Wednesday, October 28, 2009

ദേ... കൈയ്യില്‍ ടോര്‍ച്ചുണ്ടോ....

എന്നാണെന്ന് ഓര്‍മ്മ വരുന്നില്ല കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം.
ഞാനും സുഹൃത്തുക്കളും കൂടി ഒരു യാത്രയ്ക്ക് ഒരുങ്ങി. കിഴക്കന്‍ ദിക്കില്‍ പോകാമെന്ന് ഒരു വിഭാഗം കാട്ടിലേയ്ക്ക് പോകാമെന്ന് വേറൊരു വിഭാഗം. എന്തായാലും കാട്ടിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു.

ഞങ്ങള്‍ യാത്ര തിരിച്ചു തീര്‍ത്തും പട്ടിക്കാടുതന്നെ ആയിരുന്നു. അരുവികളും പുഴകളും കണ്ണിനു ആനന്ദം പകരുന്ന എല്ലാം എന്നു തന്നെ പറയാം. സന്തോഷം കൂടുമ്പോള്‍ വേണ്ടതും കരുതിയിരുന്നു. ഓരോ ആളുടെയും മനസ്സു വായിക്കുവാന്‍ അന്ന് കഴിഞ്ഞു. ഒപ്പം കൈയ്യിലിരിപ്പും. പോരുമ്പോള്‍ വഴി മാറി പോകുകയും അതിനു വേണ്ടി കുറച്ചുസമയം കളഞ്ഞു. ബസ്സ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഇരുട്ട് പരന്നിരുന്നു.

ഇനി ഒരു ബസ്സ് മാത്രമെ ഉള്ളൂ അന്നത്തെ അവസാനത്തെ ബസ്സും അതാണ്. ഏറെ കാത്തിരിപ്പിനു ശേഷം ആ ബസ്സ് വന്നു പഴയ ksrtc ആയിരുന്നു. എട്ടുമണി ആയിക്കാണും മദ്യപാനികളുടെ വിഹാര സമയമായി അപ്പോള്‍ ബസ്സ് ആകെ കൂടി ബഹളമയം തന്നെ ആയിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് !!



ബസ്സിന്‍റെ ഹെഡ്‌ ലൈറ്റ്‌ രണ്ടും കത്തുന്നില്ല ഫ്യൂസ് ആയതാണോ കണക്ഷന്‍ പോയതാണോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഒന്നു രണ്ടു മണിക്കൂര്‍ പോകണം എന്ത് ചെയ്യും ബസ്സിലുണ്ടായിരുന്നവരുടെ ഭഹളം വര്‍ദ്ധിച്ചു. ഒടുവില്‍ ഡ്രൈവര്‍ സഹികെട്ടപ്പോള്‍ ടോര്‍ച്ചിനു വേണ്ടി ആവശ്യപ്പെട്ടു. ബസ്സിനു മുന്‍പില്‍ ഇരു വശങ്ങളിലും രണ്ടുപേര്‍ ടോര്‍ച്ച്‌ അടിച്ചു പിടിച്ചു. ഇടയ്ക്ക് ടോര്‍ച്ചിനു പ്രകാശം കുറഞ്ഞു ഡ്രൈവര്‍ക്ക് ദേഷ്യം അപ്പോള്‍ യാത്രക്കാരുടെ ചീത്തവിളിയും ഒന്നും പറയേണ്ട പൊടിപൂരം തന്നെ. ഒരു വിധം പ്രധാന റോഡില്‍ എത്തി മറ്റൊരു ബസ്സ് വന്നു.

യാത്രക്കാരെല്ലാം ആ ബസ്സില്‍ കയറി അപ്പോള്‍ കണ്ടക്ടറുടെ കമന്റ്,എല്ലാവരും ടിക്കെറ്റ് എടുക്കണം കുറച്ചു സമയം ശാന്തരായിരുന്ന യാത്രക്കാര്‍ വീണ്ടും അലറാന്‍ തുടങ്ങി. ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്കുകളായിരുന്നു പിന്നീട്, കണ്ടക്ടര്‍ വാശി ഉപേക്ഷിച്ചു. എന്തായാലും പിന്നീട് ആ ബസ്സിനു ഹെഡ്‌ ലൈറ്റ്‌ പ്രശ്നം നമ്മള്‍ എത്താനുള്ള സ്ഥലം വരെ വന്നിട്ടില്ല.

" ബസ്സ്‌ യാത്രയ്ക്കിടയില്‍ ഹെഡ്‌ ലൈറ്റ്‌ വര്‍ക്ചെയ്യുന്നില്ലെങ്കില്‍ ഉടനടി ആശ്വാസം " ടോര്‍ച്ചിന്‍റെ പരസ്യത്തിനു വേണെങ്കില്‍ ചേര്‍ക്കാമെന്നു തോന്നിപ്പോയി.

എന്തായാലും ഒരു യാത്ര തിരിക്കുന്നതിനു മുന്പ് ടോര്‍ച്ച്‌ എടുക്കുന്നത് നല്ലതാണു എന്നൊരു ചിന്ത അന്നാണ് നമ്മള്‍ക്ക് ഉണ്ടായത്. നിങ്ങളും കരുതിക്കോളൂ ... ശുഭയാത്ര നേരുന്നു.

6 comments:

ഒരു നുറുങ്ങ് said...

ടോര്‍ച്ചില്ലേല്‍ ഒരു ചൂട്ട് പോരേ മാഷേ!
ഒരു ‘പൊട്ടിച്ചൂട്ടെങ്കിലും’മത്യാവും!

വീകെ said...

ഒരു യാത്ര പോകുമ്പോൾ ഇത്തരം ചില മുൻ‌കരുതലുകൾ അത്യാവശ്യമെന്ന് ഓർമ്മിപ്പിക്കുന്നു....

ആശംസകൾ..

raadha said...

നമ്മുടെ ksrtc ഓടുന്നിടത്തോളം കാലം ടോര്‍ച്ചു കൊണ്ടും ഉപയോഗമുണ്ടാകും എന്ന് തെളിഞ്ഞല്ലോ . എന്നാലും ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ട് കേള്‍ക്കുക ആണ്. പങ്കു വെച്ചതിനു നന്ദി.

പ്രേം I prem said...

ഒരു നുറുങ്ങ്,
ഇരുവശത്തും ചൂട്ടു കത്തിച്ചാല്‍, രാഷ്ട്രീയക്കാര്‍ കാണേണ്ട ... നാളെ അവരും തുടങ്ങും അല്ലെ !

വീ കെ,

രാധ,
തെളിഞ്ഞു, രാവിലെ ചേച്ചി ഇറങ്ങുമ്പോള്‍ ബാഗില്‍ ഒന്നുകൂടി ഉറപ്പുവരുത്തിയാല്‍ നല്ലത്. ടോര്‍ച്ചെടുത്തിട്ടുണ്ടോ എന്നത്.

എല്ലാവര്ക്കും നന്ദി.

Sabu Kottotty said...

ഇതു പുതിയ അനുഭവം തന്നെ, ഇപ്പൊ പേനയില്‍ വരെ ടോര്‍ച്ചുള്ള കാലമല്ലേ.. ശുഭയാത്ര പ്രതീക്ഷിയ്ക്കാം...
ആശംസകള്‍...

ദിയ കണ്ണന്‍ said...

wow..that's a good idea!!!