ഒന്‍പതു മാസം ഒന്‍പതു ദിവസം
ഒന്‍പതു നാഴിക ഒന്‍പതു വിനാഴിക
ഗര്‍ഭത്തില്‍ പേറിവന്ന അരുമ സന്താനം
പതിനെട്ടു കഴിഞ്ഞാല്‍ പതറാതെ പറയുന്നു
മൈന്‍ഡ് യുവര്‍ ഒവ്ണ് ബിസിനസ്സ് !
ഇന്റര്‍നെറ്റിന്റെ വാതായനത്തിലൂടെ വിരല്‍ത്തുമ്പില്‍
വിദ്യകാട്ടി വരുതിയിലാക്കിയ ഇണയുമൊത്തു
അനാശാസ്യ മാര്‍ഗ്ഗത്തിലേക്കു നീങ്ങുമ്പോള്‍
നൊന്തുപെറ്റ അമ്മയും അവള് കാട്ടിക്കൊടുത്ത അച്ഛനും
എന്താണിതെന്നു ചോദിക്കെ
മൈന്‍ഡ് യുവര്‍ ഒവ്ണ് ബിസിനസ്സ് !
ഓമനപുത്രന്‍ മയക്കുമരുന്നു വ്യാപാരത്തില്‍ ബന്ധനസ്ഥനായി
കാരാഗൃഹത്തില്‍ക്കഴിയുമ്പോള്‍ കാണുവാനെത്തുന്ന
മാതാപിതാക്കളോട് അലറുമോ
മൈന്‍ഡ് യുവര്‍ ഒവ്ണ് ബിസിനസ്സ് !
പുന്നാരമകള്‍ അവിഹിത ഗര്‍ഭിണി
പ്രസവിക്കെ അച്ഛനേതെന്നുകാട്ടാന്‍ അമ്മക്കു കഴിഞ്ഞു
അവള്‍ക്കോ ജനയിതാക്കളോട് അലറുമോ
മൈന്‍ഡ് യുവര്‍ ഒവ്ണ് ബിസിനസ്സ് !
Subscribe to:
Post Comments (Atom)
7 comments:
കൊള്ളാം
മൈന്‍ഡ് യുവര്‍ ഒവ്ണ് ബിസിനസ്സ് !
കൊള്ളാം
മൈന്‍ഡ് യുവര്‍ ഒവ്ണ് ബിസിനസ്സ് !
വീണ്ടും പ്രതീക്ഷിക്കുന്നു
കുറെ തലമുറകള്‍
മക്കളൂടേയും മരുമക്കളൂടെയും
ചെറുമക്കളൂടേയും
ചെയ്തികള്‍ എന്തായിരിക്കണം.
അവരുടെ നില്‍പ്പ് നടപ്പ് നോട്ടം
ചോദ്യം ഉത്തരം എങ്ങനെയാവണെന്ന്
മുന്നെ കൂട്ടി നിശ്ചയിച്ച്
ചട്ടകൂട്ടിലിട്ടു വളര്‍ത്തി
ചിന്തയും ചിത്തവും
അടിയറവച്ച എത്രയോ
തലമുറകള്‍ ....
പിന്നെ ആര്‍ക്കോ
ഒരു ബോധമുതിച്ചു
മക്കള്‍ക്കും വ്യക്തിത്വമുണ്ട്
അവരുടെ ചിന്തയില്‍
ബോധത്തില്‍ ശരിയുണ്ട്
അത് പ്രാവര്‍ത്തികമാക്കി
ലേശം കൂടി പോയി
അതിന്റെ ബാക്കി
മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനെസ്സ്!!
കൊള്ളാം നല്ല നിരീക്ഷണം
കൊള്ളാമല്ലോ ചിന്തകള്‍!
മാണിക്യം പറഞ്ഞതുപോലെ, ഇപ്പോഴത്തെ പിള്ളേരൊക്കെ അങ്ങിനെയല്ലേ
അഞ്ചു വയസ്സുള്ള കുട്ടി മുപ്പതു വയസ്സുകാരനോട് " ഇങ്ങനെ നടന്നാ മതിയോ കെട്ടാനൊന്നും നോക്കുന്നില്ലേ " എന്ന് പറയുന്ന കാലല്ലേ , ഇതിനപ്പുറവും സംഭാവിചൂടയ്ക ഇല്ലല്ലോ
എഴുത്തുകാരിയോടും,കൃഷ്ണ ഭദ്രക്കും, ഹരൂനിനും നന്ദിയുണ്ട് ,
എങ്ങിനെ ചിന്തിക്കാതിരിക്കും എഴുത്തുകാരി ചേച്ചി ...
സംഗതി കൊള്ളാം
Post a Comment