Monday, August 17, 2009
ഒരു ഷഡ്ജം പിന്നെ ഒരു കൂട്ടം സംഗതികളും …
ഷഡ്ജം ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേ … സംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേ…
വിധികര്‍ത്താക്കളുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നു… കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെ … കിടിലന്‍ വിസ്താരം…
ഒരു റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ ഈ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോ… തകര്‍ത്തു കളയുമല്ലോ..
വീട്ടുകാരുടെ കാര്യംപറയാതിരിക്കുകയാ നല്ലത് പത്താംക്ലാസ്സിലെ റാങ്കു നിര്‍ത്തിയശേഷം ഇവര്‍ക്ക് കിട്ടിയതാണ് ഇത് യുവജനോത്സവത്തിന്റെ കാര്യം പറയേണ്ടതില്ല ഗ്രേഡ് സംവിധാനം കരണത്തില്‍ അടി കിട്ടിയതുപോലെയായി ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നില്‍ക്കുമ്പോളാണ് അടുത്തത്,രാവിലെ മുതല്‍ പാതിരാവരെ ആട്ടവുംപാട്ടും പ്രസംഗവും കഴിയുമ്പോള്‍ പഠിത്തം എവിടെ എന്തിനു പറയാന്‍ ഭക്ഷണം കഴിക്കാനുള്ള സമയംപോലും കിട്ടുന്നുണ്ടാകുന്നില്ല..
കുട്ടികളുടെ കലാവാസനയെ അറിഞ്ഞിട്ടുവേണം, അത്പരിപോഷിപ്പിച്ചു കൊണ്ടുവരണം എന്നാല്‍ മാത്രമേ ഭാവിയില്‍ പ്രയോജനമുണ്ടാകൂ എന്നെനിക്കു തോന്നുന്നൂ. എന്റെ കാര്യാണ് പറഞ്ഞത് കേട്ടോ.ഇന്നാട്ടിലെ പൌരന് എന്ന നിലക്ക് പറഞ്ഞതാ..
കാലംകഴിയുംതോറും എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയാല്‍ഷോ അല്ലേ…
എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ
വളര്‍ന്നുവരുന്ന കലാകാരന്മാര്ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്മാര് ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം …
Subscribe to:
Post Comments (Atom)
4 comments:
നല്ല അവലോകനം,
കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുവാന്‍ റിയാലിറ്റി ഷോകളുടെ ആവശ്യമേ ഇല്ല എന്ന അഭിപ്രായക്കാരനാണ്ഞാന്. മുമ്പും നല്ല പാട്ടുകാര്‍ വന്നിട്ടുള്ളത് ഇങ്ങനെ റിയലിറ്റി ഷോയിലൂടെ അല്ലല്ലോ. മാത്രവുമല്ല. ഇത്രയും പാട്ടുകാരെ നമുക്ക് ആവശ്യമില്ല. നമുക്ക് നാലോ അഞ്ചോ നല്ല പാട്ടുകാരെ മതി. അവര്‍ എന്തൊക്കെ പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും വളര്‍ന്നു വരും. റിയാലിറ്റി ഷോ എന്ന സാധനം ടിവിക്കു മുമ്പില്‍ മനുഷ്യനെ കണക്കില്ലാത്ത സമയം തളച്ചിടുന്നു. എസ്.എം.എസ് എന്ന പേരില്‍ ആളുകളെ പറ്റിക്കുന്നു. കഴിവുകള്‍ക്കല്ല അംഗീകാരം കൂടുതല്‍ എസ്.എം.എസ് കിട്ടുന്നവര്‍ക്കാണ്. പുതിയ കച്ചവട തന്ത്രം എന്ന പേരില്‍ അരങ്ങേറുന്ന ഈ തറപരിപാട്റ്റിക്ക്. ദുരഭിമാനികളായ ഒരു കൂട്ടം. മാതാ പിതാക്കളും ഒത്താശ ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ദുംഖം തോന്നുന്നു.
വിഡ്ഡികളുടെ സ്വര്‍ഗ്ഗമായി കേരളം മാറുന്നു എന്ന് കാണുമ്പോള്‍ നമ്മള് തല താഴ്ത്തുക. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാന്ദന് പറഞ്ഞത് വേറെ സാഹചര്യത്തിലായിരുന്നെങ്കിലും ആ വാക്കുകള്ല് ഇപ്പോഴും അന്വര്‍ഥമാകുന്നു.
മത്സരങ്ങളാകാം പക്ഷെ ഇതുപോലെ പേകൂത്തുകള് ആവരുത്. എത്ര കുറച്ച് ടിവി കാണാന്‍ സാധിക്കുമോ അത്ര കുറച്ച നമ്മള് രോഗങ്ങളില്‍ നിന്നും സാമ്പത്തിക പരാധീനതകളില്‍ നിന്നും വിട്ടു നില്ക്കും.
എന്തിനും രണ്ടുണ്ടല്ലോ..
നല്ലതു കൂടിയിരിക്കട്ടെ..
എന്റെ കുട്ടിക്കു മത്രം കിട്ടട്ടെ ഫ്ളാറ്റ്.
:)
അദ്യായാ ഇവിടെ..
കലക്കണൂ..കലക്കണൂ..പഹയാ.
പ്രമോദ്..
എഴുത്തിലെ പ്രമേയം കൊള്ളാം,ഒരു മാതിരിപ്പെട്ട
വളിപ്പന്‍ ഉഡായിപ്പ് വര്‍ത്തമാനങ്ങളേക്കാള്‍ എന്ത്
കൊണ്ടും ഇത്തരം എഴുത്തുകളും ചര്ച്ചകളുമൊക്കെയാണു സമൂഹതിനും,വിശിഷ്യാ
വളര്‍ന്ന് വരുന്ന യുവസമൂഹത്തിനും ചെറിയരീതി
യിലെങ്കിലും ഗുണപ്രദമായിത്തീരുക.യുവസമൂഹതിനു
വഴി കാണിക്കാന്‍ ഒരു മാത്രുകയുമില്ല എന്നതാണു
നമ്മുടെ വലിയ ദുരന്തം !അതീ കാലഘട്ടതിന്റെ കൂടി
രോഗമാണു!ചികിത്സ സ്വന്തം വീട്ടില്‍ നിന്നേ തുടങ്ങാം.
പക്ഷേ,എങ്ങിനെ ?എല്ലാടവും ‘രിയാലിറ്റി’യല്ലേ !
വീട്ടിലും,നാട്ടിലും സ്കൂളിലുമൊക്കെ ആരെയാണു
വിശ്വാസത്തിലെടുക്കേണ്ടതു ?സ്വന്തം പിതാവിനേയോ,
അയല്‍വാസിയേയോ,ധര്മ്മശുദ്ധിയില്ലാത്ത ഗുരുക്കന്മാരെയോ...?പറയൂ സഹോദരാ,ആരെയാണു കുഞ്ഞുങ്ങളെ ഒന്നേല്പിച്ചു കൊടുക്കുക...അവരെ ധാര്‍മിക ശിക്ഷണം നല്കി
മൂല്യവത്തായ ഒരു സമൂഹമാക്കി മാറ്റാന്‍ ഇനിയെന്തുണ്ട് ഒരു പ്രധിവിധി ? ഗൌരവമുള്ള ഈ
സംവാദം ‘ബൂലോഗ’ത്തെ സദാചാരബോധമുള്ളവരെങ്കിലും ഏറ്റെടുക്കട്ടെ !!!!!
കാഴ്ച്ചക്കാരുടെ ആസ്വാദന നിലവാരവും വളരെ ഉയര്‍ന്നിരിക്കുന്നു എന്ന് എടുത്തുപറയാതെ വയ്യ. മറ്റേതെങ്കിലും ഒരു സംഗീത പരിപാടി കാണുമ്പോള്‍ നമുക്കൊക്കെ സ്വയം ആ വ്യത്യാസം മനസ്സിലാക്കാന്‍ പറ്റുന്നില്ലേ ?
Post a Comment