Wednesday, December 21, 2011

ക്രിസ്മസ് അപ്പൂപ്പനും ബ്ലോഗര്‍മാരും


ഓര്‍മ്മയിലെ ഒരു ക്രിസ്മസ്

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....

കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

.... ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു ....

25 comments:

പ്രേം I prem said...

ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ "ക്രിസ്മസ് പുതുവത്സരാശംസകള്‍ " നേരുന്നു...

MyDreams said...

ക്രിസ്മസ് ആശംസകള്‍

Animesh said...

Merry X'mas

Abdulkader kodungallur said...

ഈ ഓര്‍മ്മക്കുറിപ്പില്‍ വലിയൊരു സന്ദേശം അടങ്ങിയിരിക്കുന്നു . ഭാഷയും, ശൈലിയും നന്നായിരിക്കുന്നു . ചില അക്ഷരത്തെറ്റുകള്‍
തിരുത്തുമല്ലോ . എഴുത്തിന്റെ വഴിയില്‍ വെളിച്ചം അകലെയല്ല . ഭാവുകങ്ങള്‍ . ഐശ്വര്യ സമൃദ്ധമായ കൃസ്തുമസ്, പുതുവത്സര ആശംസകള്‍ .

keraladasanunni said...

" ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ". ക്രിസ്തുമസ്സ് നവവത്സരാശംസകള്‍.

പ്രേം I prem said...
This comment has been removed by the author.
പ്രേം I prem said...

MyDreams, Animesh,Abdulkader kodungallur,keraladasanunni, ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍

Echmukutty said...

നല്ലൊരു ക്രിസ്തുമസ്സും നവവത്സരവും ആശംസിയ്ക്കുന്നു.

ശ്രീക്കുട്ടന്‍ said...

ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍ നേരുന്നു...

പട്ടേപ്പാടം റാംജി said...

ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍

vettathan said...
This comment has been removed by the author.
vettathan said...

Merry X'mas

sm sadique said...

നല്ല സന്ദേശം. ക്രിസ്തുമസ് ആശംസകൾ......

വിശ്വസ്തന്‍ said...

ക്രിസ്മസ് ആശംസകള്‍

Vp Ahmed said...

ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍

JEFIN JO said...

നല്ല വാക്കുകള്‍.
തിരുപ്പിറവിയുടെ എല്ലാവിധ മംഗളങ്ങളും.

വിധു ചോപ്ര said...

ക്രിസ്മസ്,നവവത്സരാശംസകൾ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലൊരു സന്ദേശമടങ്ങിയ ഈ അനുഭവസമ്പന്നമായ ഈ കുറിപ്പുകൾ പ്രേമിന്റെ നല്ല മനസ്സിനെ ഇവിടെ കാട്ടിതന്നിരിക്കുന്നു കേട്ടൊ ഭായ്

ഷിബു തോവാള said...

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം..ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ഒരായിരം മംഗളാശംസകൾ.

ശിഖണ്ഡി said...

ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍

പ്രേം I prem said...
This comment has been removed by the author.
പ്രേം I prem said...

Echmukutty ,
ശ്രീക്കുട്ടന്‍ ,
പട്ടേപ്പാടം റാംജി ,
vettathan ,
sm sadique ,
വിശ്വസ്തന്‍ ,
Vp Ahmed ,
JEFIN JO ,
വിധു ചോപ്ര ,
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം ,
ഷിബു തോവാള ,
ശിഖണ്ഡി ,
...നന്ദി...
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍ ...

Typist | എഴുത്തുകാരി said...

സന്തോഷത്തിന്റേയും സമാധാനത്തിന്റേയുമാവട്ടെ, പുതുവർഷവും വരും വർഷങ്ങളുമെല്ലാം.

പ്രേം I prem said...

Typist | എഴുത്തുകാരി,
...നന്ദി...
പുതുവത്സരാശംസകള്‍ ...

സീയെല്ലെസ്‌ ബുക്സ്‌ said...

ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ഒരായിരം മംഗളാശംസകൾ.