വേറെ എന്താ ...എല്ലാവര്ക്കും ഓരോ മുത്തുഗവു ...

ഇതില്‍ നിന്നും ഓരോ സ്വീറ്റ് വീതം എടുത്തോളൂ ....
എന്നാല്‍ പിന്നെ ...
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കൂടി ചേര്‍ത്ത് ഒരു പോസ്ടാക്കാം എന്ന് കരുതി, മിനിഞ്ഞാന്ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ് അഞ്ചു കഴിഞ്ഞു . ആറിലേക്ക് കടന്നു. ചെന്നയില്‍ നിന്നും എത്തിയ കല്‍പ്പന രാഘവേന്ദ്ര ഒരുകോടിയുടെ ഫ്ലാറ്റ് നേടി . മൃദുല രണ്ടാം സ്ഥാനവും നേടി.
ഷഡ്ജം ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേ … സംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേ…ശരത് സീസണ് സിക്സില് ഇല്ലല്ലോ ... പ്രശസ്ത സംഗീത സംവിധായകന് എം.ജയചന്ദ്രന് ആണല്ലോ പകരം വന്നിരിക്കുന്നത്. കൂടെ ഗാനഗന്ധര്വന് യേശുദാസും ചിത്രയും ഹരിഹരനും... ഫൈനല്‍ വളരെ ഗംഭീരമായിരുന്നു.
വിധികര്‍ത്താക്കളുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നു… കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെ … കിടിലന്‍ വിസ്താരം…
ഒരു റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ ഈ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോ… തകര്‍ത്തു കളയുമല്ലോ..
കാലംകഴിയുംതോറും എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയല്‍ അല്ലേ…
എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ
വളര്‍ന്നുവരുന്ന കലാകാരന്മാര്ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്മാര് ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം