Wednesday, May 30, 2012

ഒടുക്കത്തെ " ഡിസ്ക്കഷന്‍ "

സാര്‍...  സാറിന്‍റെ " മൂടിപ്പുതച്ചു കിടന്നപ്പോള്‍ " എല്ലാ ദിവസവും ഞാന്‍ കാണാറുണ്ട്‌. എനിക്കു ഭയങ്കര ഇഷ്ടമാ .. അതിലെ ഡാലിയാ എന്‍റെ സ്വന്തം ചേച്ചിയെ പോലെയാ .... എനിക്കും അതുപോലെ ചെയ്യാന്‍ പറ്റുമോ...  സാര്‍ !!

ആണോ ...   എന്തു ചെയ്യുന്നു ഇപ്പോള്‍ ? 
സാര്‍, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഡ്രീംസ് എന്നാണു പേര്.
(കുറച്ചു ഗൗരവത്തില്‍) എന്തു വേണം, എന്‍റെ അടുത്ത മൂന്നുനാല് പ്രോജക്ടുകള്‍ എല്ലാം ഡിസൈഡായി, ഇനി എന്തു ചെയ്യാം !!!

സാര്‍...   സാറെനിക്ക് ഡാന്‍സ് ചെയ്യാനറിയാം, ഭരതനാട്യവും കുച്ചുപ്പുടിയും പത്തുവര്‍ഷം പഠിച്ചിട്ടുണ്ട് സാര്‍..  പ്ലീസ് സാര്‍ ...
ങാ..  ഇപ്പോഴാ ഓര്‍മ്മവന്നത്‌ ഒരു സീരിയലില്‍ ഒരു ഗസ്റ്റ്‌റോളില്‍ ഒരാളെവേണം , കോളേജ് കുമാരിയായി ...  
ആട്ടെ ... ഡ്രീംസ് എവിടെയാ താമസിക്കുന്നത് ?
എന്‍റെ കസിന്‍റെ വീട്ടിലാ, എന്‍റെ സ്വന്തം നാട് കുറച്ചു ദൂരെയാണ് ...
കുറച്ചാശ്വാസത്തോടെ,  ഞാനിപ്പോള്‍ ഭയങ്കര തിരക്കിലാണ്, എന്തായാലും നിങ്ങളുടെ ഫുള്‍സൈസ് ഫോട്ടോ ഇമെയില്‍  ചെയ്യൂ .. അതിനു ശേഷം നിങ്ങളെ അറിയിക്കാം...

പിറ്റേദിവസം മൊബൈലില്‍ ഒരു മെസ്സേജ്.
ഹലോ ...  ഡ്രീംസ് ... കുഴപ്പമില്ല, എന്നാലും ആ റോള് കൈകാര്യം ചെയ്യാന്‍ നിനക്ക് പറ്റുമെന്ന് എനിക്കു തോന്നുന്നു. എന്തായാലും നീ വൈകുന്നേരം ഓഫീസിലോട്ട് വരൂ...   അഡ്രസ്സ് ഇതാണ് ...  പടം കണ്ടാല്‍ മാത്രം പോരല്ലോ ...  ഒരു  നടത്താനുണ്ട് . മറക്കല്ലേ ... സ്വീറ്റീ .... നീയായിരിക്കും അടുത്ത മയന്‍താരാ .... 

ആ മെസ്സെജിനുശേഷം വേറൊന്ന്, നേരില്‍ കാണണം ... തനിച്ചായാല്‍ വളരെ നല്ലത് .... ഈവനിങ്ങ് ഫ്ലൈറ്റില്‍ എനിക്കു പറക്കാനുള്ളതാണ്...
അവള്‍ സൗന്ദര്യം കൂട്ടുവാനുള്ള എല്ലാത്തരം സുഗന്ധദ്രവ്യവും എടുത്തു പൂശി. ഒരുസുന്ദരിയായി ഡിസ്കഷനെ നേരിടാന്‍ പുറപ്പെട്ടു.
അതു അവളുടെ ഒടുക്കത്തെ ഡിസ്കഷനായിരുന്നു. പിന്നീട് തിരിച്ചു വീട്ടിലെത്തിയില്ല.
ഇപ്പോള്‍ അവള്‍ അഭിനയിക്കുന്ന സീരിയല്‍ സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ..  അതോ കണക്കപ്പിള്ളയായ ചിത്രഗുപ്തനും കൂട്ടരും തങ്ങളുടെ പ്ലാസ്മാ ടെലിവിഷനില്‍ അവളുടെ മാദകനടനവും, അഭിനയവും കണ്ടാസ്വദിക്കുന്നുണ്ടാവുമോ ...

ഒരു ചാന്‍സിനു വേണ്ടി എന്തും ചെയ്യാനുള്ള പ്രവണത ഇപ്പോഴത്തെ യുവതലമുറയില്‍, പ്രതേകിച്ചു കുമാരീകുമാരന്മാര്‍ക്ക് കണ്ടുവരുന്നു. അതിനുള്ള മാര്‍ഗ്ഗം ഒരു  പ്രശ്നമല്ലാ..  ലകഷ്യമാണ്....   

ഇത്തരം ഡിസ്ക്കഷനുകള്‍ മൂലം വിധിക്കുപോലും മൂക്കിനുവിരല്‍ വച്ച് നില്‍ക്കേണ്ടിവരുന്നു.

രക്ഷിതാക്കളുടെ ഒരു കണ്ണ് സ്വന്തം മക്കളുടെമേല്‍ എന്നും ഉണ്ടെങ്കില്‍ മാത്രം മതി എന്നാണു വെറും നിസ്സാരനായ എന്‍റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്.

8 comments:

vettathan said...

മലയാളി പെണ്‍ കുട്ടികള്‍ക്ക് ബുദ്ധി എന്നൊന്നില്ല എന്ന മട്ടിലാണ് പെരുമാറ്റം.അവസാനം പീഡനം എന്നു വിലപിച്ചിട്ടെന്ത് കാര്യം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ടിവിയില്‍ കാണുന്ന പരസ്യങ്ങളും കണ്ണഞ്ചിക്കുന്ന പളപളപ്പുകളും വിവരമില്ലാത്ത മനസുകളെ മയക്കുന്നു.
അച്ഛനമ്മമാര്‍ പറയുന്നതു കൊണ്ടൊന്നും അത്‌ നിലക്കുമെന്നു തോന്നുന്നില്ല. പറഞ്ഞാല്‍ അവര്‍ ശത്രുക്കളാകും.

കാലം പോയ പോക്കെ :(

mini//മിനി said...

എന്നിട്ട് നിലവിളിക്കും ‘എന്നെ പീഡിപ്പിച്ചേ’ എന്നും പറഞ്ഞ്,,,

പട്ടേപ്പാടം റാംജി said...

ഇന്നത്തെ മാധ്യമ കാഴ്ചകളാണ് ഒരു സംസ്കാരമായി ചിലരെല്ലാം കൊണ്ടുനടക്കുന്നത്. സ്വപ്നലോകത്ത് മാത്രം സഞ്ചരിക്കുന്ന ഈ പ്രായത്തില്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്.

Harinath said...
This comment has been removed by the author.
Harinath said...

ഏതുജോലിക്കുവേണ്ടിയുള്ള ‘ഡിഷ്കഷനാ’യാലും ഇങ്ങനെ സംഭവിച്ചേക്കാം; കാര്യങ്ങളെയും സാഹചര്യങ്ങളെയും തിരിച്ചറിയാനാവുന്നില്ലെങ്കിൽ. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നത് തരംതാഴ്ന്ന കാര്യമല്ല. അതിൽ അഭിനയിക്കുന്നവർ മോശക്കാരാണെന്ന ധാരണ പടർത്തരുത്. അതും അതിക്രമത്തിന്‌ കാരണമായേക്കാം.

മാതാപിതാക്കൾ മാത്രം ശ്രദ്ധിച്ചാൽ കുട്ടികൾ ഒരുപരിധി വരെ രക്ഷപെടും; അതിനപ്പുറം പറ്റില്ല. കുട്ടികളായാലും മുതിർന്നവരായാലും മാതാപിതാക്കളോ കുടുംബാംഗങ്ങളോ അല്ലാത്ത ആളുകളുമായി ഇടപെടേണ്ടിവരുന്ന സന്ദർഭങ്ങൾ നിരവധിയാണ്‌. അപ്പോഴെല്ലാം അർഹമായ പരിഗണന കിട്ടണം. മുന്നിൽ വരുന്നവരെ വേണ്ടവിധം പരിഗണിക്കാനുള്ള ബോധം ഓരോരുത്തർക്കും ഉണ്ടാവണം. നിർബന്ധമായും. ഇങ്ങനെയൊരു കാഴ്ചപ്പാടും നിയമവും വളർത്തിയെടുക്കണം.
സമൂഹജീവിയായ മനുഷ്യന്‌ സുരക്ഷയെക്കരുതി കുടുംബാംഗങ്ങൾക്കിടയിൽ ഒതുങ്ങേണ്ടിവരുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരെയെല്ലാം ഭയത്തോടെ കരുതേണ്ടിവരുമ്പോൾ എല്ലാം ആ വ്യക്തിയുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കുന്നു. ഇങ്ങനെ ഭയത്തിൽ കഴിയുന്നവർ അടുത്ത തലമുറയിലേക്കുകൂടി അത് വ്യാപിപ്പിക്കുന്നു. തീർച്ചയായും ഇതിൽ നിന്നും രക്ഷപെടാൻ ആത്മർത്ഥമായി പരിശ്രമിക്കണം. അതിന്‌ അന്യരുടെ സുരക്ഷയിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലാക്കണം.

-- കുട്ടികൾക്കുള്ള നിർദ്ദേശം
-- മാതാപിതാക്കൾക്കുള്ള നിർദ്ദേശം
-- സമൂഹത്തിനുള്ള നിർദ്ദേശം
ഇതുമൂന്നും ആവശ്യമാണ്‌. എന്നാൽ മൂന്നാമത്തേത് കാണാറേയില്ല.


സ്കൂളിൽ പോകുന്ന കുട്ടികളുടെ കാര്യത്തിൽ, തങ്ങളാണ്‌ കുട്ടികളെ സംരക്ഷിക്കുന്നതെന്ന് മാതാപിതാക്കൾ വിചാരിക്കും. കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കേണ്ടത് മാതാപിതാക്കളുടെ കടമാണെന്നും തങ്ങൾക്ക് അതിൽ കാര്യമൊന്നുമില്ലെന്നും വഹനമോടിക്കുന്ന ഡ്രൈവർമാർ പറഞ്ഞാൽ...?! അങ്ങനെ, കുടുംബാംഗങ്ങളല്ലാത്ത ഒട്ടനവധി ആളുകളുടെ സഹകരണവും സന്മനസ്സും ഉണ്ടായാലേ ഇവിടം സുരക്ഷിതവും സമാധാനപരവും ആകൂ. അത്തരം ആശയങ്ങൾ പ്രചരിപ്പിക്കാം.
---------------
പ്രേം,

പോസ്റ്റ് നന്നായി. എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ പറയാൻ അവസരവും കിട്ടി. നന്ദി...

പ്രേം I prem said...

vettathan - സത്യാ അത്... എല്ലാം കഴിഞ്ഞ് പറഞ്ഞിട്ടെന്തു കാര്യം. നന്ദി
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage - കാലം മാറിമറയുന്നു . നന്ദി
mini//മിനി said...അതെ എല്ലാം കഴിഞ്ഞ്....നന്ദി
പട്ടേപ്പാടം റാംജി - മാതാ പിതാക്കള്‍ ശ്രദ്ദിച്ചാല്‍ മാത്രം മതി
Harinath - വിശദമായി അറിയിച്ചല്ലോ ... വളരെ നന്ദി.

Echmukutty said...

ഹരിനാഥിന്‍റെ അഭിപ്രായത്തിനു കീഴിലൊരു ഒപ്പ്.