
എല്ലാ വർഷവും ഫെബ്രുവരി 14 നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈൻ ദിനം.
ഈ സംഭവവും എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതുമാണ്. സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കും ... ആര്‍ക്കും മറക്കാന്‍ കഴിയില്ല താനും.
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.
വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. ഇതില്‍ അതൃപ്തി തോന്നിയ ചക്രവർത്തി ഒരുപായം കണ്ടുപിടിച്ചു . ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ ഒരു നല്ല മനസ്സിന്നുടമയായിരുന്നു, അയാള്‍ എല്ലാവരോടും സ്നേഹത്തോടുകൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ,
പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ഈ സമയം ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളെകാണുകയും, മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി.
തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അനശ്വര പ്രണയം അല്ലേ....
അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ടമായതും സ്നേഹം തന്നെയല്ലേ...
നമ്മുടെ മഹാകവി ഉള്ളൂര്‍ പാടിയപോലെ പ്രേമമാണഖിലസാരമൂഴിയില്‍.....
നമുക്കും സ്നേഹിക്കാം പരസ്പരം ....
ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും.....
5 comments:
വാലൻന്റൈൻ ദിനാശംസകള്‍....
അപ്പൊ തല വെട്ടപ്പെടാനുള്ളവർക്കു കൊടുക്കാനാണു വാലന്റെ കത്ത് :( ദൈവമെ നല്ല സ്നേഹപ്രകടനം
pilleru chummaa pranayikkatte
എന്തു നല്ല ഒരു ദിവസം അല്ലേ ഈ സ്നേഹദിനം? ഇങ്ങനെയുള്ള ദിനങ്ങൾ കലണ്ടറിൽ നമ്മളേ നോക്കി ചിരിക്കുമ്പോൾ നമ്മളും അറിയാതെ ഉള്ളാലെ ഒന്നു പുഞ്ചിരിക്കില്ലേ?? നമ്മളുടെ മനസ്സും ഹൃദയവും സ്നേഹത്താൽ തലോടുന്നവരേ, ഒരു കള്ളച്ചിരിയോടെയെങ്കിലും ഓർക്കാതിരിക്കാൻ കഴിയുമോ ആർക്കെങ്കിലും? ഒരു നുള്ളു സ്നേഹമെങ്കിലും മനസ്സിനുള്ളിൽ മറ്റൊരുജീവനു വേണ്ടി സൂക്ഷിക്കാത്തവരുണ്ടാകുമോ?
വിശുദ്ധപ്രണയത്തിന്റെ മാറ്റൊലി എല്ലാ ഹൃദയങ്ങളിലുമുണ്ടാകട്ടെ. ‘ഫ്രം അവർ വാലന്റൈൻ....’
Post a Comment