Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

20 comments:

പ്രേം I prem said...

... സ്വാമിയേ ശരണമയ്യപ്പ ...

faisu madeena said...

നല്ല ചിന്തകള്‍ പ്രേം ..

പക്ഷെ എനിക്ക് മനസ്സിലാവാത്തത് അസുരന്മാര്‍ നല്ലവര്‍ ആണെങ്കിലും എന്തിനാ ഈ ദേവന്മാര്‍ അവരെ കഷ്ട്ടപ്പെടുത്തുന്നത്‌..?

ശ്രീ said...

നന്നായി മാഷേ.

ഇങ്ങനെ ഒരു കഥ അറിയില്ലായിരുന്നു...

Unknown said...

സ്വാമിയേ ശരണമയ്യപ്പ ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ കഥ ആദ്യമായി കേള്‍പ്പിച്ചതിനു നന്ദി

Malayali Peringode said...

വായിച്ചു...
നന്ദി...

Satheesan OP said...

വായിച്ചു..ഈ കഥ അറിയില്ലായിരുന്നു ..നന്ദി

വിധു ചോപ്ര said...

കഥ ആസ്വദിച്ചു. സത്യത്തിൽ പുരാണങ്ങളിലെ കഥകളെല്ലാം അറിയാമെന്ന ഒരു “ഇത്” ഉള്ള കൂട്ടത്തിലായിരുന്നത് കൊണ്ട് ഇത് പറയാനാണോ എനിക്ക് മെയിൽ അയച്ചത് എന്ന് ആദ്യം തോന്നി. ഈ കഥ പക്ഷേ ആദ്യം കേൾക്കുകയാണ്. ചമ്മൽ മറച്ചു വയ്ക്കുന്നില്ല. നന്ദിയുണ്ട്. ആശംസകളും
വിശ്വാസിയല്ലാത്തതു കൊണ്ട് ശരണം വിളിക്കുന്നില്ല.
സ്നേഹ പൂർവ്വം വിധു

വീകെ said...

പ്രഹ്ലാദന്റെ കഥകൾ- ഹിരണ്യായ നമഃ, നരസിംഹാവതാരം മുതലായവ നേരത്തെ അറിയാമായിരുന്നു. മുതിർന്ന പ്രഹ്ലാദനെ ഇപ്പൊഴാണ് അറിയുന്നത്. അദ്ദേഹത്തിന്റെ കാലത്താണല്ലെ നമ്മുടെ മഹാബലി നാട് വാണീടുന്നത്...? അങ്ങനെ വരുമ്പോൾ ഇവരെല്ലാം മലയാളികൾ തന്നെ ആയിരുന്നോ എന്നൊരു തമാശയാണിപ്പോൾ തോന്നുന്നത്..!!
ഈ അറിവുകൾക്ക് നന്ദി.
ആശംസകൾ...
സ്വാമിയേ ശരണമയ്യപ്പാ....

Lipi Ranju said...

ഈ കഥ അറിയില്ലായിരുന്നു...
നന്ദി.

എന്‍.ബി.സുരേഷ് said...

cheruppathile nirvaanam prapichu alle?

Typist | എഴുത്തുകാരി said...

ഞാനും ആദ്യമായിട്ടാണിങ്ങനെയൊരു കഥ കേൾക്കുന്നതു്.

സ്വാമിയേ ശരണമയ്യപ്പാ..

മുസാഫിര്‍ said...

നല്ല "ശീലം"..
ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

നല്ല ചിന്തകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല ശീലങ്ങള്‍ നന്മയിലേക്ക് നയിക്കുന്നുവെന്ന സത്യം കഥ ചൂണ്ടിക്കാണിച്ചു.രചന നന്നായി അവതരിപ്പിച്ചു.ആശംസകള്‍ .
---------------------------------------------------------------------------
പിന്നെ,
കമന്റിടാന്‍ ക്ലിക്കുമ്പോള്‍ മറ്റൊരു സൈറ്റ് കൂടി ലോഡ്‌ ചെയ്യപ്പെടുന്നു.ഈയിടെയായി പല ബ്ലോഗുകളിലും ഇങ്ങിനെയൊരു "ശീലം" കാണുന്നുണ്ട്.വായനക്കാരനെ വെറുപ്പിക്കുന്ന ഒരു പ്രവണത.ബ്ലോഗര്‍മാര്‍ ബോധപൂര്‍വ്വം ചെയ്യുന്നതാ ണെങ്കില്‍ അതൊഴിവാക്കുക തന്നെ വേണം. ഇത്തരം ശീലങ്ങള്‍ വായനക്കാരനെ അകറ്റി നിര്‍ത്തുമെന്ന് മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുക.

Vp Ahmed said...

നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ ഈ കഥ പ്രോത്സാഹനം ആവട്ടെ. അഭിനന്ദനങ്ങള്‍.

keraladasanunni said...

പ്രഹ്ലാദനെ സംബന്ധിച്ച ഈ കഥ ഒരു പുതിയ അറിവാണ്. ശിലങ്ങളെക്കുറിച്ചുള്ള ഈ പോസ്റ്റ് നന്നായി..

Anil cheleri kumaran said...

കഥ ഇഷ്ടപ്പെട്ടു.

സ്വന്തം സുഹൃത്ത് said...

ഈ കഥ അറിയില്ലായിരുന്നു...
നന്ദി.