നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്
ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്
പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ
സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...
Wednesday, January 18, 2012
നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!
Subscribe to:
Post Comments (Atom)
32 comments:
നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
ഞാനും പരിധിക്കു പുറത്താണോ ???
അതെ, എല്ലാവരും പരിധിയ്ക്ക് പുറത്താകും ഒരു നാൾ....
ഓരോ മിനിറ്റിലും എല്ലാവരും അങ്ങോട്ടടുത്തുകൊണ്ടിരിയ്ക്കുകയുമാണ്.
സത്യം തന്നെ
പരിധി കൂട്ടാനുള്ള വഴികള്‍ എന്തെങ്കിലും കണ്ടു പിടിക്കാതിരിക്കില്ല.
പരിധിക്കു പുറത്തായ ജീവിതമാണു..
വളരെ ശരി
മൊത്തം പരിധിക്കു പുറത്ത്
പക്ഷെ എന്നു വിചാരിച്ചു ചുമ്മാതിരിക്കാൻ പറ്റുമൊ? :)
പരിധി ആപേക്ഷികം അല്ലെ? പരിധിയുടെ പരിമിതികളില്ലാത്ത ജീവിതത്തിനു പ്രത്യാശിക്കാം.
ഒരു പാട് ജീവിതങ്ങള്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ് .....
പരിധി ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, എന്ന് മാത്രം.
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...
നല്ലൊരു ഒടുക്കം.
Echmukutty ,എന്തിനു സങ്കടം ആസ്വദിക്കൂ ജീവിതം
ശ്രീ , എവിടെയാ മാഷെ, കാണാനേ ഇല്ലാല്ലോ ? സത്യം എന്നത് മാത്രമാണ് ഏറ്റവും വലിയതും
പട്ടേപ്പാടം റാംജി, നമുക്ക് പ്രതീക്ഷിക്കാം അല്ലേ ... :)
മുകിൽ , നമ്മുടേതോ ... ആദ്യം വരികയല്ലേ വട്ടുകേസുകളുടെ ലോകത്തേക്ക് സ്വാഗതം ...
ഇന്‍ഡ്യാഹെറിറ്റേജ് , വേരുതെയിരിക്കാണോ ... തീരെ പറ്റില്ല ...
Animesh , നമുക്ക് പ്രത്യാശിക്കാം.
ഇസ്മയില്‍ അത്തോളി , സത്യമാണ്
mini//മിനി , വാസ്തവം, പരിധിയെ ഒഴിവാക്കാം അല്ലേ ... : )
sidheek Thozhiyoor , നന്ദി ... : )
പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ
ശരിയാണ്,
എല്ലാരും പരിതിക്ക് പുറത്താണ്..
പരീദും ഫരീദയും പരിതിക്ക് പുറത്താണ്..
എന്തിനു പറയ്ണു...?
പരിതിയും ഇപ്പോള്‍ പരിതിക്ക് പുറത്താണ്..!!!
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും.
അറിഞ്ഞതും നുണഞ്ഞതും എല്ലാം പരിധിക്കു പുറത്താണ്.
നമ്മളപ്പോള്‍ എന്തിന്റെ അകാത്താണ്.
അങ്ങനെയങ്ങ് പരിധിക്ക് പുറത്താകാന്‍ തോന്നുന്നില്ല. എല്ലാം നമ്മുടെ പരിധിയില്‍ തന്നെ ഉണ്ട്.
ഇതു വട്ട്കേസ് തന്നെ..!
എന്നാലും എന്തിനും ഒരു പരിധിയൊക്കെ വേണം..
നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്..!!
ഇഷ്ടമായി...:)
മരിച്ചു പോയവരുടെ ലോകത്ത് മരികാതെ ജീവിക്കുന്നു ......M N വിജയന് മാഷിനെ വാക്കുകള്‍ ഓര്‍ക്കുന്നു
Satheesan , നന്ദി ... : )
മുസാഫിര്‍ , വാസ്തവം.
Fousia , പരിധിയില്‍ തന്നെ ഉണ്ട്.
Vp Ahmed , നന്ദി ... : )
ishaqh , നന്ദി ... : )
MyDreams , നന്ദി...
എല്ലാവരും പരിധിക്കു പുറത്താണല്ലേ?
സത്യം...
ഓ.. അപ്പൊ ഞാനും പരിധിക്കു പുറത്തായിരുന്നോ?
no one cares for those who are out of range......not even the telephone giants...Daivavum avarude koottukoodiyo? best wishes
പരിധി ഉയര്‍ത്താന്‍ ഒരു വഴിയുമില്ല.
പരിധി കടന്നവരൊക്കെയും തോല്‍ക്കും, ഞാനും
അന്തസ്സും നിന്ദ്യതയും കീഴ്മേല്‍ മറിയും
വിഭജനത്തിനുള്ള മാനദണ്ഡങ്ങള്‍ മാറും
അന്തസ്സും പ്രൗഢിയും നടിച്ചവര്‍ താഴെ,
നിന്ദിതരെന്ന് കല്പിച്ചു കൂട്ടി മുദ്രയടിച്ചവര്‍ മുകളില്‍.
നല്ല കവിതക്ക് ഒരായിരം അഭിനന്ദനങ്ങള്‍.
പരിതി ഉള്ളവരല്ലേ മാഷെ പരിതിക്ക് പുറത്താവുകയോള്ളൂ....അന്തമില്ലാത്ത പരിതികള് ഇല്ലാത്ത ലോകം അല്ലെ നമ്മുടേത് ...നന്നായിടുണ്ട്...
.......കുറേ വരികളെഴുതി ‘ഗദ്യകവിത’യെന്നെങ്കിലും കാണിക്കാതെ ‘കവിത’യാക്കുന്ന രീതി വളരെയേറിയ ഇക്കാലത്ത്, ലേബലിൽ ‘നേരംപോക്കുകൾ’ എന്നുകൊടുത്ത താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. സമയത്തിന്റെ ലാഭപ്പെടുത്തലിൽ എവിടേയും എല്ലാവരും പരിധിക്കു പുറത്താണെന്ന നല്ല ആശയം നല്ലതുപോലെ പ്രതിഫലിപ്പിച്ചു. അനുമോദനങ്ങൾ......
താങ്കൾ ഫ്രെൻഡിന്റെ പരിധിക്കു പുറത്താണെങ്കിൽ എനിക്കു സംശയമുണ്ട്.. താങ്കൾ എത്ര രൂപ കടം വാങ്ങിയിരിക്കണം...അറ്റ് ലീസ്റ്റ് ചോദിച്ചിരിക്കണം?(ആത്മഗതം)
--------------
നന്നായിരുന്നു താങ്കളുടെ വരികൾ.. അഭിനന്ദനങ്ങൾ!
എഴുത്തുകാരി,
അതിനു നമുക്ക് പരിധിയുണ്ടോ?
അരീക്കോടന്‍,
നന്ദി
Shukoor,
ആയിരുന്നോ?
ajiive jay,
ദൈവവും പണത്തിനു പിറകേയല്ലേ ഈയിടെ..
എം.അഷ്റഫ്,
നന്ദി
അക്ഷി,
സത്യം... വീണ്ടും വരിക
വി.എ,
നന്ദി
മാനവധ്വനി,
അപ്പോള്‍ രൂപയാണ് പരിധി ഉയര്‍ത്തുന്നതും താഴ്ത്തുന്നതും അല്ലേ
എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി പറയുന്നു.
mm..kollam..
ennayalum oru nal ella parikum purath akendathalle?heheh
പരിധിക്ക് പുറത്തുള്ള ഈ കവിത നന്നായി കേട്ടോ ആശംസകള്‍
എന്റെ പേര് മറുപടിയിൽ നിന്നും ശരിക്കും ഒഴിവാക്കിയാതാണൊ ഭായ്...?
അമ്മൂട്ടി,
നന്ദി, വീണ്ടും വരിക
ഒരു കുഞ്ഞുമയില്‍പീലി,
നന്ദി,
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം,
ഒരിക്കലുമല്ല കേട്ടോ, കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുമ്പോള്‍ വിട്ടുപോയതാണ്, അറിയാതെ പറ്റിപ്പോയതാണ് ക്ഷമിച്ചേക്കൂ... എന്തിനു ഒഴിവാക്കണം, നന്ദി.
Post a Comment