Tuesday, August 25, 2009

ഇത്തവണ ഓണസദ്യ ബസ്സിലാക്കാം !!!

ഓണസദ്യ ബസ്സിലാക്കാം !!! മലയാളികളുടെ ഗതികേട് !!

ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ഇത്തവണ നാട്ടില്‍ ഓണ സദ്യ ഉണ്ണുവാന്‍ കഴിയുമോ ... കുറച്ചു കഷ്ടപ്പെടേണ്ടി വന്നാല്‍ സാധിക്കുമായിരിക്കും ...

എന്റെ ഒരു പഴയ സുഹൃത്തിനെ കാണുവാനയിരുന്നു യാത്ര തിരിച്ചിരുന്നത് ബംഗ്ലൂര്‍ക്ക്‌, ഓണവും ആണ് വരുന്നത് അതിനു മുന്‍പുതന്നെ തിരിച്ചെത്താം എന്നൊക്കെ ആയിരുന്നു മനസ്സിലിരുപ്പ് , കാരണം അടുത്തൊന്നും ഓണം വീട്ടില്‍ വച്ച് ഉണ്ടിരുന്നില്ല, വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചുള്ള ഓണം ഒന്നു വേറെതന്നെയാണല്ലോ, ആ ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു. ഇവിടം വിട്ടത് ട്രെയിനിലായിരുന്നു, തിരിച്ചു പോരുമ്പോള്‍ രണ്ടുമൂന്നു മാസം മുന്‍പേ റിസര്‍വേഷന്‍ഫുള്‍, കുഴപ്പമില്ല ബസ്സ്‌ ഉണ്ടല്ലോ .. രണ്ടുമൂന്നു ദിവസം വര്‍ത്തമാനപത്രത്തില്‍ ഒരു വിഷയമായിരുന്നു അത്ര കാര്യമാക്കിയുമില്ല. പിന്നെയാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്‌

ബാംഗ്ലൂര്‍ റൂട്ടില്‍ ദേശീയപാത 212ലെ വനഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നു അതുകൊണ്ട് രാത്രി ഒന്‍പതു മുതല്‍ വെളുപ്പിന് അഞ്ചുവരെ ബസ്സ്‌ തടഞ്ഞിടാന്‍ ഹൈകോര്ടിന്റെ ഉത്തരവ്, രാത്രി ഒന്‍പതിന് ഇവിടെ നിന്ന് വിടുന്ന ബസ്സ്‌ പിറ്റേന്ന് എട്ടുമണിയോടു കൂടെ മാത്രമേ നമ്മുടെ നാട്ടില്‍ എത്തിച്ചേരൂ.. ചിലപ്പോള്‍ പത്തുമണി ആകാനും സാധ്യതയുണ്ട് ..ഇപ്പോള്‍ ബസ്സു പുറപ്പെടുന്നത് വെളുപ്പിന് അഞ്ചു മണിക്കാ അപ്പോള്‍ പിന്നെ വൈകുന്നേരം ആറുമണിയോടെ അടുത്തുവരും എത്താന്‍, ട്രെയിനിന്റെ കാര്യം പറഞ്ഞല്ലോ നടക്കൂല ... ലോകല്‍ കമ്പാര്ട്മെന്ടിലനെല് തൂങ്ങി പോകാം. അത് ഒറ്റയാന്‍ ആണെന്കിലല്ലേ, ഫാമിലിക്കോ ...

ഇത്രയും കാലം ഈ മൃഗങ്ങള്‍ എവിടെപ്പോയി, മൃഗസ്നേഹികള്‍ എവിടെ അയിരുന്നു? കഴിഞ്ഞ ഒരാഴ്ച മാത്രമേ ആയുള്ളൂ ഇവയൊക്കെ കാട്ടില്‍ എത്തിപ്പെട്ടത്, എത്രയോ വര്‍ഷങ്ങളായി ഇവിടെ നിന്നും നാട്ടിലേക്കും അവിടെനിന്നും തിരിച്ചും യാത്ര ചെയ്യുന്നു. ഈ ഓണ സീസണില്‍ തന്നെ വേണോ ഈ നാടകം ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാതെ ഉറക്കം വരാത്ത ആള്‍ക്കാരാണല്ലോ, നാട്ടിലാണെങ്കിലും ബന്തും ഹര്‍ത്താലും പിള്ളേരുടെ പരീക്ഷയ്ക്ക് തലേന്ന് നടത്തിയാലല്ലേ ഒരു ഉഷാര്‍ ഉണ്ടാകൂ...

നാട്ടിലാണെങ്കില്‍, മോഹന്‍ലാല്‍ പരസ്യത്തിലൂടെ പറഞ്ഞപോലെ നിങ്ങളില്ലാതെ നമുക്കെന്തു ഓണാഘോഷം.. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കളില്ലെങ്കില്‍ നമ്മുടെ വീട്ടുമുറ്റത്ത്‌ പൂക്കളം ഒരുങ്ങില്ലാല്ലോ ... ഓണക്കാലത്ത് അവരൊക്കെയാണ് ആസ്വദിക്കുന്നതും കാശുണ്ടാക്കുന്നതും. അതുമാത്രമോ മലബാറിലേക്കുള്ള അറിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍എവിടെ നിന്ന് വരും. ചുരുക്കത്തില്‍ ഭക്ഷണകാര്യവും പ്രശ്നം തന്നെ. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നല്ലേ ! അപ്പോള്‍ പിന്നെ ബസ്സില്‍നിന്നും ഓണസദ്യ ഉണ്ണുന്നതിലെന്താണ് ... നമുക്ക്, മലയാളികള്‍ക്ക് അതൊരു വിഷയമല്ലല്ലോ...

4 comments:

Typist | എഴുത്തുകാരി said...

എന്നാലും അതു കുറച്ചു കഷ്ടമായിപ്പോയി.എവിടെയായിരുന്നു ഈ മൃഗങ്ങളെല്ലാം, ഇതുവരെ?

വിജയലക്ഷ്മി said...

കൊള്ളാം നല്ല തീരുമാനം :)

പ്രേം I prem said...

വീട്ടില്‍ സ്വന്തമായി ഒരു പൂച്ചയെ പോലും വളര്‍ത്താന്‍ തയ്യാറല്ലാത്ത ഇവരാണോ മൃഗസ്നേഹികള്‍ !!!

മാണിക്യം said...

അതു ശരിക്കും വിഷമാവസ്ഥ തന്നെ പോകുന്നത് ഓണസദ്യക്ക് അതുണ്ണുന്നത് വഴിയില്‍
.... മലയാളി ..

ഒന്നിനും മലയാളിയുടെ
മനോബലത്തെ തടുക്കാന്‍ ആവില്ലാ
ഒരുമയുണ്ടെങ്കില്‍
ഉലക്കമേലും കിടക്കാമെന്നല്ലേ !
ഇതൊന്നു മാറ്റി പിടിക്കാന്‍ നേരമായി
ഉലക്കയുണ്ടായിരുന്നെങ്കില്‍ ഒരുമയില്
കിടന്നേനേമല്ലോ ! എന്നു

ഇതിപ്പോ മിക്സിക്കാലം അല്ലെ ?