Saturday, September 17, 2011

ഓണ സമ്മാനങ്ങള്‍ നല്‍കി !!!!

ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്ഷം മിസ്റ്റര്‍ ബ്ലോഗറായി ഇടിവെട്ട് ലംബോധാരനും മിസ്സ്‌ ബ്ലോഗിയായി കള്ളിയങ്കാട്ടു ഭാനുവിനെയും തിരഞ്ഞെടുത്തിരിക്കുന്നു അവര്‍ക്ക് സ്വര്‍ണകിരീടവും ഇതിനോട് അനുബന്ധിച്ച് നല്‍കപ്പെട്ടു.

ഇക്കഴിഞ്ഞ തിരുവോണത്തിന്റെ ഭാഗമായി നടന്ന അടിക്കുറിപ്പ് മത്സരത്തില്‍, ലക്ഷക്കണക്കിന്‌ മത്സരാര്‍ത്തികളില്‍ നിന്നും നമ്മുടെ പ്രിയസ്നേഹിത ശ്രീ ക്ക് ഒന്നാം സമ്മാനം ആയിരം പൊന്‍പണവും, പ്രിയ സ്നേഹിതാ സേന സിദ്ദിക്കിനും , രാധേച്ചിക്കുംഒരുനാനോ കാറും നല്‍കി. മൂന്നാം സ്ഥാനക്കാരായ നൂരുപെര്‍ക്ക് താജ്‌ ഹോട്ടലില്‍ ഓണസദ്യയും ഏര്‍പ്പെടുത്തി. ആയിരം പേര്‍ക്ക് ഓണക്കോടിയും നല്‍കി. ഉത്തരങ്ങള്‍ എഴുതാന്‍ ആര്‍ക്കും സമയം കിട്ടിയില്ല .... ഓണത്തിരക്കായിരിക്കും അതിനാല്‍ പങ്കെടുത്തവര്‍ക്ക് വെറും കൈയ്യോടെ പോകേണ്ടിവന്നില്ല .....

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വിധികര്‍ത്താക്കള്‍ അയ താമരാക്ഷന്‍ കുറുപ്പും സംഘവും (ഇദ്ദേഹത്തിനു മൂന്ന് MA) ആണ് ഉള്ളത് . ഊണും ഉറക്കവും ഒഴിഞ്ഞു അഹോരാത്രം പണിപ്പെട്ടു തിരഞ്ഞെടുത്ത ഈ വിജയികള്‍ക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. തിരുവോണ ദിവസവും അവര്‍ വിധി നിര്‍ണയത്തിനു മാറ്റി വച്ച് എന്നുള്ളത് അവരുടെ അര്‍പ്പണ ബോധത്തെ കാണിക്കുന്നു, അതിനു ഞങ്ങള്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു. നന്നേ കഷ്ടപ്പെട്ടു ഈ അഞ്ചു പേരടങ്ങുന്ന സംഘം. ഒരു മണിക്കൂര്‍ മുന്‍പേ തിരിച്ചു പോയതേ ഉള്ളൂ, ഭയങ്കര ക്ഷീണത്തോടെ ആയിരുന്നു അവര്‍ പോയത്.

നട്ടപിരാന്തനും, കൂതറതിരുമേനിക്കും ഈ മഹത്കര്‍മ്മത്തിന് വേണ്ടിയുള്ള അക്ഷീണ പ്രയത്നത്തെ വാനോളം പുകഴ്ത്തുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. ഈ അവസരത്തില്‍ നട്ടപിരാന്തന്‍ പറയുകയുണ്ടായി അടുത്ത ഗ്രാമവാസികള്‍ക്കെല്ലാം ഓണസദ്യ എന്റെ വക കൊടുക്കാം എന്നും പണം എനിക്ക് ‘പുല്ലാണ് ’ എന്നും വേണമെങ്കില്‍ കേരളത്തിലെ എല്ലാവര്ക്കും സദ്യ കൊടുക്കാന്‍ ഞാന്‍ ഒരുക്കമാണെന്നും പറഞ്ഞു എവിടുന്നാണാവോ ഇത്രയും പണം… ആരെയോ വെട്ടിച്ചതുതന്നെ പിന്നല്ലാതെ …

ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കാര്‍ക്കോടകന്റെ ഓട്ടന്തുള്ളല്‍ ഗംഭീരമായിരുന്നെന്നാണ് നടപിരാന്തന്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ മൊട്ടത്തലയും തടവിക്കൊണ്ട് പറഞ്ഞത്, കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതിനാല്‍ ഓട്ടന്‍ തുള്ളലും കഴിഞ്ഞേ വീട്ടിലെക്കുള്ളൂ എന്ന് എപ്പോഴും തിരക്കുകൂട്ടുന്ന പിഷാരടി മാഷും , മാപ്ലയും ഇടയ്ക്കൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നത് , എന്തൊരു അവസ്ഥയാണ്‌ പ്രായത്തെ കുറിച്ചുപോലും ആലോചിക്കുന്നില്ലല്ലോ , എന്തോ അറിയില്ല കഥ പാഞ്ചാലി വസ്ത്രാക്ഷേപം ആയതുകൊണ്ടാണ്‌ എന്ന് തോന്നുന്നു സ്ത്രീകള്‍ കുറവായിരുന്നു . പുരുഷന്മാര്‍ക്കാനെന്കില്‍ നില്‍ക്കാന്‍ പോലും ഇടം കിട്ടിയില്ലെന്നാണ് ഭാരവാഹിയായ പോങ്ങുമ്മൂടന്‍ പറഞ്ഞത്

തിരുമെനിയനെങ്കില്‍ രാത്രി കുറെ വൈകിയാണ് ഇവിടെനിന്നും കൂട്ടും കത്തിച്ചു പോയത് കത്തി തീര്‍ന്നപ്പോള്‍ അവിടെയെങ്ങാനും കിടന്നുകളഞ്ഞോ ആവൊ, ഇല്ലത്തുനിന്നും മൂന്നാലു ദിവസം മുന്‍പ് ഇങ്ങോട്ട് ഇറങ്ങിയതാ … ഇല്ലത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെവന്നു നമ്മുടെ മേല്‍ പൊതുയോഗം കൂടുമോ എന്തോ ഈ പരിപാടിയുടെ ക്ഷീണം ഇതുവരെ വിട്ടുമാറിയിട്ടില്ല ..

മലയാള സിനിമയിലെ കുലസ്ത്രീയായ നമ്മുടെ കതിരൂര്‍ വെള്ളിയമ്മ ഈ വിവരം അറിഞ്ഞപ്പോള്‍ ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയതുപോലെയായിരുന്നു , അവര്‍ ടെലിഫോണിലൂടെ പറയുകയുണ്ടായി ഓസ്കാര്‍ എവിടെ ഈ മഹാത്സംരംഭം എവിടെ കിടക്കുന്നു, ഒരു നിമിഷം എന്നെ സ്വര്ഗ്ഗതിലെക്കാണോ വിളിക്കുന്നത്‌ എന്നുകൂടി ചിന്തിച്ചുപോയി എന്നാണ് പറഞ്ഞത്. എന്ത് ചെയ്യാം രാവിലെ പുറപ്പെടാന്‍ ഉള്ളനേരം വരുവാനുള്ള ബസ്സ്‌ കല്യാണട്രിപ്പിനു പോയതിനാല്‍ വരാന്‍ സാദിച്ചില്ല അടുത്ത ബസ്സ്‌ ഉച്ചക്ക് മൂന്നുമൈക്കെ ഉള്ളൂ എന്നും സങ്കടതോടെയാണ് അവര്‍ ഫോണില്‍ അറിയിച്ചത് ..

എഴുത്തുകാരിയുടെ പ്രസംഗം തകര്പ്പനാനെന്നാണ് എല്ലാവരുടെയും അഭിപ്രായം, ബര്‍ലിത്താരത്തിന് ചെറിയപ്രോഗ്രാം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് സ്ഥലം കാലിയക്കെണ്ടിയും വന്നു ജയന്തിയുടെ കവിതയും നന്നായിരുന്നു … ഒരുദിവസം മുഴുവനും പറഞ്ഞാലും തീരാത്ത അത്ര നല്ല കാര്യങ്ങളായിരുന്നു നടന്നത് ..
ദാ … പോങ്ങുമ്മൂടന്‍ ഒളികണ്ണിട്ടു വിളിക്കുന്നുണ്ട് അയാള്‍ക്ക്‌ ഇത് കഴിഞ്ഞു മറ്റൊരു മീറ്റിങ്ങ് ഉണ്ടെന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു … എന്തായാലും അടുത്തുതന്നെ നിങ്ങളെ വീണ്ടും കാണാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ബ്ലോഗ്‌ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ..

ഇവര്‍ക്കൊക്കെ സമ്മാനം അയച്ചു കൊടുത്തിട്ടുണ്ട്‌, അതൊക്കെ സന്തോഷംനിറഞ്ഞ മനസ്സോടെ സ്വീകരിച്ചു എന്ന് കരുതണമെന്നും വിനീതമായി പറഞ്ഞു കൊണ്ട് ഈ വാക്കുകള്‍ ഉപസംഹരിക്കുന്നു …. എന്ന് നിങ്ങളുടെ സ്വന്തം വട്ടുകെസുകള്‍ …

എല്ലാമാലയാളികള്‍ക്കും സ്നേഹത്തിന്റെയും സമ്പത്ത്‌ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകള്‍ നേരുന്നു ...

6 comments:

പ്രേം I prem said...

ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്ഷം മിസ്റ്റര്‍ ബ്ലോഗറായി ഇടിവെട്ട് ലംബോധാരനും മിസ്സ്‌ ബ്ലോഗിയായി കള്ളിയങ്കാട്ടു ഭാനുവിനെയും തിരഞ്ഞെടുത്തിരിക്കുന്നു

നേന സിദ്ധീഖ് said...

പ്രേമേട്ടാ ..അപ്പൊ ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്‍ എനിക്ക് തന്നെ , സാധനം പാര്‍സല്‍ അയച്ചാല്‍ മതീട്ടോ.

raadha said...

ഇതിപ്പോ ഒന്നാം സമ്മാനം കിട്ടിയ ഞങ്ങളെ കളിയാക്കിയ പോലെ ആയല്ലോ. ആരും ഇല്ലാതിരുന്നത് കൊണ്ട് വന്നവര്‍ക്ക് സമ്മാനം എന്ന്. അതേയ്, അനിയാ, എനിക്ക് കിട്ടിയ കാര്‍ മോള്‍ കളിയ്ക്കാന്‍ എടുത്തപ്പം കീ കൊടുത്തിട്ട് ഓടുന്നു പോലും ഇല്ല. !! പിന്നെ അവള്‍ അത് ചാക്ക് നൂല്‍ കൊണ്ട് കെട്ടി വലിച്ചു നടക്കുന്നുണ്ട്.

Echmukutty said...

ഇതൊക്കെ ഏതു നാട്ടിലാണുണ്ടായത്? നേരത്തെ അറിഞ്ഞില്ലല്ലോ.
സമ്മാനം കിട്ടിയവർക്കും കൊടുത്തവർക്കും കിട്ടാത്തവർക്കും കൊടുക്കാത്തവർക്കും എല്ലാം ആശംസകൾ...

പ്രേം I prem said...

നേനക്കുട്ടി... പാര്‍സല്‍ വരുന്നുണ്ട് കേട്ടോ ... ഷിപ്പിലൂടെയാണ് അയച്ചിരിക്കുന്നത് ... കാലിഫോര്‍ണിയയിലേക്ക് രണ്ടുമൂന് കാര്‍ ഇതിന്‍റെ ഒന്നിച്ചു അയച്ചിട്ടുണ്ട് ... രണ്ടുമൂന് ദിവസത്തിനകം കൊച്ചിയിലെത്തും എത്തിയാല്‍ നേനക്കുട്ടിയെ അറിയിക്കും ... സന്തോഷായല്ലോ... കിട്ടിയാല്‍ അറിയിക്കാന്‍ മറക്കരുതേ....ഓണാശംസകള്‍ !!!

പ്രേം I prem said...

രാധ മാഡം : ഡ്രൈവിംഗ് പഠിച്ചിരുന്നെങ്കില്‍ കാറുകൊണ്ട് ഉപകാരം ഉണ്ടാകുമായിരുന്നില്ലേ ... ഇത്ര നല്ല കാര്‍ ചാക്ക് നൂല് കൊണ്ട് വലിച്ചു നടക്കേ... എന്തായാലും പാര്‍സല്‍ കിട്ടിയല്ലോ സന്തോഷം ... ഓണാശംസകള്‍ !!!