Saturday, September 3, 2011

തിരുവോണ മത്സരം .....ഓണം ബംബര്‍ !! ഓണക്കോടി ഫ്രീ!!

ഓണം വരവായി !!! ഒപ്പം ഓണ സമ്മാനങ്ങളും വരവായി !!!

ഇന്ന് വിശാഖം .... ആറാം നാള്‍ തിരുവോണം ....

കഴിഞ്ഞ വര്‍ഷം വളരെ ഗംഭീരമായി മത്സരം സംഘടിപ്പിച്ചു ...
വളരെയേറെ
സുഹൃത്തുക്കള്‍ പങ്കെടുത്തു വിജയിപ്പിച്ചു. സന്തോഷം...
എന്നാല്‍ വര്‍ഷം സമ്മാനങ്ങളും... കൂടാതെ ....
എന്തിനാ
പറയുന്നേ കണ്ടറിയാലോ അല്ലേ ......

പത്തു ചിത്രങ്ങള്‍ക്കും
നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...













ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു ബെന്‍സ്‌ കാര്‍ ...
( ഏകദേശം അഞ്ഞൂറ് പവന്‍)

സ്ത്രീയാണെങ്കില്‍ ‘മിസ് യുനിവേര്സ് ’ ആയി പ്രഖ്യാപിക്കും,
പുരുഷനെങ്കില്‍ അടുത്ത അവരവരുടെ നാട്ടിലെ പഞ്ചായത്ത്‌ പ്രസിഡണ്ടും...

രണ്ടാം സമ്മാനം ഒരു സ്വര്‍ണ കിരീടം (ആയിരം പവന്‍ കാണും) ,
സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു നാനോ കാറും !

മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )

ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ... ചതയത്തിനു സമ്മാനം പ്രഖ്യാപിക്കും തീര്‍ച്ച .
....ഒരുവട്ടം ...രണ്ടുവട്ടം ..... മൂന്നുവട്ടം ...

എല്ലാവര്‍ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ ....

വിശദമായി ആശംസകളുമായി നമുക്ക് കാണാം. ... സമ്മാനങ്ങളും .....
.......................................................................................................

ഇത്തവണത്തെ ഓണക്കോടി ഫ്രീ ആയി തയ്ക്കാന്‍ പഠിപ്പിക്കുന്നു






ആവശ്യമുള്ള സാധനങ്ങള്‍
നീളമുള്ള കോട്ടന്‍ തുണി - (50% പോളിയസ്റെര്‍ ആയാലും മതി), കളര്‍ നിങ്ങളുടെ അഭിരുചിപോലെ
നൂല്‍ - സെലക്ട്‌ ചെയ്ത തുണിയുടെ നിറമുള്ളത് (100% കളര്‍ മാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

എടുക്കേണ്ട അളവുകള്‍
അരവണ്ണം, ഇടുപ്പുവണ്ണം, അരമുതല്‍ പാദം വരെയുള്ള നീളം

തയ്ക്കുന്നവിധം
നിങ്ങള്‍ വാങ്ങിച്ച തുണി (അരവണ്ണം 20 -30 ഇഞ്ചു ഉള്ളവര്‍ക്ക് 2 മീറ്റര്‍, 30 - 60 വരെ
ഉള്ളവര്‍ക്കു 4 മീറ്റര്‍) തറയിലോ, മേശയുടെ മുകളിലോ നിവര്‍ത്തി വിരിച്ച ശേഷം, തെക്കു പടിഞ്ഞാറു കോണില്‍ നിന്നും ട്രയാങ്കിള്‍ ഷേപ്പില്‍ മുറിച്ചെടുക്കുക (pic 1- കാണുന്നപോലെ) ഇതിന്റെ ഇരു ഭാഗങ്ങളിലും എമ്ബ്രോയിടരി ചെയ്യാന്‍ സാധിക്കുമെന്കില്‍ വളരെ നല്ലത് കൂടുതല്‍ ഭംഗിയാക്കാം. അതിനുശേഷം 10 ഇഞ്ചു വീതിയും അരമീറ്റര്‍ നീളത്തില്‍ തുണി മുറിച്ചെടുത്ത് (pic 2- കാണുന്നപോലെ) തയ്ച്ചു പിടിപ്പിക്കുക ബാക്കി വരുന്ന തുണിയുടെ അരികില്‍ നിന്നും ഒരു ഇഞ്ചു വീതിയില്‍ അവരവര്‍ക്കു വേണ്ടുന്ന നീളത്തില്‍ വെട്ടിയെടുത്ത ശേഷം മടക്കിതയ്ക്കുക (നാട എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്) ഈ നാട നേര്‍പ്പകുതിക്ക് (pic 2) വച്ചു തയ്ക്കുക, തയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണം നാടയുടെ വീതി ഒരു സെന്റീമീറ്റര്‍ കൂടാന്‍ പാടില്ല. ഇത്രയും ആയാല്‍ നിങ്ങളുടെ മുന്നില്‍ ഒരു മനോഹര ഓണക്കോടി റെഡി.




ഇതിന്റെ ഗുണങ്ങള്‍
ഏതു കാലാവസ്ഥയിലും, ഏതു പ്രായക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത, കൂടാതെ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്, കൂടാതെ കളരി അഭ്യാസികള്‍ക്കു ഇതൊരു വരധാനമാണ്.
(ദിനംപ്രതി മാറിവരുന്ന പുതുപുത്തന്‍ പരിഷ്കാരങ്ങളുടെ ഇടയില്‍പെട്ട് പഴയ തലമുറകളില്‍ തിളങ്ങി നിന്ന ഈ രൂപം നാമാവശേഷമായി മാരിക്കൊണ്ടിരിക്കയാണ് ഇങ്ങിനെ പോയാല്‍ വരും തലമുറക്കാര്‍ ചിത്രം കണ്ടു ത്രിപ്തിപ്പെടെണ്ടിവരും)

6 comments:

പ്രേം I prem said...

സ്വാഗതം...
ഓണ മത്സരത്തിലേക്കു...
നിങ്ങളുടെ മനോഹരങ്ങളായ വാക്കുകള്‍ക്ക് ...

ബഷീർ said...

:) Tracking

raadha said...

gr8 ideas !!
onashamsakal..!!

ശ്രീ said...

ഹ ഹ കൊള്ളാലോ :)

എന്തായാലും ഓണാശംസകള്‍

Nena Sidheek said...

ഇനിയിപ്പോ നേരമില്ലല്ലോ മാത്രോമാല്ല,നമ്മളെ സംബന്ധിച്ച് മിസ്‌ യുനിവേര്സ് പോരാ ,കൂടിയ വല്ലതും ഇനിയുണ്ടോ ?

പ്രേം I prem said...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : :-)
raadha: അല്ല ... ഓണത്തിനും തിരക്കാണോ മാഡം
ശ്രീ : നന്ദി ... ഒനൊക്കെ എങ്ങിനെയാ തകര്‍ത്തോ.. ഒന്നും അറീന്നില്ലാ ട്ടോ...
നേന സിദ്ധീഖ്: പള്ളിക്കൂടം തുറന്നല്ലോ അല്ലേ ...ഭാരത രത്നം വേണോ നെനക്ക് ....
എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു ...