Monday, September 26, 2011
ടിടി ആറും ... ഞാനും ... പിന്നെ എഗ്മോറും
യാത്രാനുഭവങ്ങള്‍... സന്തോഷം നിറഞ്ഞതും, എന്നെന്നും ഓര്‍ത്തു വെക്കാവുന്നവയും ആയ കുറെ മുഹൂര്‍ത്തങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഞാന്‍ മുന്‍പ് ഒന്നുരണ്ടു അനുഭവങ്ങള്‍ എഴുതിയിരുന്നു.
ടോര്‍ച്ച് ബസിന്റെ ഹെഡ് ലൈറ്റ് ആയപ്പോള്‍ , സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി കണ്ടു കാണും...
രാവിലെ കണ്ണൂരെക്കും, വൈകുന്നേരം തിരിച്ചു വീട്ടിലേക്കും ട്രെയിനിലാണ് യാത്ര ചെയ്യുന്നത് ഒരു പത്തു മിനുട്ട് യാത്ര, ബസ്സില്‍ യാത്ര ചെയ്യേണ്ടിവരില്ല, ഓഫീസില്‍ നിന്നും ലേറ്റായി ഇറങ്ങിയാല്‍ ബസ്സുതന്നെ ശരണം. വൈകുന്നേരം പോകുമ്പോള്‍ എഗ്മോറിനായിരിക്കും ചെന്നൈ നിന്നും മാംഗളൂര്‍ക്ക് പോകുന്ന ട്രെയിന്‍. കണ്ണൂരില്‍ നിന്നും കയറും.. സീസണ് ടിക്കറ്റില്‍ .. നമുക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര പാടില്ല, എന്നാല്‍ സ്ലീപ്പറിലേ യാത്ര ചെയ്യാറുള്ളൂ.എന്നും ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടെന്നു ചിലപ്പോള്‍ തോന്നും അതാണ് കേട്ടോ ... ടിടിആര്‍ ഇടയ്ക്കൊക്കെ സീസണ് ടിക്കട്റ്റ് ചോദിക്കും, എന്നാല്‍ ഇന്നലെ കുറച്ചു പ്രായമുള്ള ഒരു ടിടിആര്‍ ഞാന്‍ ഇരിക്കുന്നത് വഴി പോയപ്പോള്‍ ഒരു തമാശ എന്നോണം ടിക്കറ്റ് ചോദിച്ചു ഞാന്‍ അലക് ഷ്യമായി പുറത്തു നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ സീസണ് അയാള്‍ക്ക് കൊടുത്തു. ഒരു പുഞ്ചിരിയും... അതിനു കാശൊന്നും വേണ്ടല്ലോ ... ടിടിആര്‍ എന്നെ ഒന്ന് നോക്കി.. പറഞ്ഞു ... സീസണ് എത്രവരെയാ ... ഞാന്‍ വിട്ടില്ല 25 വരെ ഉണ്ട്. തറപ്പിച്ചു പറഞ്ഞു. എന്തോ കേട്ടപ്പോള്‍ അയാള്‍ക്ക് മനസ്സിലായി കാണും. മറന്നു പോയതായിരിക്കും ... എന്നിട്ട് ഒരു ചെറു ചിരിയോടെ നാളെ സീസണ് പുതുക്കി കയറിയാല്‍ മതി കേട്ടോ .... ഞാന്‍ ഞെട്ടിപ്പോയി .. എന്റെ മനസ്സില്‍ രണ്ടുമാസം മുന്‍പേ ഉണ്ടായിരുന്ന തീയതി ആയിരുന്നു 25 വരെ. അതാണ് അയാളോട് തട്ടി വിട്ടതും. പക്ഷെ ഈ മാസം 22 വരെ മാത്രമേ സീസണ് ഉണ്ടായിരുന്നുള്ളൂ ... 250 രൂപ ഫൈനില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം ... കഴിഞ്ഞ മാസത്തെ സീസണ് എടുത്തു തീയതി ഒന്നും നോക്കികാണില്ല... ചിലപ്പോള്‍ ട്രെയിന്‍ വന്നു കാണും .... ഓടിക്കയറികാനും ടികറ്റ് കൌണ്ടറില്‍ വൈകുന്നേരം തിരക്കല്ലേ ....
ട്രെയിന്‍ ഇറങ്ങി വീട്ടിലോട്ടു നടന്നു .... ട്രെയിന്‍ അതിന്റെ ലകഷ്യസ്ഥാനത്തേക്ക് കുതിച്ചു ....
Subscribe to:
Post Comments (Atom)
4 comments:
ഈ ജീവിതം തന്നെ രൂപയിലാണല്ലോ ... യാത്രയിലും, പത്രത്തിനും, പാലിനും വെള്ളതിനുപോലും പൈസ തന്നെ...എല്ലാം നിയന്ത്രിക്കുന്നതും അവന് തന്നെ ...
ഇന്നിപ്പോള്‍ ഒന്നിനും ഓര്‍മ്മ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു.
ഒരലസത എല്ലാത്തിനോടും.
നന്നായിരിക്കുന്നു. ഇനിയും വരാം.
അപ്പോൾ സ്ഥിരം കള്ളവണ്ടിയൊന്നുമല്ലാ അല്ലേ
Post a Comment