Showing posts with label നാട്ടുവിശേഷം. Show all posts
Showing posts with label നാട്ടുവിശേഷം. Show all posts

Saturday, March 3, 2012

ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍


മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് തലേദിവസമാണ് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി കഠിന നോയന്പെടുത്ത വാല്യക്കാര്‍ ആചാരക്കാരുടേയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിനു വലം വെക്കുന്നത്. 'പന്തല്‍ കല്യാണം' ആയി അറിയപ്പെടുന്നു.



മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം. 12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്. അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.



ഐതീഹ്യമായി പറഞ്ഞു വരുന്നത് ഇപ്രകാരമാണ്,
മുച്ചിലോട്ടു ഭഗവതിയെക്കുറിച്ച് ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം ഭഗവതി തളിപ്പറമ്പിലെ രയരമംഗലം ഇല്ലത്തു പിറന്ന ഒരു പെണ്‍കുട്ടിയായിരുന്നു എന്നാണ്. കന്യകയെ അവളുടെ അച്ഛന്‍ മണിയാട്ട് മഠത്തിലേക്ക് പഠിക്കാനയച്ചു. അവള്‍ (ദേവയാനിയെന്നും ഉച്ചിലിയെന്നും ദേശഭേദങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് പേരുണ്ട്) വേദശാസ്ത്രാദികളില്‍ പന്ത്രണ്ടു വയസ്സിനു മുമ്പെ അഗാധമായ പാണ്ഡിത്യം നേടി. വിദുഷികളായ പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അപകടമാണെന്ന് ബ്രാഹ്മണപുരുഷന്മാര്‍ കരുതിയിരിക്കണം. അതു കൊണ്ടായിരിക്കാം അവളെക്കുറിച്ച് ഒരു കഥ പരന്നു തുടങ്ങിയത്.

പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ് ) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.


ദേവി ഭൂമിയില്‍ എത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലാണ്. അവിടെ നിന്നു പ്രതാപിയായ മുച്ചിലോട്ടു പടനായന്മാരുടെ വയല്‍പ്പാടങ്ങളിലൂടെ നടക്കുമ്പോള്‍ ദേവിക്ക്് ദാഹം തോന്നി. വെള്ളം കുടിക്കുവാന്‍ ഭഗവതി പടനായരുടെ മണിക്കിണറില്‍ ഇറങ്ങിയ സമയത്താണ് വെള്ളം കോരുവാന്‍ പടനായരുടെ പത്‌നി അവിടെ എത്തുന്നത്. കിണറ്റില്‍ ദേവിയുടെ 'അരുണരുചി തളതള തിളങ്ങുമത്യദ്ഭുതം ആനന്ദവിഗ്രഹം' കണ്ട അവര്‍ ഓടിച്ചെന്നു പടനായരോട് വിവരം അറിയിച്ചു. പടനായര്‍ ഭഗവതിയോടു ചോദിച്ചു. 'ഏതു ഭഗവതിയാണ്?' 'ആദ്യം നീ ആരാണെന്നു പറയുക' -ഭഗവതിയുടെ മറുപടി. 'അടിയന്‍ മുച്ചിലോടന്‍ പടനായര്‍. ഭവതിയുടെ ഭക്തന്‍' കാരണവര്‍ പറഞ്ഞു. 'എന്നാല്‍ ഞാന്‍ മുച്ചിലോട്ട് ദേവി'.

ദൈവവത്കരിച്ചതോടെ മനുഷ്യസ്ത്രീയായി ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ കന്യകയുടെ ലൈംഗികബോധം പുരുഷന്മാരില്‍ ഉളവാക്കിയിരുന്ന അരക്ഷിതത്വം അവസാനിക്കുന്നു.

Wednesday, February 1, 2012

വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍

കുറച്ചു കാലത്തിനു ശേഷമാണ് വല്യമ്മയുടെ വീട്ടിലോട്ടു ചെല്ലുന്നത് .
വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.


കടപ്പാട് : ചിത്രം ഗൂഗിള്‍

Saturday, June 11, 2011

weekend ആശംസകള്‍ ...




ഇന്നും നാളെയും ഇവിടെ ചിലവാക്കാം ...

Saturday, June 4, 2011

ഇതും തൊഴിലധിഷ്ടിത വിദ്യാഭ്യാസം



Look at those 2 girls coming back from school. Remark their frail figure and the heavy load on their back. They are only small kids. What can be done to relieve them? Sometimes I see mothers carrying the schoolbags of their kids. But mostly I see small kids like those struggling to go home.
We are then surprised to find out that they suffer from back problems!

Friday, May 27, 2011

മുച്ചിലോട്ടു ഭഗവതി

മുച്ചിലോട്ടു ഭഗവതിയുടെ ഐതീഹ്യം





Wednesday, January 13, 2010

"ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ താളപ്പെരുമഴ"

എന്‍റെ വീടിനു തൊട്ടടുത്തു ഒരു ക്ഷേത്രം ഉണ്ട്, എന്‍റെ ഓര്‍മ്മയില്‍ അവിടെ തെയ്യം ഉണ്ടായിരുന്നില്ല അവിടെ വളരെ പഴക്കം ചെന്ന ക്ഷേത്രം ഈ അടുത്ത കാലം മുതല്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങി. നൂറ്റൊന്നു തെയ്യമാണ്‌ ഉള്ളത്. എല്ലാം കെട്ടിയാടാന്‍ എളുപ്പമല്ലല്ലോ. സ്വര്‍ണ്ണ പ്രശ്നം വച്ചതിനു ശേഷം ഒഴിച്ചുകൂടാന്‍ പറ്റാത്ത തെയ്യങ്ങളെ കെട്ടിയാടി മറ്റുള്ളവയ്ക്ക് അവയുടെ ആരാധനയും കണ്ണൂരില്‍ കാലങ്ങളായി ഉണ്ടാകാറുള്ള ഇത്തരം തെയ്യങ്ങള്‍ക്ക് പെരുംകളിയാട്ടം എന്നാണു പറയാറ് അഞ്ചുനാള്‍ നീണ്ടു രാപ്പകലില്ലാതെ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കും ഈ നാളുകള്‍ ... ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല ട്ടോ ... കുറച്ചു തെയ്യങ്ങളുടെ ഫോട്ടോ താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്. വിഡിയോ കാണേണ്ടത് തന്നെയാ ... മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളത്. എന്‍റെ കാമറയില്‍ എടുത്ത ചെറിയ ക്ലിപ്പിങ്ങ്സ് ചേര്‍ക്കാന്‍ നോക്കാം..



രക്തേശ്വരിയുടെ പുറപ്പാട് ഒന്നു കാണൂ ...

































രക്തേശ്വരി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി,ഗുളികന്‍, ഭഗവതി, പരദേവത,...... അങ്ങിനെപോകുന്നു തെയ്യങ്ങളുടെ ഒരു നിര തന്നെ.


തെയ്യങ്ങളെക്കുറിച്ച്

ഉത്തരകേരളത്തിലെ അനുഷ്ഠാന കലയാണ്‌ തെയ്യം. നൃത്തം ചെയ്യുന്ന ദേവത സങ്കല്പമാണ്‌ തെയ്യങ്ങള്‍. തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനു മുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌.

കണ്ണൂര്‍ ജില്ലയാണ് തെയ്യങ്ങളുടെ ഈറ്റില്ലം എന്ന് പറയപ്പെടുന്നു. ബ്രാഹ്മണര്‍ അധികമായും കാണപ്പെട്ടിരുന്ന അമ്പലങ്ങള്‍ ധാ‍രാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോല്‍പ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തില്‍ കാണുന്ന സാമൂഹിക നിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌.

തെയ്യത്തിന്റെ ചെറിയ രൂപമാണ്‌ വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങള്‍ക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂര്‍‌വ്വം ചില തെയ്യങ്ങള്‍ക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങള്‍ കാണൂ.

തോറ്റവേഷമുള്ള തെയ്യത്തിന്‌ പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന്‌ പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂര്‍ണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്‌. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌.

ഫെബ്രുവരിയിലും അടുത്തുതന്നെ പേരുംകളിയാട്ടമുണ്ട്. പോരുന്നോ ...എല്ലാവര്‍ക്കും സ്വാഗതം