എന്റെ വീടിനു തൊട്ടടുത്തു ഒരു ക്ഷേത്രം ഉണ്ട്, എന്റെ ഓര്‍മ്മയില്‍ അവിടെ തെയ്യം ഉണ്ടായിരുന്നില്ല അവിടെ വളരെ പഴക്കം ചെന്ന ക്ഷേത്രം ഈ അടുത്ത കാലം മുതല്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങി. നൂറ്റൊന്നു തെയ്യമാണ് ഉള്ളത്. എല്ലാം കെട്ടിയാടാന്‍ എളുപ്പമല്ലല്ലോ. സ്വര്‍ണ്ണ പ്രശ്നം വച്ചതിനു ശേഷം ഒഴിച്ചുകൂടാന്‍ പറ്റാത്ത തെയ്യങ്ങളെ കെട്ടിയാടി മറ്റുള്ളവയ്ക്ക് അവയുടെ ആരാധനയും കണ്ണൂരില്‍ കാലങ്ങളായി ഉണ്ടാകാറുള്ള ഇത്തരം തെയ്യങ്ങള്‍ക്ക് പെരുംകളിയാട്ടം എന്നാണു പറയാറ് അഞ്ചുനാള്‍ നീണ്ടു രാപ്പകലില്ലാതെ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കും ഈ നാളുകള്‍ ... ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല ട്ടോ ... കുറച്ചു തെയ്യങ്ങളുടെ ഫോട്ടോ താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്. വിഡിയോ കാണേണ്ടത് തന്നെയാ ... മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളത്. എന്റെ കാമറയില്‍ എടുത്ത ചെറിയ ക്ലിപ്പിങ്ങ്സ് ചേര്‍ക്കാന്‍ നോക്കാം..
രക്തേശ്വരിയുടെ പുറപ്പാട് ഒന്നു കാണൂ ...
രക്തേശ്വരി, ഭൈരവന്, കുട്ടിച്ചാത്തന്, വിഷ്ണുമൂര്‍ത്തി,ഗുളികന്, ഭഗവതി, പരദേവത,...... അങ്ങിനെപോകുന്നു തെയ്യങ്ങളുടെ ഒരു നിര തന്നെ.
തെയ്യങ്ങളെക്കുറിച്ച്
ഉത്തരകേരളത്തിലെ അനുഷ്ഠാന കലയാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവത സങ്കല്പമാണ് തെയ്യങ്ങള്‍. തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. തെയ്യത്തിനു മുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്.
കണ്ണൂര്‍ ജില്ലയാണ് തെയ്യങ്ങളുടെ ഈറ്റില്ലം എന്ന് പറയപ്പെടുന്നു. ബ്രാഹ്മണര്‍ അധികമായും കാണപ്പെട്ടിരുന്ന അമ്പലങ്ങള്‍ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോല്‍പ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തില്‍ കാണുന്ന സാമൂഹിക നിഷ്പക്ഷതയ്ക്ക് ഉത്തമോദാഹരണമാണ്.
തെയ്യത്തിന്റെ ചെറിയ രൂപമാണ് വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങള്‍ക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂര്‍വ്വം ചില തെയ്യങ്ങള്‍ക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങള്‍ കാണൂ.
തോറ്റവേഷമുള്ള തെയ്യത്തിന് പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന് പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്. വെള്ളാട്ടത്തിന് തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ് തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂര്‍ണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്.
ഫെബ്രുവരിയിലും അടുത്തുതന്നെ പേരുംകളിയാട്ടമുണ്ട്. പോരുന്നോ ...എല്ലാവര്ക്കും സ്വാഗതം
Wednesday, January 13, 2010
"ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ താളപ്പെരുമഴ"
Subscribe to:
Post Comments (Atom)
8 comments:
ദൈവീകനടനചാരുത പെരുംകളിയാട്ടത്തിലൂടെ...
നന്ദി... തെയ്യത്തെ പറ്റി ഒരു ചെറു കുറിപ്പ് തന്നതിന്... നല്ല ചിത്രങ്ങള്‍...
തെയ്യ വിശേഷങ്ങള്‍ പങ്കു വച്ചതിനു നന്ദി മാഷേ
തെയ്യങ്ങളേപ്പറ്റിയൊക്കെ പറഞ്ഞുതന്നതിനു നന്ദി. സിനിമയിലും ടിവിയിലുമല്ലാതെ ഞാനിതുവരെ കണ്ടിട്ടില്ല തെയ്യം.
നന്നായി, ഈ കുറിപ്പും ചിത്രങ്ങളും. കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നു
നന്നായിട്ടുണ്ട് പ്രേം ചിത്രങ്ങളും കുറിപ്പും ...
പണ്ടെന്നോ ക്ലിന്റ് എന്ന കുട്ടിയുടെ അമ്മയുടെം അച്ഛന്റേം ഓര്‍മ്മകുറിപ്പുകള്‍ വായിച്ചു വനിതയില്‍ ...
തെയ്യത്തിന്റെ പടം വരച്ചു പൂര്തികരിച്ചത്രേ അവന് .... അങ്ങിനെ ചെയ്താല്‍ മരിക്കും എന്നാരോ പറഞ്ഞൂന്നു ...
നിങ്ങള്ടെ നാട്ടില്‍ തെയ്യം ഉണ്ടല്ലോ ( ഒറിജിനല്‍ ) .... ഇങ്ങനെ വല്ലതും കേട്ടിട്ടുണ്ടോ ?
ഡോക്ടര്‍
ശ്രീ
എഴുത്തുകാരി
നേരിട്ട് കാണാന്‍ വന്നൂടെ
ബിന്ദു
ചേച്ചിപ്പെണ്ണ്
അങ്ങിനെ ഞാന്‍ കേട്ടില്ല കേട്ടോ ഓരോ ആള്‍ക്കാരുടെ വിശ്വാസമായിരിക്കും
തെയ്യം കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
വടക്കന്‍ കേരളത്തിന്റെ സ്വത്തായ തെയ്യത്തിനെ പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു. ഇവിടെ പങ്കു വെച്ചതിനു നന്ദി.
Post a Comment