Friday, October 9, 2009

തേക്കടി, നിന്നെ തിരിച്ചരിയാനെന്തു വഴി

ആഴങ്ങളിലേക്കിറങ്ങി
മറഞ്ഞ അച്ഛനും അമ്മയും
ഉടയവരും

ഇണകളുടെ അടക്കം
പറച്ചിലുകളും, പ്രണയസാകഷ്യവും
പകര്‍ന്നാ സ്വദിച്ച നീയും,
നിന്റുടലിനോട് ചേര്‍ത്തു.

ആഴക്കയങ്ങളില്‍നിന്നും
ചാവു ചുമന്നു വന്നവരകന്നു
പോകും മുന്‍പു മറ്റൊരു
ശവം കൂടി പെട്ടി
യിലടക്കുന്നവരുടെ
അച്ചടക്കം

ഇനിയും നിന്നെ തിരിച്ചറിയാ
നെന്തു വഴി, അല്ല
നരാധമന്മാരുടെ കൊടും
ചെയ്തികളില്‍ പാവം നീ
എന്തു പിഴച്ചു ...

മരണത്തിനുമേല്‍
മറിഞ്ഞു വീണു കിടപ്പാണ്
ആയുസ്സിന്‍റെ ഘടികാരം

നിന്‍റെ ദീനരോദനവും
വിതുമ്പലും
ആരു കാണാന്‍
ആരു കേള്‍ക്കാന്‍ ...

5 comments:

Typist | എഴുത്തുകാരി said...

കുറച്ചു നാള്‍ കാഴിഞ്ഞാല്‍ ഇതും എല്ലാരും മറക്കും, ബോട്ടുസവാരി നടത്തും, ഇതല്ലെങ്കില്‍ മറ്റൊരു ബോട്ടില്‍.

ശ്രീ said...

"നരാധമന്മാരുടെ കൊടും
ചെയ്തികളില്‍ പാവം നീ
എന്തു പിഴച്ചു ..."

അതെ, അവസാനം ചീത്തപ്പേര് തേക്കടിയ്ക്ക്!

(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കണേ)

വിജയലക്ഷ്മി said...

athikrutharude anaasthayaanu ellaavipathhinum kaaranamennu ithhiri vivaram polumillaathha pinchu kunjungalpolum manassilaakkum.ennittum athikruthar pottan kalikkunnu...ee polinjupoya jeevanulla vila...?
paavam thekkati enthu pizhachu?

മാണിക്യം said...

യാത്രകളിലും നിരത്തിലും വാഹനങ്ങളിലും
സുരക്ഷ ഉറപ്പുവരുത്തുക,അതിനു യാത്രക്കാരും അധികൃതരും ഒരേ പോലെ നിഷ്കര്‍ഷത പാലിക്കണം
അനാസ്ഥകൊണ്ട് ഒരു ജീവന്‍ പൊലിയരുത്.

പ്രേം I prem said...

എഴുത്തുകാരി, മറവി ഒരു അനുഗ്രഹവും കൂടിത്തന്നെ അല്ലെ !!
ശ്രീ, ശ്രദ്ധിക്കാം.
വിജയലക്ഷ്മി,
മാണിക്യം, അനാസ്ഥകൊണ്ട് ഒരു ജീവന്‍ പോലും പൊലിയരുത്.
അഭിപ്രായങ്ങള്‍ക്ക് നന്ദി.