Monday, October 10, 2011

അമ്പലപ്പറമ്പിലെ ഒച്ചപ്പാടിനിടയില്‍.. ആട്ടക്കഥ ഒന്നാം ദിവസം


ഈ സംഭവത്തിനു മുന്‍പേ പഴയ ഒരു സംഭവം ഓര്‍മ്മിപ്പിക്കാം... മുന്‍പൊരു പോസ്റ്റ്‌ ഇട്ടിരുന്നു സൈക്കിള്‍പ്പാടുകള്‍ നിങ്ങള്‍ കണ്ടു കാണണം, ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ദിക്കണേ...അതില്‍ ഞാന്‍ സൈക്കിളില്‍ നിന്നു വീഴുമ്പോള്‍ ജാനാലില്‍ കൂടി കണ്ടു ചിരിച്ച സുഹൃത്തിനെ ഇതിനിടെ കണ്ടിരുന്നു. അവള്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്നു. ഓണത്തിന് നാട്ടില്‍ വന്നതായിരുന്നു കുറെ കാലത്തിനു ശേഷം കണ്ടപ്പോള്‍ കുശലങ്ങളും ഉണ്ടായിരുന്നു പറയുവാന്‍... ഒടുവില്‍ അവള്‍ പറഞ്ഞു ..

ഡോ... ഞാന്‍ ബ്ലോഗ്‌ കാണാറുണ്ട്‌ കേട്ടോ ... സൈക്കിളില്‍ നിന്നു വീണ സംഭവം പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചു, അതിനു സൈക്കിളില്‍ നിന്നു വീണ ലോകത്തിലെ ആദ്യത്തെ ആളൊന്നുമാല്ലല്ലോ ഞാന്‍ ഇത് കേട്ടപ്പോള്‍ പിന്നെയും ചിരിച്ചു പിന്നീടവള്‍ പറഞ്ഞു ... ബ്ലോഗ്‌ വായിച്ചു കേട്ടോ ... അതിനവള്‍ കമന്റ് ഒന്നും ഇട്ടില്ല , അവളുടെ ബ്ലോഗിന്‍റെ പേരും പറഞ്ഞില്ല. എല്ലാ വട്ടുകളും കാണാറുണ്ട്‌, ഒരു വട്ടുകേസ് തന്നെ പണ്ടത്തെ പോലെ എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു... ഞാന്‍ അവളുടെ പേര് പറഞ്ഞില്ലല്ലോ.. ദര്‍ശന

അപ്പോഴാണ്‌ ദര്‍ശന ഈ ഒരു കാര്യം ഓര്‍മയില്‍പ്പെടുത്തിയത്. ദര്‍ശനയുടെ വീട്ടിനടുത്ത്‌ ഒരു അമ്പലം ഉണ്ട് എല്ലാവര്‍ഷവും പൂരമഹോത്സവവും അവിടെ നടക്കാറുണ്ട്‌, കുട്ടിക്കാലത്ത് ആനയെ കാണാന്‍ നേരത്തെ ചെല്ലും ... അപ്പോള്‍ ഞാന്‍ താമസിക്കുന്നത് ഒരു നാലുകെട്ടിലാണ് അച്ഛാച്ചനും നമ്മുടെ കുടുംബവും, അച്ഛാച്ചന്‍റെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഒരേ വീട്ടില്‍ വീട്ടില്‍ വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ ഒരു ഉത്സവം തന്നെയാണ് , എന്‍റെ പ്രായത്തിലുള്ള മൂന്ന് പേരുണ്ട്. എല്ലാവരും കുരുത്തക്കേടില്‍ ഒന്നാമതും,

നാലുപേരും കൂടി അമ്പലത്തില്‍ പോകുന്ന വഴിയില്‍ നല്ല മാമ്പഴം പഴുത്തു നല്‍ക്കുന്നുണ്ടായിരുന്നു അതിനു കീഴെ ഇലക്ട്രിക് ലൈന്‍ ഉണ്ടായിരുന്നു അപ്പോള്‍ അതാര് ശ്രദ്ദിക്കാന്‍. ഒരു വടിയെടുത് മാങ്ങയെ ലക്‌ഷ്യം വച്ച് ഒരേറു കൊടുത്തു. ആ വടി ലൈനില്‍ തട്ടി ഒരുസ്പാര്‍ക്ളിങ്ങോടെ മുറിഞ്ഞു വീണു. ദര്‍ശന യുടെ വീടിനു മുന്നിലാണ് താനും അവളുടെ അച്ഛന്‍ ഇത് കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, നമ്മള്‍ അവിടം വിട്ടു ഓടി അമ്പലത്തില്‍ കയറി, നമ്മളൊന്നും അറിഞ്ഞില്ല "രാമനാരായണാ" എന്ന മട്ടില്‍.. അമ്പലത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി നിന്നു. തൊട്ടു പിറകെ അച്ഛന്‍ ഉണ്ടായിരുന്നത് കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ആ വഴിക്ക് ചെല്ലില്ലല്ലോ...

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ഒച്ചപ്പാടുകള്‍ കൂടിവന്നു നോക്കിയപ്പോള്‍ ദര്‍ശന യുടെ അച്ഛന്‍ എല്ലാ കാരങ്ങളും അച്ഛനോട് പറയുന്നു. ആള്‍ക്കാര്‍ ഒന്നിച്ചു കൂടി നമ്മളുടെ അടുത്തേക്ക് മെല്ലെ വരുന്നു.. പിന്നെ എന്ത് നടന്നെന്നു പറയേണ്ടല്ലോ... അവരുടെ ഇടയില്‍ നിന്നും എങ്ങിനെയോ ഓടി വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നു അല്ല ഉറക്കം നടിച്ചു കിടന്നു എന്ന് പറയുന്നതാകും നല്ലത്. അച്ഛാച്ചന്‍ ഇതറിഞ്ഞാല്‍ പിന്നെ കാര്യം പറയേണ്ട. അടി ഉറപ്പാ .... ഉറങ്ങിയാല്‍ ഉപദ്രവിക്കില്ലല്ലോ... അതുമല്ല രാവിലെയാകുംബോഴേക്കും കുറച്ചു തണുക്കും. ഭാഗ്യത്തിന് കൂടുതലൊന്നും ഒന്നും സംഭവിച്ചില്ല . കാരണം അച്ഛാച്ചന്‍ ആരെയോ കാണുവാന്‍ രാവിലെ പോയിരുന്നു.

അന്നൊക്കെ സന്ധ്യക്ക്‌ എല്ലാവരും ചേര്‍ന്ന് രാമനാമം ജപിക്കുക പതിവാണ്, നക്ഷത്രങ്ങളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും മറ്റും അതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അച്ഛാച്ചന്‍റെ വടിയുടെ ചൂടറിയും നാട്ടില്‍ "ചെല്ലിക്കൂട്ടല്‍ " എന്ന് പറയും. ഈ പരിപാടി കഴിഞ്ഞാല്‍ മനസ്സിന് ഒരു സമാധാനമാണ്. ആരും ഇല്ലാത്തപ്പോള്‍ ഇടയ്ക്കു സിനിമാകഥയും പറയും കേട്ടോ ....

ഇപ്പോള്‍ കുട്ടികള്‍ സന്ധ്യക്ക്‌ ഈ പരിപാടി ഉണ്ടോ ? അവര്‍ക്കെവിടെ സമയം അന്നത്തെ അഞ്ചാം ക്ലാസ്സുകാരന്‍റെ പുസ്തകമാണ് ഇന്നത്തെ ഒന്നാം ക്ലാസ്സുകാരന്‍റെതും , വേഗതയേറിയ ജീവിതമാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിതം 3G ആയില്ലേ ... ഇപ്പോഴും ആ പഴയ ഓര്‍മ്മകള്‍ ഇടയ്ക്കൊക്കെ നമ്മള്‍ കാണുമ്പോള്‍ പറയാറുണ്ട്‌ ചിരിക്കാറുണ്ട് ... മറക്കാന്‍ പറ്റാത്ത സുന്ദരമായ അനുഭവങ്ങള്‍ ....

ദര്‍ശനയോടു യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കല്‍ കൂടി ചോദിച്ചു ബ്ലോഗിന്‍റെ പേരെന്താ ... മറുപടിയായി അടുത്തു തന്നെ അറിയാം എന്ന് പറഞ്ഞു പിരിഞ്ഞു. അന്ന് തന്നെ അവള്‍ ബാംഗളൂര്‍ക്ക് യാത്ര തിരിച്ചു.

17 comments:

പ്രേം I prem said...

മറക്കാന്‍ പറ്റാത്ത സുന്ദരമായ അനുഭവങ്ങള്‍ ....

പ്രയാണ്‍ said...

നിഷ്ക്കളങ്കമായ എഴുത്ത്.........

Unknown said...

ബ്ലോഗിന്‍റെ പേരെന്താ ??

സബിതാബാല said...
This comment has been removed by the author.
സബിതാബാല said...

നാമം ജപിക്കാനിരിക്കുമ്പോള്‍ കൊതുക് കടിക്കില്ലാരുന്നോ? അപ്പോള്‍ അതിനെ തല്ലികൊല്ലുന്നതായിരുന്നു ഏറ്റവും രസമുള്ള ഓര്‍മ്മ... പിന്നെ ചുരുള് ചുരുളായി ചന്ദന തിരിയുടെ പുക പോകുന്നതും നോക്കി ഇരിക്കുമ്പോള്‍ ചിലപ്പോള്‍ വരികള്‍ മറന്നു പോകാരുണ്ടായിരുന്നില്ലേ?

Typist | എഴുത്തുകാരി said...

ചെറുപ്പത്തിലേ ഉണ്ടായിരുന്നു അത്യാവശ്യം അഭ്യാസങ്ങളൊക്കെ അല്ലേ? :)

കഴിഞ്ഞ പോസ്റ്റിൽ വച്ചിരുന്ന പിറന്നാൾ മധുരം ഞാനെടുത്തൂട്ടോ. ആശംസകൾ.

പ്രേം I prem said...

പ്രയാണ്‍ : നന്ദി
mydreams : കാത്തിരിക്കുന്നു ഞാനും
സബിതാബാല : നാമം ചോല്ലുന്നിടെ പേടികൊണ്ടു വിളക്കുപോലും കാണാറില്ല
എഴുത്തുകാരി : അഭ്യാസം അന്നും ഇന്നും ഉണ്ട് .... പിറന്നാളില്‍ പങ്കു ചേര്‍ന്നതില്‍ അതിയായ സന്തോഷം.

Satheesan OP said...

ഇഷ്ടായി ..

ശ്രീ said...

പണ്ട് സന്ധ്യയ്ക്ക് നാമം ജപിയ്ക്കാറുള്ളതെല്ലാം ഓര്‍ത്തു.

പോസ്റ്റ് നന്നായി മാഷേ

mini//മിനി said...

നന്നായിരിക്കുന്നു.

Akbar said...

ബ്ലോഗിന്‍റെ പേരെന്താ ...

Fousia R said...

എന്നിട്ട് അന്ന് കരന്റ് പോയ്യോ

Vp Ahmed said...

അനുഭവങ്ങള്‍..........................

animeshxavier said...

എഴുതിക്കൊണ്ടിരിക്കൂ... നന്മയുണ്ടാകട്ടെ.

പ്രേം I prem said...

സതീശന്‍ : ഇഷ്ടായത്തിലും ഈ വഴി വന്നതിലും വളരെ സന്തോഷം
ശ്രീ : എവിടെയാ മാഷേ, സുഖല്ലേ ... നാമം ജപിയ്ക്കാറുള്ളതെല്ലാം ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ സന്തോഷം.
മിനി : വളരെ സന്തോഷം, ഇനിയും വരണം ഈ വട്ടുകഥകള്‍ കേള്‍ക്കാന്‍
അക്ബര്‍ : ഞാന്‍ പറയാം, ഞാനും കാത്തിരിക്കുന്നു
ഫൌസിയാ : കരണ്ട് പോയെന്നോ ... പിന്നെ എങ്ങിനെ പോകാണ്ടിരിക്കും
വി പി അഹമ്മദ് : വളരെ സന്തോഷം
അനിമീഷ് : സന്തോഷം

വീകെ said...

ആട്ടക്കഥ ഒന്നാം ദിവസം കുഴപ്പമില്ല. കണ്ടിരിക്കാം..

ആശംസകൾ...

Nena Sidheek said...

ഇത് കണ്ടോടം മുതല്‍ ആനപ്പുറത്ത്‌ ഒന്ന്കേറാന്‍ പൂതി.