വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല ആ പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.
വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..
പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ ആ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട് ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...
വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.
വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...
ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. ഈ വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...
" അപ്പോഴാണ് പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ് ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.
ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."
അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.
കടപ്പാട് : ചിത്രം ഗൂഗിള്‍
25 comments:
ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്,എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.
പെട്ടെന്നെഴുതി തീർത്ത പോലെ തോന്നി
ഞങ്ങളുടെ അടുത്ത് ഒരു മലയാളം സാറുണ്ടായിരുന്നു.
ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹമ്മ് ഉത്തർക്കടലാസു പരിശോധിക്കുന്ന അവസരം ആണെങ്കിൽ കുറെ എണ്ണം മുന്നിലേക്കു വച്ചു തരും
ശരി ഉത്തരവും മാർക്കിന്റെ അളവുകോലും ഉള്ള കടലാസും തരും
പിന്നെ ഒന്നിച്ചായിരിക്കും കുറെ നേരം പരിശോധന. അങ്ങനെ ഒരിക്കൽ കണ്ട ഒരുത്തരം
"പിന്നെയും -- "എന്നു തുടങ്ങുന്ന ഒരു പാദം കൊടുത്തിട്ട്, അതിലെ പിന്നെയും എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നാണു ചോദ്യം
ശരിക്കും അതൊരു സൂചിത കഥയാണ് പണ്ടുണ്ടായ ആ കഥയാണ് എഴുതേണ്ടത്
ഒരു വിദ്വാന്റെ ഉത്തരം " നമ്മൾ കുട്ടികൾ എന്തെങ്കിലും കുരുത്തക്കേട് ചെയ്താൽ ആദ്യം അങ്ങനെ ചെയ്യരുത് എന്നു പറയും എന്നാൽ വീണ്ടും അതാവർത്തിച്ചാൽ നാം ചോദിക്കും " പിന്നെയും അങ്ങനെ ചെയ്തൊ? " എന്ന്
അതിലെ പോലെ തന്നെയാണ് ഇതിലെയും പിന്നെയും നർത്ഥം
ഏതായാലും ചിരിക്കണം എന്നു തോന്നുമ്പോൾ അദ്ദേഹത്തിനടുത്ത് പോയാൽ മതി
അല്ലാ ,തീരെ അങ്ങോട്ട് ഒതുക്കിയോ?
എനിക്കും അത് തന്നെയാ പറയാനുള്ളത്. പെട്ടെന്ന് പറഞ്ഞു തീര്‍ത്തത് പോലെ.
ഇത്തരം പല വിദ്യകളും കുട്ടികള്‍ അവസാനം പയറ്റ്റുണ്ട്. നമ്മളൊക്കെ മനസ്സില്‍ വിചാരിക്കാത്ത അത്രയും വലുത്. ഈ ഇനത്തില്‍ തന്നെ പെട്ടതാണ് മലയാളം ഹിന്ദിയില്‍ എഴുതുന്നതും മംഗ്ലീഷ് എഴുതുന്നതും ഒക്കെ.
സർവ്വീസിൽ ആയിരിക്കുമ്പോൾ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിക്കാറുള്ളത്, കൂട്ടമായിരുന്ന് പത്താം തരം ഉത്തരക്കടലാസ് നോക്കുമ്പോഴായിരുന്നു. അതായത് ജീവശാസ്ത്രത്തിന്റെ ഉത്തരക്കടലാസ്,,,
ജയിക്കാനുള്ള മാര്‍ക്ക് കിട്ടും .
അതെയെറ്റെ ടീച്ചറിന്റെയും (ഭാര്യ്)പേപ്പറിൽ പലതമാശകലും കണ്ടിരുന്നു. ടീച്ചർ വിശേഷം നന്നായ്.
അതു പിന്നെ മര്യാദയ്ക്ക് ഉത്തരം അറിയില്ലെങ്കില് ഉത്തരക്കടലാസ്സില് എന്താ എഴുതാ.......എനിയ്ക്കും തോന്നീട്ട്ണ്ട് കണക്കു പേപ്പറിന് എന്നെ ജയിപ്പിയ്ക്കണേ എന്നെഴുതി വെയ്ക്കാൻ....
ഇത്തിരി ധിറുതീലെഴുതിയതാ ഈ പോസ്റ്റ് അല്ലേ? ഒന്നും കൂടി ശ്രമിച്ചിരുന്നെങ്കിൽ ഒരുപാട് നന്നായേനേ.....എന്നാലും അഭിനന്ദനങ്ങൾ.
ഇന്‍ഡ്യാഹെറിറ്റേജ്,
പോസ്ടിട്ടു വായിക്കുമ്പോള്‍ എനിക്കും തോന്നി, expresspost പോലെ....
വാക്യത്തില്‍ പ്രയോഗം... ചിലപ്പോള്‍ ഒരുപ്രയോഗായി മാറാറുണ്ട് ...നന്ദി
vettathan,
sry,വായന ബുദ്ധിമുട്ടായി അല്ലേ... ഇനി ശ്രമിക്കാം... നന്ദി
പട്ടേപ്പാടം റാംജി,
മലയാളം ഹിന്ദിയില്‍... ഹിന്ദി മലയാളത്തില്‍ ചിലപ്പോള്‍ പ്രയോഗിക്കാതെ വയ്യ, ...നന്ദി
mini//മിനി,
ജീവശാസ്ത്രാണോ വിഷയം, കുട്ടികളുടെ വിഷമവും മനസ്സിലാക്കണേ ടീച്ചര്‍, അതു വായിച്ചു ആസ്വദിക്കുമ്പോള്‍...
sidheek Thozhiyoor,
ഉറപ്പല്ലേ... ക്ലാസ്സിലെ വിജയശതമാനം കൂടുന്നതും ഇതായിരിക്കും കാരണം
സങ്കൽപ്പങ്ങൾ,
നന്ദി... ഈ വഴി ആദ്യമായിട്ടാ അല്ലേ
Echmukutty,
വേറെ വഴി ഇല്ലാല്ലോ ....അല്ലേ ... നന്ദി
ഇത് പറഞ്ഞപ്പോളാ പ്രോഗ്രസ് കാര്‍ഡു വീട്ടില്‍ കാണിക്കാന്‍ ചെല്ലുന്ന അവസ്ഥ, അന്ന് വീട്ടില്‍ ചെന്നാല്‍ വീട്ടുകാരുമായി അടിപിടി കൂടും ഒന്നുമില്ലെങ്കില്‍ കറിയുടെ കാര്യത്തെ ചൊല്ലി, പിന്നീട് കരയും, അതു കാണുമ്പോള്‍ അമ്മയ്ക്കും വിഷമം വരും, അതു പിന്നെ അങ്ങിനെ ആണല്ലോ... അമ്മയല്ലേ ഒന്നിച്ചുകാണൂ.... അപ്പോഴാണ് പ്രോഗ്രസ്സ് കാര്‍ഡ് അമ്മയെ ഏല്‍പ്പിക്കുക, പിന്നെ ഉറങ്ങേണ്ട താമസം, ഈ സമയം അച്ഛന്റെ കയ്യില്‍ നിന്നും അമ്മ ഒപ്പ് ഇടീപ്പിച്ചിരിക്കും അമ്മ.
ഇത് നമുക്കറിയാവുന്ന മനശാസ്ത്രം....
നന്നായില്ല എന്നഭിപ്രായം പറയുവാന്‍ ഞാനാളല്ല . പക്ഷെ തിരക്ക് പിടിക്കാതെ കുറച്ചുകൂടി ശ്രദ്ധ ചെലുത്തി ഒന്നു കൂടി ചെത്തി മിനുക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നാവുമായിരുന്നു എന്നാണെന്റെ അഭിപ്രായം. ഭാവുകങ്ങള്‍ .
Abdulkader kodungallur,
sry,വായന ബുദ്ധിമുട്ടായി അല്ലേ... ഇനി ശ്രമിക്കാം...
Abdulkader kodungallur,
sry,വായന ബുദ്ധിമുട്ടായി അല്ലേ... ഇനി ശ്രമിക്കാം...
ഹ ഹ ഹ
രസിച്ചു :))
കുറച്ചൂടെ ആകാമായിരുന്നു!
ബ്ലോഗ് ഹെഡ്ഡര്‍ ചിത്രം രസായിട്ട്ണ്ട്!!
എന്തിന്ന് കുട്ടികളെ മാത്രം പരയുന്നു. ഡിപ്പാര്‍മെന്‍റ് ടെസ്റ്റിന്‍റെ ഫിനാന്ഷ്യല്‍ കോഡ് പേപ്പര്‍ എഴുതാന്‍ പുസ്തകം കിട്ടാത്തതിനാല്‍
ചെറുകഥ എഴുതി വെച്ച് ഇറങ്ങി പോന്ന ഒരു എന്‍. ജി. ഓ.വിനെ ഓര്‍മ്മ വന്നു.
വായിച്ചപ്പോള്‍...പഴയ ക്ലാസ്-റൂം ഓര്‍മ്മകളിലെക്കെത്തി...
അതോടൊപ്പം...പഴയ..വാദ്യാര്‍...നിമിഷങ്ങളിലെക്കും...
പക്ഷെ..പെട്ടെന്ന്...അവസാനിപ്പിച്ച പോലെ...തോന്നി...
ആശംസകള്‍...
nostalgic post.
naration is good.But the end portion has no punch.
പണ്ട് ഞ്ങ്ങള്‍ പഠിക്കുമ്പോള്‍ പ്രചാരത്തിലുള്ള ഒരു പാട്ടുണ്ടായിരുന്നു
"പരീച്ചവന്ന് തലക്കു കുത്തി പഠിച്ചതെല്ലാം മറന്നുപോയി, മനക്കുരുന്നില്‍ കനിവുള്ള മാഷെ ജയിക്കുവാന്‍ വേണ്ട മാര്‍ക്കേകീടണേ" ആരെഴുതിയെന്നോ ആരെങ്കിലും പരീക്ഷപ്പേപ്പറില്‍ എഴുതിയോ എന്നോ അറിയില്ല. എന്നാലും രസത്തിന് പാടുമായിരുന്നു. ഇന്നും ചിലപ്പോള്‍ പാടുന്നുണ്ടാവും.
കൂട്ടപ്പൊരിച്ചലില്ലാത്ത വെടിക്കെട്ട് പോലെയായയല്ലോയിത് ഭായ്
നന്നായി സ്കൂള്‍ വിശേഷം. നൊസ്റ്റാള്‍ജിക്. അഭിനന്ദനങ്ങള്‍.
ഒരുകാലത്തെ ഇത്തരത്തിലുള്ള എത്ര വട്ടുകളാണാവോ നമ്മുടെ ബ്ലോഗെഴുത്തുകാരായി ഉള്ളത്. എനിക്കും അതുതന്നെ തോന്നി, അവസാനം ഒന്നുമില്ലാത്ത പോലെ....തുടക്കത്തിൽ എന്തോ ഒരു സംഭവം പറയുമെന്നും........
കുറച്ചു കൂടെ എഴുതായിരുന്നു..ഇത്തരം കാര്യങ്ങള്‍ വായിക്കുമ്പോള്‍ അറിയാതെ നമ്മളാ വിദ്യാലയദിനങ്ങളിലേക്കൊന്നെത്തി നോക്കും ..എങ്കിലും നന്നായി എഴുതി..
നിശാസുരഭി ,
നന്ദി,
keraladasanunni,
നന്ദി,
SAHEER MAJDAL,
നന്ദി, എല്ലാവരും പറഞ്ഞു സോറി
കുമാരന്‍ | kumaaran ,
നന്ദി,
എന്‍.ബി.സുരേഷ് ,
നന്ദി,
പ്രയാണ്‍
നന്ദി,
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം,
വെടിക്കെട്ട് പാതിക്കു വച്ച് മഴവന്നപോലെ അല്ലേ നന്ദി,
(കഴിഞ്ഞ പോസ്റ്റിലെ മറുപടിയില്‍) ഒരിക്കലുമല്ല കേട്ടോ, കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുമ്പോള്‍ വിട്ടുപോയതാണ്, അറിയാതെ പറ്റിപ്പോയതാണ് ക്ഷമിച്ചേക്കൂ... എന്തിനു ഒഴിവാക്കണം, നന്ദി.
എം.അഷ്റഫ്. ,
നന്ദി,
വി.എ || V.A ,
നന്ദി,
നീലക്കുറിഞ്ഞി,
നന്ദി, വീണ്ടും വരിക. എല്ലാവര്‍ക്കും valantines ആശംസകള്‍
ഒന്നും കൂടെ ശ്രദ്ധിച്ചു എഴുതാമായിരുന്നു അടുത്ത പ്രവാശ്യം നന്നാക്കണം കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Post a Comment