Monday, September 26, 2011

വട്ടുകേസുകളുടെ രണ്ടാം പിറന്നാളും ...ഐഡിയ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ സിക്സും

വട്ടുകേസുകളുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്തില്‍ സുഹൃത്തുക്കളായ എല്ലാ ബ്ലോഗുസഹോദരന്‍മാര്‍ക്കും സഹോദരികള്‍ക്കും നന്ദി പറയുന്നു .. നിങ്ങളുടെ വിലയേറിയ വാക്കുകള്‍ കേട്ടുകൊണ്ടാണ് ഇതുവരെ എത്തിയതും തുടര്‍ന്നു മുന്നോട്ടുള്ള പ്രയാണം തുടരുന്നതും...ഇനിയും ഇതുപോലെ തുടര്‍ന്നു കാണുമെന്നും അറിയാം..
വേറെ എന്താ ...എല്ലാവര്‍ക്കും ഓരോ മുത്തുഗവു ...


ഇതില്‍ നിന്നും ഓരോ സ്വീറ്റ് വീതം എടുത്തോളൂ ....

എന്നാല്‍ പിന്നെ ...
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കൂടി ചേര്‍ത്ത് ഒരു പോസ്ടാക്കാം എന്ന് കരുതി, മിനിഞ്ഞാന്ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അഞ്ചു കഴിഞ്ഞു . ആറിലേക്ക് കടന്നു. ചെന്നയില്‍ നിന്നും എത്തിയ കല്‍പ്പന രാഘവേന്ദ്ര ഒരുകോടിയുടെ ഫ്ലാറ്റ് നേടി . മൃദുല രണ്ടാം സ്ഥാനവും നേടി.

ഷഡ്ജം
ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേസംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേശരത് സീസണ്‍ സിക്സില്‍ ഇല്ലല്ലോ ... പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണല്ലോ പകരം വന്നിരിക്കുന്നത്. കൂടെ ഗാനഗന്ധര്‍വന്‍ യേശുദാസും ചിത്രയും ഹരിഹരനും... ഫൈനല്‍ വളരെ ഗംഭീരമായിരുന്നു.

വിധികര്‍ത്താക്കളുടെ
തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നുകഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെകിടിലന്‍ വിസ്താരം

ഒരു
റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോതകര്‍ത്തു കളയുമല്ലോ..

കാലംകഴിയുംതോറും
എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയല്‍ അല്ലേ

എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്‌, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്‍മാര്‍ ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം

8 comments:

ബൈജു സുല്‍ത്താന്‍ said...

കലാകാരന്മാർ പിറക്കട്ടേ..കല വളരട്ടേ..
ഒപ്പം പിറന്നാൾ ആശംസകളും..മിഠായി കിട്ടി. പായസം കൂടി ഊണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. സാരമില്ല..മൂന്നാം പിറന്നാളിനാവാം..അല്ലേ?

പ്രേം I prem said...

ബൈജു സുല്‍ത്താന്‍ പാല്‍പായസം കൂടി ഇതിനൊപ്പം തരുന്നു. മതിയല്ലോ ...നന്ദി
എല്ലാവര്‍ക്കും പാല്‍പായസം കൂടി ഇതിനൊപ്പം തരുന്നു.

Unknown said...

Posted by Jayasankar Arackal on September 25, 2011 at 11:50am
Send Message View Blog

ലോക മലയാളികളെ മുഴുവന്‍ വിഡ്ഡികളാക്കി ഏഷ്യാനെറ്റ് ലാഭം കൊയ്തു...

ലോക മലയാളികളെ മുഴുവന്‍ വിഡ്ഡികളാക്കി ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരം ഇന്നലെ സമാപിച്ചു. ഏറ്റവും മികച്ച ഗായകരെയും ഗായികമാരെയും കണ്ടെത്താന്‍ എന്ന പേരില്‍ തുടര്‍ന്നു വന്ന ഈ റിയാലിറ്റി ഷോ വിധികര്‍ത്താക്കളുടെ മാര്‍ക്കിന്റെയും പ്രേക്ഷകരുടെ എസ് എം എസ് പിന്തുണയോടെയും മാത്രം ആണ് വിജയിയെ കണ്ടെത്തുന്നതെന്നുംമവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കുറവു പ്രേക്ഷക പിന്തുണയും (ആകെ 19000 എസ് എം എസ്) ഉച്ചാരണ ശുദ്ധിയില്ലാത്തതുമായ മലയാളവും കൊണ്ട് മലയാളിയല്ലാത്ത ഒരു പെണ്‍കുട്ടി വിജയിയായി ഏഷ്യാനെറ്റ് പ്രഖ്യാപിച്ചു. ചാനലുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മത്സരാര്‍ഥികള്‍ തമ്മില്‍ തുല്യത വന്നാല്‍ എതിരാളിയുടെ മാര്‍ക്കിനെ മറികടക്കാനുള്ള എസ് എം എസ് ഉണ്ടെങ്കില്‍ ആ മത്സരാര്‍ഥി വിജയിക്കും. എന്നാല്‍ ചാനലിന്റെ തട്ടിപ്പ് ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ പുറത്തായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ എസ് എം എസ് പിന്തുണയും മാര്‍ക്കും ഉണ്ടായിരുന്ന ( മനു-45000, മ്മൃദുല-42000)കൂടാതെ തുല്യ മാര്‍ക്കും നേടിയ എന്നിവരെ പിന്‍ തള്ളി ആകെ 19000 എസ് എം എസ് മാത്രം ഉണ്ടായിരുന്ന കല്‍പ്പന എങ്ങനെവിജയിയായി എന്നറിയണമെങ്കില്‍ ഇതിനു പിന്നില്‍ നടന്ന ചരടുവലികള്‍ അറിയണം. ഇതില്‍ പരമമായ സത്യം വിധികര്‍ത്താക്കളില്‍ ഒരാളുടെ അരുമ ശിഷ്യയാണ് ഈ പെണ്‍കുട്ടി എന്നതാണെന്നതാണ് അണിയറയില്‍ നടന്ന ചര്‍ച്ചകളില്‍ പുരോഗമിക്കുന്നത്. എല്ലാ ഫിനാലെകളിലും അവസാന വിധി വരുന്നതു വരെ രഞ്ജിനി ഹരിദാസ് എന്ന അവതാരക പ്രേക്ഷകരുടെ എസ് എം എസ് അയക്കുന്നതിനു വേണ്ടിയുള്ള നിരന്തര അഭ്യര്‍ത്ഥനകള്‍ നടത്തുന്നതു വരെ കാണാമായിരുന്നു.എന്നാല്‍ ഇന്നലെ മാത്രം ആദ്യ ഘട്ട എലിമിനേഷന് മുന്‍പായി കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു കണ്ട ചാനല്‍ അധികാരികള്‍ അവതാരകയോടു എസ് എം എസ് അഭ്യര്‍ത്ഥനകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു എന്നാണ് അനുമാനിക്കേണ്ടത്.റിയാലിറ്റി ഷോയുടെ തുടക്കം മുതല്‍ മാര്‍ക്കില്‍ വന്‍ശരാശരിയില്‍ വിജയിച്ചു വന്ന പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രീഭൂതയായ കോഴിക്കോട്ടുകാരിയായ മ്മൃദുല എന്ന ഗായികയെയും മികച്ച ഗാനങ്ങളിലൂടെ ഈ പരിപാടിയുടെ റേറ്റിംഗ് ഉയര്‍ത്തിയ ഇമ്മാനുവേല്‍ എന്ന ഗായകനെയും ഏഷ്യാനെറ്റ് തഴഞ്ഞത് എന്തിനായിരുന്നു? പ്രേക്ഷക പിന്തുണയാണ് എസ് എം എസിലൂടെ ലഭിക്കുന്നതെങ്കില്‍ പിന്തുണയില്ലാത്ത ആളുകളെ വിജയിയാക്കുമ്പോള്‍ എസ് എം എസ് അയച്ച മുഴുവന്‍ ആളുകളെയും യഥാര്‍ത്ഥത്തില്‍ വിഡ്ഡിക്കൂശ്മാണ്ഠങ്ങളാക്കുകയല്ലേ ഈ ചാനല്‍ അധികാരികള്‍ ചെയ്തത്. ഓരോ എസ് എം എസിലൂടെയും ലഭിക്കുന്ന വരുമാനം പ്രേക്ഷകരുടേ പോക്കറ്റില്‍ നിന്നാണെന്ന്‍ മറന്നുകോണ്ടാണ് മര്‍ഡോക്കെന്ന മാധ്യമ ചക്രവര്‍ത്തിയുടെ കുഞ്ഞളിയന്മാര്‍ ഇങ്ങനെ ചെയ്തത്. പുതിയ സീസണിന്റെ മത്സരാര്‍ത്ഥികളെ ഇന്നലെ അവതരിപ്പിച്ചുകൊണ്ട് പുതിയ മത്സരത്തിന് തുടക്കമിടുകയും ചെയ്തു. നിഷ്കളങ്കനായ പാവം ദാസേട്ടന് വീണത് ചളിക്കുഴിയിലാണെന്ന്‍ മനസ്സിലായുമില്ല. അതുപോലെ പുതിയ വിധികര്‍ത്താക്കളില്‍ നിന്നും ശരത്തിനെ എടുത്തു മാറ്റിയത് എന്തിനായിരുന്നു എന്നും പാവം പ്രേക്ഷകന് മനസ്സിലാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്ങനെയും മലയാളികളെ പറ്റിക്കാം എന്ന തിരിച്ചറിവ് മുന്നിട്ടിറങ്ങുന്നവര്‍ക്കും, തിരിച്ചറിവ് പറ്റിക്കപ്പെട്ടു കോണ്ടിരിക്കുന്നവര്‍ക്കും ഉണ്ടാകാത്തിടത്തോളം ഇതല്ല ഇതിനപ്പുറവും നടക്കും..
ഒരപേക്ഷ:
ഇനിയെങ്കിലും മലയാളികള്‍ സ്വന്തം കാശു മുടക്കി എസ് എം എസ് അയച്ച് ഏഷാനെറ്റിനെ ഇത്തരം വൃത്തികേടുകള്‍ക്കായി പോഷിപ്പിക്കരുത്...


(ഈ പരിപാടി കാണാറില്ലായിരുന്നു, സമയമില്ലായ്മ തന്നെ, പിന്നെ ഒരു സോഷ്യല്‍ സൈറ്റിലെ ഈ കുറിപ്പ് കണ്ടപ്പോള്‍.. ഹ്ഹ്ഹ്ഹ്..!!)

പ്രേം I prem said...

നിശാസുരഭി : ഇതൊന്നും ഇനിയുള്ള കാലങ്ങളിലും ജനങ്ങള്‍ ശ്രദ്ധിക്കില്ല അവര്‍ sms അയച്ചുകൊണ്ടെയിരിക്കും, ഇരട്ടിയോളം sms ഉള്ളവര്‍ക്ക് വിധിയെ കുറിച്ച് ഓര്‍ത്തു സമാധാനിക്കാം. അവസാന മത്സരത്തില്‍ മാര്‍ക്ക് ഒന്നുമില്ലാലോ, ഒറ്റയടിക്ക് ഇരട്ടിയായോ... എന്തായാലും അവര്‍ ഉയര്‍ന്നു വരട്ടെ!! മത്സരിച്ചവരും ......

അബ്ദുല്ല തളികുളം : നന്ദി,നല്ലവാക്കുകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയത്തിനും.ഓണ മത്സരഫലം പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.

Malayali Peringode said...

:)

the man to walk with said...

ALL THE BEST

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വട്ടുകേസുകൾ കൊള്ളാമല്ലോ ഭായ്

പഞ്ചാരകുട്ടന്‍ -malarvadiclub said...

വട്ടുകേസുകൾ :)