഛന്‍.

"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."

കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.

"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെത്താനായുള്ളൂ.......അപ്പോഴേക്കും ഒരു പാട്...."

"വേണ്ട ബാലേട്ടാ...മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."

സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.
കയ്യിലെ അച്ഛന്റെ അറബിക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു.
"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"

കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.
"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."

പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.
"അച് ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "
കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.
"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ..അച് ഛന്‍ ബാക്കി വെച്ച അച് ഛന്റെ ശേഷിപ്പുകള്‍..."

സാവധാനം പെട്ടി തുറന്നു.
തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടൊകള്‍! അമ്മയുടെ ഫോട്ടൊ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടിവെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...
മറ്റൊന്നുമില്ലായിരുന്നു അതില്‍.

‘ ഒന്നുമില്ലമ്മേ...അച് ഛനായി അച് ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ............ .
അഴുക്കു പിടിച്ച അറബിക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.

ബാലേട്ടന്റെ കാറില്‍-
മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞ്ങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്..
അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....

Tuesday, June 21, 2011

മണലാരണ്യത്തിലെ പറുദീസ

















uae യിലെ alain പൂന്തോട്ടം ഗിന്നസ് ബുക്കില്‍ ....

Monday, June 13, 2011

ഗ്രാമഫോണ്‍ ipod പ്രണയം ...


ipod നു മുന്‍പ് cd player , tape player , eight track player , record player ഇതിനും മുന്പുവന്ന സുന്ദരനായിരുന്നു ഗ്രാമഫോണ്‍, ഇപ്പോളിതാ ഇവരുടെ സൌഹൃദ കൂട്ടായ്മ .. gramaphone ipod

Saturday, June 11, 2011

weekend ആശംസകള്‍ ...




ഇന്നും നാളെയും ഇവിടെ ചിലവാക്കാം ...

Friday, June 10, 2011

പരസ്യമാണല്ലോ എല്ലാറ്റിന്‍റെയും ...



























Diesel Jeans, Be Stupid, Fashion Trends, Denim Brands, Clothing, Cool Advertisements,ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എന്തും ചെയ്യാം അല്ലേ ...