Showing posts with label സംഭവം. Show all posts
Showing posts with label സംഭവം. Show all posts

Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

Tuesday, September 20, 2011

ഗിന്നസ്സിലേക്ക് ഒരു പൂക്കളം






കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഒരുക്കിയ ഒത്തൊരുമ പൂക്കളം ഗിന്നസ്സിലേക്ക്...
കണ്ണൂരിന് സ്വന്തം.
21, 626 ചതുരശ്ര അടിയില്‍ 20 ടണ്‍ പൂക്കള്‍ കൊണ്ട് നിര്മ്മിച്ച ഈ പൂക്കളം ഒരപൂര്‍വ്വ കാഴ്ചയായി മാറി. 40,000 ചതുരശ്ര അടിയില്‍ ഇതിനായി നിര്‍മ്മിച്ച പന്തല്‍ മുമ്പേ ലിംക റികോര്‍ഡില്‍ ഇടംപിടിച്ചു കഴിഞ്ഞു.
1500 പേര്‍ ഒത്തുചേര്‍ന്നു 45 മിനുട്ട് കൊണ്ട് പൂക്കളം ഒരുക്കി.

രണ്ടുനാള്‍ കലാകാരന്മാരുടെ ചിത്രകലാ ക്യാമ്പും അനുബന്ധിച്ച് ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെകാണുവാനും കുശലങ്ങള്‍ നടത്താനും കഴിഞ്ഞു.


Tuesday, June 21, 2011

മണലാരണ്യത്തിലെ പറുദീസ

















uae യിലെ alain പൂന്തോട്ടം ഗിന്നസ് ബുക്കില്‍ ....

Monday, June 13, 2011

ഗ്രാമഫോണ്‍ ipod പ്രണയം ...


ipod നു മുന്‍പ് cd player , tape player , eight track player , record player ഇതിനും മുന്പുവന്ന സുന്ദരനായിരുന്നു ഗ്രാമഫോണ്‍, ഇപ്പോളിതാ ഇവരുടെ സൌഹൃദ കൂട്ടായ്മ .. gramaphone ipod

Monday, January 11, 2010

മുത്തച്ഛന്‍റെയോ വല്യമ്മയുടേയോ സ്വഭാവമാണോ നിങ്ങള്‍ക്ക് എങ്കില്‍....

പുനര്‍ജ്ജന്മത്തില്‍ വിശ്വാസമുണ്ടോ? ഇല്ലെങ്കിലും ....!!!

അച്ഛന്‍ വാങ്ങിച്ച മോട്ടോര്‍ ഒന്നിനും കൊള്ളില്ല... എന്‍റെ വീട്ടിലെ മോട്ടോര്‍ ഒന്നു അമര്‍ത്തിയാല്‍ മതി വെള്ളം ചീറ്റി വരും.

രാജസ്ഥാനിലെ ഒരു സായാഹ്നം പാടത്തേക്കു വെള്ളമടിക്കാന്‍ പുതുതായി വാങ്ങിയ പമ്പ് ആദ്യമൊന്നു പ്രവര്‍ത്തിച്ചശേഷം നിന്നപ്പോള്‍, നിരാശയും രോഷവും കലര്‍ന്ന് കണ്ടു നില്‍ക്കുകയായിരുന്നു ഒരു യുവാവ്, ഇതെല്ലം ശ്രദ്ധിച്ചു കൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അമ്പരന്നു അയാള്‍ പറഞ്ഞു. ഇതു നിന്‍റെ വീടല്ലേ. അതെ, ഞാന്‍ പറഞ്ഞതു രയ്പുരിലെ വീട്ടിന്‍റെ കാര്യമാണ്.

ആ ഗ്രാമത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അപ്പുറത്താണ് റായ്പൂര്‍. അയാള്‍ക്കോ കുടുംബത്തിനോ അവിടെ ആരും ഇല്ല. അയാള്‍ വിടാനുള്ള ഭാവമില്ല അവനോടു ചോദിച്ചു അവിടെ എവിടെയാണ് വീട്,ഉടന്‍ മറുപടി വന്നു.

പോലീസ് സ്റ്റേഷന്‍റെ അടുത്തു കൊണ്ടുപോകൂ പിന്നെ ഞാന്‍ വഴി കാണിച്ചുതരാം. അമ്മ, ഭാര്യ,നാലുമക്കള്‍, രണ്ടു സഹോദരന്മാര്‍ എന്നിവര്‍ തനിക്കുണ്ടെന്നും അവരെല്ലാം ജീവിചിരിപ്പുന്ടെന്നും പറഞ്ഞു. ഒരു അപകടത്തില്‍ പെട്ടാണ് മരിച്ചതെന്നും, ഈ വിവരങ്ങള്‍ രയ്പുരില്‍ എത്തി, അവിടെ ഒങദ്‌ എന്നായിരുന്നു കുട്ടിയുടെ പേര് കുട്ടിയെ രയ്പുരില്‍ എത്തിച്ചപ്പോള്‍ കുട്ടി എല്ലാവരെയും തിരിച്ചറിയുകയും അപകടം സംഭവിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു ആള്‍ക്കാര്‍മ്മൂക്കിന്മേല്‍ വിരല്‍ വെച്ചു പോയി.


ഒരു രസകരമായ കഥയുണ്ട് സേതു, അയാളുടെ ഇളയ മകള്‍ ഡോക്ടറാണ് ബബിത, സേത്തിന്‍റെ ഈ ജന്മത്തിലെ അമ്മാവന്‍റെ പുനര്‍ജെന്മാണ് ബബിത അമ്മാവന്‍റെ എല്ലാ സ്വഭാവവും ബാബിതക്കും ഉണ്ട്, കുട്ടി ആയിരിക്കുമ്പോള്‍ അവള്‍ ഭാര്യയെ കുറിച്ചു സംസാരിച്ചു തുടങ്ങി, അതിനാല്‍ അവളെ അമ്മാവന്‍റെ ഭാര്യയുടെ അടുത്തു കൊണ്ടുപോയി അവള്‍ വിളി പേരു വിളിച്ചു കെട്ടിപ്പിടിച്ചു. അമ്മാവന്‍ എന്ത് പറയുമ്പോഴും ജി കൂട്ടി പറയുമായിരുന്നു ബാബിതയ്ക്കും അതെ സ്വഭാവം ഉണ്ടായിരുന്നു, അമ്മാവന്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ബബിത അയാളുമായി കോളേജില്‍ ഒരുമിച്ചു ചിലവഴിച്ച കാര്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സംസാരിച്ചു. അയാള്‍ സ്ഥബ്ദനായിപ്പോയി.

എന്തായാലും സമയം കിട്ടുമ്പോള്‍ നിങ്ങളും ഒന്നാലോചിച്ചു നോക്കൂ…. അമേരിക്കയിലോ, മറ്റോ ആണെങ്കില്‍ ചുമ്മാ വിമാനത്തില്‍ കറങ്ങി വരാമല്ലോ…