Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....

27 comments:

പ്രേം I prem said...

സ്കൂളിലെ ഇത്തരം അനുഭവം ആര്‍ക്ക്‌ മറക്കാന്‍ പറ്റും അല്ലേ ...."
നിങ്ങള്‍ക്കും ഉണ്ടാകില്ലേ ഇതുപോലുള്ള തമാശകള്‍ ...

msntekurippukal said...

പത്താംക്ലാസ് പരീക്ഷക്കുമുന്‍പൊരു ഫോട്ടോയെടുപ്പുണ്ടായിരുന്നു,ഞാനൊക്കെ പഠിക്കുന്ന കാലത്ത്.എന്തെല്ലാം മധുരമൂറുന്ന ഓര്‍മ്മകള്‍!!!!!!!!!!!!!

mini//മിനി said...

ഓർമ്മകൾ നന്നായിരിക്കുന്നു,

Echmukutty said...

നല്ല ഓർമ്മകളാണല്ലോ.

ശ്രീക്കുട്ടന്‍ said...

ഓര്‍ക്കുവാന്‍ തന്നെ എന്തു സുഖമുള്ളതാണ് സ്കൂള്‍ ജീവിതവും ആ കാലഘട്ടവും...

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

നല്ല ഓര്‍മ്മകള്‍!

പ്രേം I prem said...

എം.എസ്.മോഹനന്‍ :
അതെ, പത്തു കഴിയുമ്പോളും ഉണ്ടാകാറുണ്ട്. അന്നൊക്കെ ഫോട്ടോ എന്ന് പറയുന്നത് തന്നെ ഒരു സ്വപ്നമാണ്. ഫോട്ടോ കിട്ടുന്നത് വരെ ഒരു വെപ്രാളവും...നന്ദി.

mini//മിനി :
ചേച്ചി, ഓര്‍ക്കാന്‍ പഴയ ഓര്‍മ്മകള്‍ ഇതൊക്കെതന്നെയല്ലേ.. ഇത്തരം കാര്യങ്ങളെ ഓര്‍മ്മയുള്ളൂതാനും. നന്ദി.

Echmukutty :
ആര്‍ക്കു മറക്കാന്‍ പറ്റും, ഇന്നത്തെ പിള്ളേരുടെ കൈവശം തന്നെ ഡിജിറ്റല്‍ കാമറ ഉണ്ടല്ലോ പിന്നെ ഫോണിലും. അവര്‍ക്ക് ഓര്‍ക്കാന്‍ മറ്റെന്തെങ്കിലും ആയിരിക്കും വല്ല ആനിമേഷന്‍ ചിത്രങ്ങളും മറ്റും. നന്ദി.

ശ്രീക്കുട്ടന്‍ :
ഇപ്പോള്‍ ആ സ്കൂള്‍ വരാന്തയില്‍ എത്തിയില്ലേ .... പിന്നെ എന്നായിരിക്കും ഉത്തരം എനിക്കറിയാം. നന്ദി.

സീയെല്ലെസ്‌ ബുക്സ്‌ :
വളരെ നന്ദി.

Anil cheleri kumaran said...

ഷർട്ടിന്റെ കളറൊക്കെ പറയുന്നത് നല്ല രസമായിട്ടുണ്ട്. അക്ഷരങ്ങളുടെ കളർ ഗ്രേ മാറ്റി ബ്ലാക്ക് ആക്കിക്കൂടെ, വായിക്കാൻ സുഖമായിരിക്കും.

വീകെ said...

ഇരട്ടപ്പേരുള്ള അദ്ധ്യാപകർ എല്ലായിടത്തും കാണും... ഞങ്ങൾക്കുമുണ്ടായിരുന്നു അത്തരക്കാർ..
ഞങ്ങൾ കുട്ടികളിലും ഉണ്ടായിരുന്നു ഇരട്ടപ്പേരുകാർ..
ആശംസകൾ...

Jikkumon - Thattukadablog.com said...

ഓർമ്മകൾ കൊള്ളാം :)

Sabu Hariharan said...

Sweet memories :)

Unknown said...

ഇത് പോലെ ഉള്ള നല്ല ഓര്‍മ്മകളും ആ ചിതലരിച്ച പഴയ ഫോട്ടോയും മാത്രം ആണ് ഇപ്പോഴും ബാക്കി

സ്വന്തം സുഹൃത്ത് said...

sweet memories..!

പ്രേം I prem said...

കുമാരന്‍:
ചേട്ടന്റെ അഭ്യര്‍ത്ഥന പരിഹരിച്ചിട്ടുണ്ട്. നന്ദി :)

വീ കെ:
നന്ദി :)

ജിക്കുമോന്‍:
നന്ദി :)

Sabu:
നന്ദി :)

mydreams:
അതെ, ഫോട്ടോ കാണുമ്പോഴേ പഴയകാലം ചിന്തിക്കുന്നുള്ളൂ... സമയപരിമിതി തന്നെ കാര്യം അല്ലേ !!:)

സ്വന്തം സുഹൃത്ത്:
നന്ദി :)

Appu Adyakshari said...

നല്ല പോസ്റ്റ്.

keraladasanunni said...

പോസ്റ്റ് ഇഷ്ടപ്പെട്ടു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മധുരിക്കുന്ന ആ നല്ല കാലം നന്നായി അവതരിപ്പിച്ചു.

വിശ്വസ്തന്‍ (Viswasthan) said...

കൊള്ളാം

വിധു ചോപ്ര said...

ഇങ്ങനെ ഓരോരോ വേലകളുണ്ടായി മംഗലം പൊങ്ങുന്ന കുഞ്ഞുന്നാളിൽ- അല്ലേ?
ആശംസകൾ

Fousia R said...

നല്ല ഓറ്മ്മ.
നമുക് മുന്നേ ഹിന്ദി ഉണ്ടല്ലോ. അത് കലക്കി

മുസാഫിര്‍ said...

കലക്കന്‍ കഥ പറച്ചില്‍..
ഇഷ്ടായി..
ഇന്നലെകളുടെ ഈ ഓര്‍ത്തെടുപ്പാണല്ലോ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാളെകളെ ജീവിപ്പിക്കുന്നത്..

ആശംസകള്‍ ..

Lipi Ranju said...

ഈ ഓര്‍മ്മകള്‍ ഇഷ്ടായി... :)

Areekkodan | അരീക്കോടന്‍ said...

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു...
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍....
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍....

Vp Ahmed said...

ഓര്‍മ്മകള്‍ സുന്ദരങ്ങള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

രസകരമായ ഓര്‍മ്മകള്‍ സമ്മാനിച്ചു.

പ്രേം I prem said...

അപ്പു,
keraladasanunni,
ആറങ്ങോട്ടുകര മുഹമ്മദ്‌,
വിശ്വസ്തന്‍,
വിധു ചോപ്ര,

Fousia R, ഹിന്ദി ഉണ്ടായിരുന്നല്ലോ അതല്ലേ നമുക്കും പ്രശ്നമായത്‌.

മുസാഫിര്‍, ഇന്നലെയുടെ ഓര്‍മ്മകള്‍ തന്നെയാ നമ്മെ നയിക്കുന്നത് തീര്‍ച്ചയായും...

Lipi Ranju,

Areekkodan, മുറ്റത്ത് ഇപ്പോള്‍ എവിടെയാ ചക്കരമാവ്‌

Vp Ahmed,
ഇസ്മായില്‍ കുറുമ്പടി,
എല്ലാവര്‍ക്കും നന്ദി :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം ബാല്യകാലസ്മരണകൾ ഏവരുടേയും മനസ്സിൽ തേച്ചാലും മാച്ചാളും പോകാത്തതാണ് കേട്ടൊ പ്രേം