Tuesday, October 13, 2009

മദ്യവും മധുരാക്ഷിയും



അധാര്‍മ്മികത്തിന്‍റെ പ്രതിരൂപമായ ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു.

ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു, അന്നു മുഴുവന്‍ സമയവും വീട്ടിലിരുന്നു മടുപ്പു പിടിച്ചപ്പോഴാണ് സുഹൃത്തിന്‍റെ കാര്യം മനസ്സിലേക്കു കടന്നു വന്നത്. അവനാണെങ്കില്‍ കലയെ സ്നേഹിക്കുന്നവനും കൂടാതെ സിനിമകളെ ക്കുറിച്ച് വിശകലനം ചെയ്യാന്‍ നിപുണനും. എന്തും മുഖം നോക്കാതെ പറയുന്ന പ്രകൃതം. അവനെ കണ്ടിട്ടും നാളേറെയായി.

ഇഷ്ടന്‍ മുഴുമദ്യപാനിയായിരുന്നു അതുകൊണ്ടുതന്നെ ഔചിത്യ രഹിതനും. രാത്രിയേറെ കഴിഞ്ഞു അറിഞ്ഞതേയില്ല അടുത്തിറങ്ങിയ ചലച്ചിത്രത്തിലെ "വങ്കത്തെ" ക്കുറിച്ച് വായതോരാതെ സംസാരിച്ചു കൊണ്ടിരിക്കയാണ് അവന്‍.
അത് തന്നെയാണ് പ്രകൃതവും. മുഴുമിപ്പിക്കാതെ ശ്രോതാവിനെ വിടുകയുമില്ല.

ഇടയ്ക്ക് മദ്യക്കുപ്പിയെ നോക്കി " ഛെ..ഛെ " എന്ന ശബ്ദമുണ്ടാക്കി ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടു,
വീട്ടിനകത്തേക്ക്‌ തലയിട്ടുകൊണ്ടു വിളിച്ചു പറഞ്ഞു " മോളേ " ഇങ്ങുവന്നെ,
ഒരു പത്തു പതിനഞ്ചു വയസ്സുപ്രായമുള്ള പെണ്‍കുട്ടി അകത്തുനിന്നും അവന്റെ അടുത്തു വന്നു നിന്നു.

സുഹൃത്ത്‌- മോളേ രണ്ടു ഡ്രം വാങ്ങി വാ സ്നേഹത്തോടെ ..
അവള്‍ കുപ്പിയും പണവും എടുക്കാന്‍ അകത്തേക്ക് കയറിചെന്നപ്പോള്‍ ഞാന്‍ എതിര്‍ത്തു.

"പെണ്‍കുട്ടിയല്ലേ, കൂടാതെ കൂരിരുട്ടും ഈ സമയത്ത് ചാരായ ഷാപ്പില്‍ അയക്കുന്നത് ശരിയല്ല"

സുഹൃത്ത്- അത് സാരമില്ല, ഷാപ്പ്‌ ദൂരെയല്ല നീ വരുമ്പോള്‍ കണ്ടില്ലേ !!
ആവളവിലാണ് അയാള്‍ കൈചൂണ്ടിക്കാണിച്ചു പറഞ്ഞു, എന്നും വാങ്ങാറുള്ളതാണ്.

" നിങ്ങള്‍ കൂടിപ്പോകുക അല്ലെങ്കില്‍ ഞാന്‍ വാങ്ങിത്തരാം മകളെ അയക്കരുത്‌ " ഞാന്‍ നിര്‍ബന്ധിച്ചു.

ഇതിനകം പെണ്‍കുട്ടി റോഡിലിറങ്ങി കഴിഞ്ഞിരുന്നു. ഉടനെതന്നെ തിരിച്ചെത്തുകയും ചെയ്തു.
അവളുടെ കൂടെ സുന്ദരിയായ യുവതിയും, അകലെ നിന്നും കാലിനണിഞ്ഞ മണിച്ചങ്ങലയുടെ ശബ്ദം കേട്ടിരുന്നു. അവളുടുത്ത ഉടയാടകള്‍ " മിസ്സ്‌ വെള്‍ഡ്‌ " പോലും പിന്നില്‍ നില്‍ക്കേണ്ടിവരും എന്ന് തോന്നിപ്പോയി.

യുവതി- ഞാന്‍ പറഞ്ഞില്ലേ നിങ്ങളോടെ മകളെ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് അയക്കരുതെന്നു. അവിടെനിന്നു ഒരു കുടിയന്‍ കുട്ടിയെ കയറിപ്പിടിച്ചു, അവര്‍ പിറകെവന്നപ്പോള്‍ കുട്ടിയെ രക്ഷിക്കണമല്ലോ അതുകൊണ്ടാണ് കൂടെ വന്നത്. വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍ മിഴിച്ചുകൊണ്ട് യുവതി പറഞ്ഞു. ഉടനെ പോകുകയും ചെയ്തു.

മധുരമൊഴി " മധുരാക്ഷി " തന്നെ ഞാനിതുവരെ അവളെ ഇവിടെ കണ്ടില്ലല്ലോ "

കള്ളു ഷാപ്പുകാരന്‍റെ ഭാര്യയാണ് സുഹൃത്ത്‌ പറഞ്ഞു.

ഞാന്‍ അത്ഭുതപ്പെട്ടു പോയി ഷാപ്പുകാരനെ കണ്ടിരുന്നു ഒരു " കരുമാടിക്കുട്ടന്‍ " ഇതെങ്ങിനെ സംഭവിച്ചു,
" പാറക്കെട്ടിനുള്ളില്‍ റോസാപ്പൂവോ "

സുഹൃത്ത്‌ - അയാളുടെ ഭാര്യമാരിച്ചിട്ടു അഞ്ചു വര്‍ഷമായി മകനാണെങ്കില്‍ മുപ്പതഞ്ഞു വരും പ്രായം പുരനിറഞ്ഞു നില്‍ക്കുന്നു. ഒരുനാള്‍ മകന് വേണ്ടി പെണ്ണുകാണാന്‍ പോയ തന്ത പെണ്ണിനെ കണ്ടപ്പോള്‍ തന്നത്താന്‍ കാമാസക്തനായി അവളെ അടിച്ചോണ്ടു വന്നതാണ് പോലും. അന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനോട് പറഞ്ഞത് ചന്തയ്ക്കു " മീന്‍ വാങ്ങാന്‍" പോയതാണെന്ന്. അത് കഴിഞ്ഞു കൂടെക്കൂടെ ഇവളെ കാണാന്‍ പോകുകയും. ഒരുനാള്‍ വരുമ്പോള്‍ കൂടെ ഈ സാധനവും ഉണ്ടായിരുന്നു. ഒരുകണക്കില്‍ ശരിതന്നെയല്ലെ നല്ല " കിളിമീന്‍ " തന്നെയല്ലേ !!
അവളുടെ മുന്കാലചരിത്രം എനിക്കറിയില്ല. ഇങ്ങിനെയാണെങ്കില്‍ അറിഞ്ഞിട്ടെന്താ കാര്യം ?

നല്ല " ബെസ്റ്റ് ഫാമിലി " ഞാന്‍ പറഞ്ഞു.

ഇടയ്ക്ക് ചാരായഷാപ്പില്‍നിന്നും കള്ളുകുടിയന്മാരുടെ ഒച്ച ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു.
ഇടയിലൊരുത്തന്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു " ടച്ചിങ്ങ്സ്‌ " ഒന്നുമില്ലേ മോളെ !!!

സുഹൃത്ത്‌ - അവളില്ലേ !! അതിനാണല്ലോ അവള്‍ " തൊടാനും പിടിക്കാനും " വേറെ ലൈസന്‍സ് വേണോ ?
" പീഢനം " എന്ന വാക്ക് കണ്ടുപിടിച്ചതുതന്നെ ഇവളുമാര് കാരണമാണെന്ന് തോന്നുന്നു. ആണുങ്ങളുടെ ക്ഷമയ്ക്കും ഒരു പരിധിയില്ലേ .. ഹ ഹാ ... അയാള്‍ ചിരിച്ചു.

പിന്നെ അവള്‍ ഇന്നേവരെ ഈവീട്ടില്‍ മുന്‍പേ വന്നിട്ടില്ല. ഇന്നെന്തോ ! ചിലപ്പോള്‍ ഒരു " ഇര " യെകണ്ടിട്ടാകും സുഹൃത്ത്‌ ചിരിച്ചു കൊണ്ട് ശ്രിംഗാരഭാവത്തില്‍ മുഖത്തൊരു ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

ഞാനാണെങ്കില്‍ രാത്രിയില്‍ കുട്ടിയെ ചാരായം വാങ്ങാന്‍ അയച്ചതില്‍ പ്രതിഷേധിച്ചു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു. ഞാന്‍ ഓര്‍ത്തു തന്‍റെ പിതാവും ചാരായത്തിനുവേണ്ടി ഉറക്കത്തിനിടെ വിളിച്ചു ഉണര്‍ത്തി പറഞ്ഞയച്ചതാനല്ലോ ? അങ്ങിനെയാണെങ്കില്‍ ചങ്ങാതിയുടെ വീട് ഉപേക്ഷിക്കുമ്പോള്‍ എന്റെ വീടും ഉപേക്ഷിക്കെണ്ടതല്ലേ. ഓരോന്നും മനസ്സില്‍ പറഞ്ഞു നടന്നവിടെ നിന്നും ഇറങ്ങി നടന്നു.

നന്നേ ഇരുട്ടിയിരുന്നു, രാത്രി പതിനൊന്നായി ക്കാനും. നേരത്തെ ഇറങ്ങിയതനുകാരണം വിളക്കൊന്നും കരുതിയുമില്ല.
പോകുന്നവഴി ചാരായ ഷാപ്പില്‍ നിന്നും " മധുരമൊഴി " ഉയര്‍ന്നു "

ഏയ്‌ .. ഏയ്‌ .. ഇങ്ങു വന്നെ ' ടോര്‍ച്ച് " എടുത്തോളൂ ... നാളെ എത്തിച്ചാല്‍ മതി. മുന്‍പേ വന്ന യുവതിയായിരുന്നു.

" വീട്ടില്‍ ഭാര്യ പോലും ഇങ്ങിനെ അഭിസംബോധന ചെയ്തതായി ഓര്‍ക്കുന്നില്ല "

ഞാന്‍ ഒരു നിമിഷം അവിടെ നിന്നു. ഉടനെ കേള്‍ക്കാത്ത ഭാവത്തില്‍ കൂടുതല്‍ വേഗത്തില്‍ വീട്ടിലോട്ടു നടന്നു. അപ്പോള്‍ ഷാപ്പില്‍ നിന്നും യുവതി ഉറക്കെ പറഞ്ഞു.

" ഓ .. ഒരു പുണ്യാളന്‍ വന്നിരിക്കുന്നു " ... ഇതുകേട്ട് കള്ളുകുടിയന്മാര്‍ ഉറക്കെ ചിരിക്കുന്ന ഒച്ച ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്നു.

വാല്‍ക്കഷ്ണം: നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണി മുറവിളി കൂട്ടുന്ന സംഘടനകള്‍, എന്തിനുവേണ്ടി ?, ഇവിടെ ഇത്രയും കള്ളുകുടിയന്മാരെ ഇവള്‍ ഒരുത്തിയാണ് നിയന്ത്രിക്കുന്നത്. അല്‍പ്പം സൗന്ദര്യം കൂടിയുണ്ടെങ്കിലോ പിന്നെന്തു വേണം. പകലന്തിയോളം പണിചെയ്തുവരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തിരി രുചിയുള്ള ശാപ്പാട് ഉണ്ടാക്കികൊടുതെന്കില്‍ എന്നാശിച്ചു പോകുന്നു. ഉപയോഗിക്കുന്ന ഉടയാടകളും കുറഞ്ഞുകുറഞ്ഞു കൊണ്ടിരിക്കയല്ലേ, ഒരു പരിധിവരെ പീഡനങ്ങള്‍ക്ക് കാരണം ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും ഉത്തരവാദിത്തമില്ലേ !!!!

4 comments:

saju john said...

ഭര്‍ത്താവ്, പൂജിക്കുന്ന ദേവിയെപ്പോലെ ഭാര്യയെ ഹൃദയത്തില്‍ സുക്ഷിക്കുന്നു. ഹൃദയത്തില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നു. പക്ഷേ ഭാര്യയ്കാവശ്യം തുറന്ന സ്നേഹപ്രകടനമാണ്. അത് പ്രകടിപ്പിക്കുന്നവനത്രേ അവര്‍ക്ക് നല്ല ഭര്‍ത്താവ്.

ശ്രീ said...

കാര്യമില്ലാതില്ല.

നട്ടപ്പിരാന്തന്‍ മാഷുടെ കമന്റും നന്നായി

Typist | എഴുത്തുകാരി said...

സമ്മതിക്കുന്നു, ഒരു പരിധി വരെ പെണ്ണുങ്ങള്‍ക്കുമുണ്ട് ഉത്തരവാദിത്തം. ഒരുപാട് സ്നേഹം ഹൃദയത്തില്‍ ഒളിച്ചുവച്ചോട്ടെ, എന്നാലും കുറച്ചൊക്കെ ഒന്നു പ്രകടിപ്പിക്കാല്ലോ.

പ്രേം I prem said...

നട്സ്:കാഴ്ചപ്പാട് നന്നായിട്ടുണ്ട്.
വ്യത്യസ്ത ദിശയിലാണെന്ന് തോന്നുന്നു.
പകല്‍ മുഴുവന്‍ ജോലി തിരക്കുകാരണം, അടുത്തദിനത്തിലെ ചിന്തകള്‍, സ്വമേതയാ അല്ലെങ്കില്‍പ്പോലും സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയാതെവരുന്നത് ഒരു കുറ്റമല്ലല്ലോ.
ശ്രീ:
എഴുത്തുകാരി:സ്വാഭാവികമായും ചേച്ചീടെ മറുചോദ്യമുയരാം സ്ത്രീകളും ജോലിക്ക് പോകുന്നില്ലേ, ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട് മാനസിക ശേഷി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന്. അതായിരിക്കും, വളരെ നല്ലൊരു കമന്റ്സാണ്.
എല്ലാവരുടെയും അഭിപ്രായങ്ങക്ക് നന്ദി.

ദീപാവലി ആശംസകളും നേരുന്നു ....